VEHICLE CHALLAN SYSTEM TIGHTENED
കേന്ദ്ര മോട്ടോർ വാഹന ചട്ട ഭേദഗതി വാഹന ചലാൻ സംവിധാനം കർശനമാക്കി
സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.
വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ
1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും.
2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം.
3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.
4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്.
5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)
6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും. വാഹന പിഴ അടക്കാം
വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ
1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും. 2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. 3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല. 4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്. 5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.) 6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.വാഹന പരിശോധന പിഴ എന്നത് എപ്പോളും ഒരു വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വലിയൊരു നൂലാമാലയായിരുന്നു. കോടതിയിലോ RT ഓഫീസിലോ ഒക്കെ പോയി ക്യു നിന്ന് പിഴയടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതും , സീറ്റ്ബെൽറ്റ് ഇടാത്തതും, ഡ്രൈവിങ്ങിൽ ഫോണിൽ സംസാരിച്ചതും , അമിത വേഗത , ഓവർ ലോഡും തുടങ്ങി എല്ലാ തരം പിഴകളും ഇപ്പോൾ ഒരു വിരൽത്തുമ്പിൽ ആയിക്കഴിഞ്ഞു.
ആവശ്യമായ രേഖകൾ
- Challan number
- Vehicle registration number and chasis
- Vehicle engine number
പിഴ അടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ⚠️
കോടതി നടപടി: നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ, കേസ് കോടതിയിലേക്ക് റഫർ ചെയ്യപ്പെടും. കോടതിയിൽ നിന്ന് നിങ്ങൾക്ക് സമൻസ് വരികയും, ചിലപ്പോൾ പിഴ തുക കൂടാനും സാധ്യതയുണ്ട്.
വാഹനം ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാം: തുടർച്ചയായി പിഴ അടയ്ക്കാതിരുന്നാൽ നിങ്ങളുടെ വാഹനത്തെ "പരിവാഹൻ" ഡാറ്റാബേസിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
ഇൻഷുറൻസ് പുതുക്കാനും ക്ലെയിം ചെയ്യാനും: വാഹനത്തിന് ഇൻഷുറൻസ് പുതുക്കുമ്പോഴോ, എന്തെങ്കിലും അപകടം പറ്റി ക്ലെയിം ചെയ്യുമ്പോഴോ പെൻഡിംഗ് ചലാനുകൾ ഒരു പ്രശ്നമായേക്കാം.
വാഹനം വിൽക്കുമ്പോൾ: വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റാൻ (RC Transfer) സാധിക്കില്ല (പെൻഡിംഗ് ചലാനുകൾ ഉണ്ടെങ്കിൽ). എൻഒസി (NOC) ലഭിക്കില്ല.
അതുകൊണ്ട്, വാഹനത്തിന് പിഴ വന്നിട്ടുണ്ടോ എന്ന് ഇടയ്ക്കിടെ ഓൺലൈനായി പരിശോധിക്കുന്നതും, പിഴ ലഭിച്ചാൽ അത് കൃത്യസമയത്ത് അടച്ചുതീർക്കുന്നതും വളരെ പ്രധാനമാണ്.
Official Website : https://parivahan.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Parivahan Website
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : eChallan - Traffic Enforcement Online
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







