MANDAHASAM SCHEME KERALA
മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം
മുതിർന്ന പൗരൻമാർക്ക് സൗജന്യ ദന്തനിര നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർ, പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
ദാരിദ്യ്ര രേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.
1. ദാരിദ്യ്ര രേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവർ.
2. പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നിക്കേണ്ട അവസ്ഥയിലുള്ളവർ.
3. കൃതിമ പല്ലുകൾ വെക്കുന്നതിന് അനിയോജ്യമെന്ന് ഗവണ്‍മെന്റ് ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ.
എന്നാൽ ഭാഗീകമായി മാത്രം പല്ലുകൾ മാറ്റി വെക്കുന്നതിന് ഈ പദ്ധതിയുടെ ആനുകൂല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തിൽ 1500 ഗുണഭോക്താക്കളെ തെരഞ്ഞടുപ്പിലെ മുൻഗണന മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആൾക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങലുണ്ടാകുമ്പോൾ ഏറ്റവും പ്രായം കൂടിയവർക്ക് മുൻഗണന നല്കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിർത്തുന്നതുമായിരിക്കും.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
(a) യോഗ്യത നേടിയ ഗവണ്‍മെന്‍റ് ദന്തിസ്റ്റ് നൽകിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സർട്ടിഫിക്കറ്റ.്
(b) BPL തെളിയിക്കാനുള്ള രേഖ (റേഷൻ കാർഡ് / BPL സർട്ടിഫിക്കറ്റ് / വില്ലജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
(c) വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ (ആധാർ / ഇലെക്ഷൻ ID/ സ്കൂൾ സർട്ടിഫിക്കറ്റ് / മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് )
(d) മുതിർന്നവർക്ക് വേണ്ടിയുള്ള സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്ക് പ്രതേക പരിഗണന നൽകുന്നതായിരിക്കും.
കൃത്രിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. അവസാന തീയതി: ഡിസംബർ 31.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഡിസംബർ 31.
Official Website : https://suneethi.sjd.kerala.gov.in/
ഫോണ്‍ : 0474 2790971.
ഓൺലൈനായി അപേക്ഷിക്കേണ്ട വീഡിയോ : SJD Suneethi Online Application Steps for Citizen (malayalam)
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Suneethi Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








