APPLICATION FOR TRANSFER OF EXISTING RATION CARD TO BPL (PRIORITY LIST CHANGING)

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 28.10.2025 വരെ നീട്ടിയിട്ടുണ്ട്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി 28.10.2025 വരെ വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" സ്വീകരിക്കുന്നതിനു
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം
പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷ നൽകാം.
ഓഫീസിൽനിന്ന് റിട്ടേൺ ചെയ്ത അപേക്ഷകളും 20നകം നൽകണം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത-ഭവന രഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ ഉന്നതികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന.
അപേക്ഷയിൽ വിവരം നൽകുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. 1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർധ സർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ദാതാക്കൾ, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ), കൂടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽനിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹത ഉണ്ടാകില്ല. സംശയങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടണം.
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അക്ഷയ കേന്ദ്രം, ഓൺലൈൻ സേവനങ്ങൾ മുഖേന അപേക്ഷ നൽകാം. 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെട്ട സാക്ഷ്യപത്രം, 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത് / മുൻസിപ്പൽ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിൻ്റെ വിസ്തീർണ്ണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതി ചീട്ട് പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവടങ്ങളിൽ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ആവശ്യമായ രേഖകൾ
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.
ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.
അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത്/നഗരസഭ സെക്രട്ടറി നൽകുന്നത്), പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രം, സ്വന്തമായി സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, സ്വന്തമായി വീടില്ലെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഗുരുതര രോഗാവസ്ഥ/ഭിന്നശേഷിയുള്ളവർ അത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ മുൻഗണന ലഭിക്കാൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം
BPL അപേക്ഷ നൽകാൻ അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതേണ്ടതാണ്.
1. വരുമാന സർട്ടിഫിക്കറ്റ്
2. വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )
3. ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്
4. 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്
5. 2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതിനുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
6. സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം
7. വീടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
8. രോഗാവസ്ഥ/ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
9. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
10. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.
11. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
12. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
(മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സംബന്ധിച്ച് വരുന്ന ഫോൺ മെസ്സേജുകൾ കൃത്യമായി നിരീക്ഷിക്കേണ്ടതുമാണ്.)
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
കാർഡിൽ ഉൾപ്പെട്ടവർ (കാർഡിലെ ഏതെങ്കിലും അംഗം:-)
- ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീട് ഉടമ
- നാല് ചക്ര വാഹനം ഉടമ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് )
- ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
- 25000/- രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
- ആദായനികുതി അടക്കുന്നവർ
- സർവീസ് പെൻഷണർ
- പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
- സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ ആണെങ്കിൽ
അപേക്ഷിക്കേണ്ടതില്ല.
മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ
d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.
Join Kerala Online Services Update Community Group
മാർക്ക് ഘടകങ്ങൾ :-
1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
(അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.)
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ (Card Conversion) സമർപ്പിച്ചിട്ടുള്ളവർക്ക് ടി അപേക്ഷ Process ചെയ്യപ്പെടുന്നതുവരെ മറ്റ് e-service അപേക്ഷകൾ നൽകുന്നതിന് സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ടി Card Conversion അപേക്ഷ Reject ചെയ്ത് നൽകുന്നതിന് ആവശ്യപ്പെടാവുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഒക്ടോബർ 28
Official Website : https://civilsupplieskerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : 0471 - 2322155 ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പരുകൾ
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : e-Services - Ration Card
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
Download Detiles
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."