HOW TO APPLY FOR A MARRIAGE CERTIFICATE - MALAYALAM
കേരളത്തിലെ വിവാഹ രജിസ്ട്രേഷൻ / സർട്ടിഫിക്കറ്റ്
പൊതു വിവാഹ രജിസ്ട്രേഷൻ ഇപ്പോൾ വളരെ എളുപ്പം. പഞ്ചായത്ത്/ മൂന്നിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല ഇന്ത്യയിൽ ആദ്യമായി തദ്ദേശ സ്വയംഭരണ ഓഫീസുകൾ സന്ദർശിക്കാതെ വീഡിയോ KYC വഴിയുള്ള വിവാഹ രജിസ്ട്രേഷൻ നടപ്പിലാക്കി കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ്.
കേരളത്തിൽ നടക്കുന്ന വിവാഹങ്ങൾ 2008-ലെ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. കേരളത്തിൽ വിവാഹ രജിസ്ട്രേഷൻ ഓൺലൈനായോ രജിസ്ട്രാർ ഓഫീസുകൾ വഴിയോ ചെയ്യാം. ഈ ലേഖനത്തിൽ, കേരളത്തിലെ വിവാഹ രജിസ്ട്രേഷനായുള്ള നടപടിക്രമങ്ങൾ, വിവാഹ നിബന്ധനകൾ, ഫോം 1-നൊപ്പം സമർപ്പിക്കേണ്ട രേഖകളും അനുബന്ധ നിർബന്ധിത രേഖകളും വ്യവസ്ഥകളും അവലോകനം ചെയ്യുന്നു.
Join Kerala Online Services Update Community Group
ആവശ്യമായ രേഖകൾ
- വിവാഹിതരായവരുടെ വിവാഹ തീയതി
- രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് / മുൻസിപ്പാലിറ്റി etc..
- ബർത്ത് സർട്ടിഫിക്കറ്റാണ് / SSLC / സ്കൂൾ സർട്ടിഫിക്കറ്റ്
- വരൻറെയും വധുവിൻ്റെയും ഫോട്ടോ
- വരൻറെയും വധുവിൻ്റെയും ആധാർ കാർഡ്
- കല്യാണം നടന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (പള്ളി , അമ്പലം)
- ആധാറുമായി ലിങ്ക് ചെയ്‌ത ഫോൺ
- സാക്ഷികളുടെ ആധാർ
പഞ്ചായത്ത് മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ പരിധിയിൽ ആണെങ്കിൽ കെ സ്മാർട്ട് പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."