APPLY FOR VAYOMADHURAM SCHEME : SUNITHI PORTAL
വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു - സുനീതി പോർട്ടൽ
60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടില്‍ ഇരുന്ന് തന്നെ പരിശോധിക്കുന്നതിനായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വായോമധുരം പദ്ധതി
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രമേഹ രോഗിയാണെന്ന് സർക്കാർ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും അധികമായി സ്ട്രിപ്പുകൾ ആവശ്യമുള്ളവർ മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികളാനെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന “വായോമധുരം പദ്ധതിയ്ക്ക്” രൂപം നൽകിയിരിക്കുന്നു. ടി ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന വേദിയിൽവച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി പ്രസ്തുത വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതാണ്.
- അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
- അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം.
- അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
- പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ.
- പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.
- സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഡിസംബർ 31.
Official Website : https://suneethi.sjd.kerala.gov.in/
ഫോണ്‍ : 0474 2790971.
ഓൺലൈനായി അപേക്ഷിക്കേണ്ട വീഡിയോ : SJD Suneethi Online Application Steps for Citizen (malayalam)
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Suneethi Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








