HOW TO CORECT AADHAR CARD ADDRESS KERALA

 HOW TO CORRECT AADHAR CARD ADDRESS MALAYALAM

How to correct aadhaar card address malayalam online posters

ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു Identity Card ആണ് ആധാർ കാർഡ് ( Aadhaar card ) , പല ഗവൺമെന്റ് സംബന്ധമായതും അല്ലാത്തതുമായ കാര്യങ്ങൾക്കും ആധാർ കാർഡില്ലാതെ സാധ്യമല്ല എന്ന രീതിയിൽ ആയി കാര്യങ്ങൾ, വീട് മാറുമ്പോളും ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒക്കെയായി നമ്മുടെ വിലാസം ( Address ) മാറാറുണ്ട്, കൂടാതെ നമ്മൾ കൊടുത്തിരിക്കുന്ന data പ്രകാരം ലഭ്യമാകുന്ന ആധാർ കാർഡിലും വിലാസത്തിൽ തെറ്റുകൾ വരാറുണ്ട്, നമുക്ക് ആധാറിലെ വിലാസം മുഴുവനായി മാറ്റാനും തെറ്റുകൾ തിരുത്തുവാനും ഓൺലൈനായി സാധിക്കുന്നതാണ്. 


എന്തൊക്കെ രേഖകളാണ് ആധാർ കാർഡിലെ വിലാസം തിരുത്തുന്നതിന് ആവശ്യമുള്ളത്

  • നിങ്ങളുടെ ശരിയായ വിലാസം രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗവൺമെന്റ് അംഗീകൃത ID കാർഡ്
  • അല്ലെങ്കിൽ വിലാസം മാറ്റുന്നതിന് ആസ്പദമായ രേഖ.

എങ്ങനെ ഓൺലൈനായി ആധാർ കാർഡിലെ വിലാസം  തിരുത്താം

STEP:1
  • ഇതിനായി Unique Identification Authority of India യുടെ വെബ്സൈറ്റ് സന്ദർശിക്കുക
  • മെയിൻ മെനുവിൽ  My aadhar എന്നതിൽ നിന്നും  update Demographic data & check status എന്നതിൽ ക്ലിക്ക് ചെയ്യുക

STEP:2

  • ആധാർ നമ്പറും ആധാർ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിൽ ലഭിക്കുന്ന OTP code ഉം നൽകി ലോഗിൻ ചെയ്യുക

STEP:3

  • Online update service എന്നതിൽ നിന്നും update aadhar online എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം Address select ചെയ്ത് Proceed to update aadhar എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP:4

  • details to be updated എന്ന ഭാഗത്തു Care of എന്ന സ്ഥലത്തു നിങ്ങളുടെ രക്ഷാകർത്താവിന്റെ പേരും ബാക്കി ഭാഗത്തു നിങ്ങളുടെ വീട്ടുപേര് തൊട്ട് കൃത്യമായി നൽകുക ശേഷം  ഇത് ശരിവെക്കുന്ന ID card അപ്‌ലോഡ് ചെയ്ത് കൊടുക്കുക.

STEP:5

  • Terms and conditions വായിച്ചു നോക്കി ഉറപ്പുവരുത്തിയതിനു ശേഷം ഫീസ് അടക്കുക. ഫീസ് അടച്ച റെസിപ്റ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുക.
  • അഡ്രസ്സിൽ തിരുത്തൽ വരുത്തിയ ആധാർ വീട്ടിലേക്ക് പോസ്റ്റലായി വരുന്നതാണ്.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക 

{getButton} $text={ഉപഭോക്ത സേവന കേന്ദ്രം വെബ്സൈറ്റ്} $icon={https://upabokthasevanakendram.com/} $color={2d3d83}

ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}

JOIN OUR TELEGRAM CHANNELCLICK HERE
JOIN OUR FACE BOOK COMMUNITY GROUPCLICK HERE
JOIN OUR WHATS APP BROADCASTCLICK HERE
JOIN OUR WHATS APP DOUBT CLEARANCE GROUPCLICK HERE
JOIN OUR TELEGRAM  DOUBT CLEARANCE GROUPCLICK HERE


"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal