SBI PLATINUM JUBILEE ASHA SCHOLARSHIP

SBI ASHA SCHOLARSHIP : SBI PLATINUM JUBILEE ASHA SCHOLARSHIP

SBI Asha Scholarship
SBI സ്കോളർഷിപ്പ് പ്രോഗ്രാം.

എസ്.ബി.ഐ പ്ലാറ്റിനം ജുബിലി ആശാ സ്‌കോളർഷിപ്പ് 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ അവരുടെ തുടർപഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) സി.എസ്.ആർ (CSR) വിഭാഗമായ എസ്‌.ബി.ഐ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് 'എസ്‌.ബി.ഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ്'. 9-ാം ക്ലാസ് മുതൽ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നവർക്ക് വരെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള 36,428+ വിദ്യാർത്ഥികൾക്ക് എസ്‌ബി‌ഐ ഫൗണ്ടേഷൻ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളർഷിപ്പ് ലഭിക്കും

സ്കോളർഷിപ്പ് ആർക്കൊക്കെ

ഒമ്പതാം ക്ലാസ് മുതൽ 12 വരെ ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, എൻ ഐ ആർ എഫ് (NIRF ടോപ്പ്) ഉയർന്ന റാങ്ക് 300 അല്ലെങ്കിൽ നാക് -എ (NAAC-A) റേറ്റഡ് സ്ഥാപനങ്ങളിലെ/കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.

ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾ, മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവർ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, മികച്ച 200 ക്യുഎസ് റാങ്കിങ് ഉള്ള സർവകലാശാലകളിൽ വിദേശത്ത് ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസത്തിലെ മറ്റേതെങ്കിലും മേഖലയിൽ പഠിക്കുന്നതോ ആയ വിദ്യാർത്ഥികൾ

ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസമോ ലക്ഷ്യമിടുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ.

സ്കോളർഷിപ്പ് തുക : പഠിക്കുന്ന കോഴ്സിൻ്റെ അടിസ്ഥാനത്തിൽ 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് ഒരു അധ്യയന വർഷം സാമ്പത്തിക സഹായമായി ലഭിക്കുന്നത്.

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ, അണ്ടർ ഗ്രാജ്വേറ്റ് (UG), പോസ്റ്റ് ഗ്രാജ്വേറ്റ് (PG), മെഡിക്കൽ (MBBS), ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM), കൂടാതെ തിരഞ്ഞെടുത്ത വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

  • മാർക്ക്: കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ 7.0/7.5 CGPA നേടിയിരിക്കണം. (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാർക്കിൽ 10% ഇളവ് ലഭിക്കുന്നതാണ് - അതായത് 67.50% മാർക്ക് അല്ലെങ്കിൽ 6.30/6.5 CGPA മതിയാകും).

  • കുടുംബ വരുമാനം:

    • സ്കൂൾ വിദ്യാർത്ഥികൾക്ക് (9-12 ക്ലാസുകൾ): കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്.

    • ഉന്നത വിദ്യാഭ്യാസത്തിന് (UG, PG, മെഡിക്കൽ, IIT, IIM): കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

  • മറ്റ് വ്യവസ്ഥകൾ: അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NIRF, NAAC റാങ്കിങ് സംബന്ധിച്ച നിബന്ധനകളുണ്ട്.

പ്രത്യേക പരിഗണനകൾ

  • മൊത്തം സ്കോളർഷിപ്പുകളിൽ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

  • പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും പ്രത്യേക സംവരണം ലഭ്യമാണ്.

ആവശ്യമായ പ്രധാന രേഖകൾ

  • കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്.

  • ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ.

  • പാസ്‌പോർട്ട് സൈസ് ഫോട്ടോ.

  • വരുമാന സർട്ടിഫിക്കറ്റ്.

  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം).

  • നിലവിൽ പഠിക്കുന്ന കോഴ്‌സിൻ്റെ ഫീസ് രസീത് അല്ലെങ്കിൽ അഡ്മിഷൻ പ്രൂഫ്.

  • പ്രത്യേക ശ്രദ്ധയ്ക്ക്: സ്കോളർഷിപ്പിന് അപേക്ഷിക്കാൻ എസ്‌.ബി.ഐ (SBI) ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ആവശ്യമാണ്. അക്കൗണ്ട് ഇല്ലാത്തവർ പുതിയത് തുടങ്ങേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 സെപ്റ്റംബർ 4


കൂടുതൽ വിവരങ്ങൾക്ക്: SBIF Asha Scholarship Program

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply SBIF Asha Scholarship Program

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

SBI Scholarship Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal