SNEHASPARSHAM SCHEME

SNEHASPARSHAM SCHEME KERALA

Snehasparsham Scheme

സ്നേഹസ്പർശം പദ്ധതി: അപേക്ഷ സമർപ്പിക്കാം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് ധനസഹായം നൽകുന്ന സ്‌നേഹസ്പർശം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. അപേക്ഷാഫോം https://socialsecuritymission.gov.in/ ൽ ലഭ്യമാണ്.  

ധനസഹായം ലഭ്യമായിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി എല്ലാ വർഷവും ജൂൺ മാസത്തിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്നുളള സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ തപാൽ മുഖേന ലഭ്യമാക്കണം. വിവരങ്ങൾക്ക്: 1800 120 1001.

അവിവാഹിതയായി അമ്മയാകുന്ന ചൂഷണത്തിനിരയായ സ്ത്രീകൾക്ക് 60 വയസ്സ് വരെ ധനസഹായം ലഭിക്കും. (പ്രതിമാസ നിരക്ക് 2000 രൂപ)

അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:

  • ചൂഷണത്തിന് വിധേയരായവരും അവിവാഹിതരുമായ സ്ത്രീകൾ അമ്മമാരായിരിക്കണം
  • അപേക്ഷകൻ ബിപിഎൽ റേഷൻ കാർഡ് ഉടമയായിരിക്കണം

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

  • റേഷൻ കാർഡിന്റെ പകർപ്പ്
  • പ്രായം തെളിയിക്കുന്ന രേഖ
  • അപേക്ഷകന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
  • ആധാർ കാർഡിന്റെ പകർപ്പ്
  • അപേക്ഷ സമർപ്പിക്കേണ്ട വിധം

നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷാ ഫോം അനുബന്ധ രേഖകൾക്കൊപ്പം ശിശു വികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണം, ഓഫീസർ അന്വേഷിച്ച് ശുപാർശയോടെ ഈ ഓഫീസിലേക്ക് അയയ്ക്കും. അർഹതയുള്ളവർക്ക് ധനസഹായം നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 

Official Website : https://socialsecuritymission.gov.in/


ടോൾഫ്രീ നമ്പർ 1800-120-1001


അപേക്ഷാഫോം ലിങ്ക് : Snehasparsham Scheme Application Form


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal