KERALA TEACHER ELIGIBILITY TEST

KERALA TEACHER ELIGIBILITY TEST – JUNE 2025 MALAYALAM

K TET Malayalam Poster

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് KTET ജൂൺ  2025 വിജ്ഞാപനം.

കെ-ടെറ്റ് ജൂൺ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. കൂടാതെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് ആയത് തിരുത്തുന്നതിനുള്ള അവസരം 15/07/2025 വരെയുള്ള തീയതിയിൽ https://ktet.kerala.gov.in/ എന്ന വെബ്സൈറ്റിൽ CANDIDATE LOGIN ൽ ലഭിക്കുന്നതുമാണ്. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട‌ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജ‌ക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് അറിയിക്കുന്നു.  

2009-വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.ആക്ട്) അധ്യാപകരുടെ നിയമനകാര്യത്തിൽ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് അധ്യയനത്തിൻ്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമർത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിർണ്ണയിക്കുന്നതിനായിനടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.

വിഭാഗം I Category I -ലോവർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം II Category II -അപ്പർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം III Category III -ഹൈസ്‌കൂൾ ക്ലാസ്സുകൾ

വിഭാഗം IV Category IV- ഭാഷാ അധ്യാപകർ- അറബി, ഹിന്ദി, സംസ്കൃതം, ഉറുദു- യു.പി തലം വരെ , സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട് & ക്രാഫ്റ്റ്, കായിക അധ്യാപകർ) 

എന്നിങ്ങനെ  നാല് വിഭാഗത്തിലാണ് പരീക്ഷ നടത്തുന്നത്

ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്‌ഡങ്ങൾ വിശദമായി വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

ഓരോ വിഭാഗത്തിലും അപേക്ഷാഫീസ് 500/- (അഞ്ഞൂറ് രൂപ മാത്രം) രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ് 250/- (ഇരുനൂറ്റി അമ്പത് രൂപ മാത്രം) ആയിരിക്കും.

ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു. അപേക്ഷയുടെ പ്രിൻ്റൗട്ട്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക് അയ‌യ്ക്കേണ്ടതില്ല

പരീക്ഷാഭവൻ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിൻ്റെ പേര് ഹാൾടിക്കറ്റിലൂടെ അറിയിക്കും.

ഓർമ്മിക്കേണ്ട ദിവസങ്ങൾ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി : 03/07/2025
  • ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി :10/07/2025
  • ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി : 10/07/2025
  • വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി : 14/08/2025
പരീക്ഷാ ടൈംടേബിൾ

  • കാറ്റഗറി-1 23/08/2025 ശനി 10.00 am-12.30 pm  2 1/2 മണിക്കൂർ
  • കാറ്റഗറി-2 23/08/2025 ശനി 2.00 pm-4.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-3 24/08/2025 ഞായർ 10.00 am-12.30 pm- 2 1/2 മണിക്കൂർ
  • കാറ്റഗറി-4 -24/08/2025 -ഞായർ 2.00 pm- 4.30 pm 2 1/2 മണിക്കൂർ

കെ.ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുളളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

2. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക.

3. അപേക്ഷാര്‍ത്ഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, കാസ്റ്റ്, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്.

4. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫോട്ടോ ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാവുന്നതാണ്.

  • ഫോട്ടോയില്‍ പരീക്ഷാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തേണ്ടേതില്ല.
  • ഫോട്ടോയില്‍  KPSC, മറ്റു സീലുകള്‍ എന്നിവ രേഖപ്പെടു ത്താന്‍ പാടില്ല.
  • ഫോട്ടോയുടെ Background plane ആയിരിക്കണം.
  • ഫോട്ടോ വ്യക്തമായിരിക്കണം.
  • സെല്‍ഫി പാടില്ല.
  • പുതിയ ഫോട്ടോ മാത്രം അപ്‌ലോഡ് ചെയ്യാന്‍ അപേക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.

5. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും നിര്‍ബന്ധമായും ഒരു ഐഡിന്റിറ്റി കാര്‍ഡ് സെലക്ട് ചെയ്ത് ആയതിന്റെ നമ്പര്‍ രേഖപ്പെടുത്തേണ്ടതും പ്രസ്തുത ഐ.ഡി. കാര്‍ഡിന്റെ അസ്സല്‍ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ക്ക് പരിശോധനയ്ക്കായി നല്‍കേണ്ടതും ഐ.ഡി. കാര്‍ഡ് ഹാജരാക്കാത്തവരെ പരീക്ഷയെഴുതുവാന്‍ അനുവദിക്കുന്നതുമല്ല.

6. അപേക്ഷയിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുക.

7. പരീക്ഷാ ഫീസ് ഓണ്‍ലൈന്‍ മുഖാന്തിരം എസ്.ബി.ഐ. ഇ-പേയ്‌മെന്റ് വഴി ഒടുക്കാവുന്നതും ഫൈനല്‍ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

8. ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐ.ഡി. എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും തുടര്‍ന്ന് വരുന്ന പ്രൊഫൈല്‍ സേവനങ്ങള്‍ക്ക് ആയത് ആവശ്യമുളളതുമാണ്.

9. ഫീസ് സംബന്ധിച്ചുളള പരാതികള്‍ക്ക് അവരവരുടെ മാതൃബാങ്കുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്.

10. വിജ്ഞാപനം വ്യക്തമായി വായിച്ച് മനസ്സിലാക്കി കൃത്യമായ യോഗ്യത ഉണ്ടെന്ന് കാണുന്നപക്ഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. കെ.ടെറ്റ്പ രീക്ഷകള്‍ക്ക് മുന്നോടിയായി അപേക്ഷാര്‍ത്ഥികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിക്കപ്പെടാത്തതിനാല്‍ കൃത്യമായ അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും പരീക്ഷ വിജയിച്ച് കഴിഞ്ഞാലും വിജ്ഞാപന പ്രകാരം യോഗ്യത ഉളളതായി കാണാത്തപക്ഷം അപേക്ഷകനെ/അപേക്ഷകയെ കെ.ടെറ്റ് വെരിഫിക്കേഷന്‍ നടത്തി കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ ് അനുവദിച്ച് നല്‍കാത്തതുമാണ്.

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലോ പരീക്ഷ കമ്മീഷണര്‍ തലത്തിലോ ഉണ്ടാകുന്ന പുതിയ ഉത്തരവുകള്‍ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാകാവുന്നതാണ്.

പ്രായ പരിധി

കെ-ടെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല.

പരീക്ഷാ ഷെഡ്യൂൾ

വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അത്തരത്തിലുണ്ടാകുന്ന മാധ്യമങ്ങളിലൂടെയും വിവരങ്ങളിൽ മാറ്റം വരാവുന്നതാണ്. മാറ്റങ്ങൾ പത്രങ്ങളിലൂടെയും മറ്റ് പരീക്ഷാഭവൻ്റെ ഇലക്ട്രോണിക് https://ktet.kerala.gov.in/https://pareekshabhavan.kerala.gov.in/ വെബ്‌സൈറ്റിൽ  അറിയിക്കുന്നതാണ്.

ചോദ്യപേപ്പറിൻ്റെ ഭാഷയും മാധ്യമവും

കാറ്റഗറി 1, 2, 4 (ഭാഷ ഒഴികെ) ചോദ്യപേപ്പറുകൾ രണ്ട് ഭാഷകളിൽ (മലയാളത്തിലും ഇംഗ്ലീഷിലും) ഉണ്ടായിരിക്കും. കാറ്റഗറി 3 ൻ്റെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും നൽകുക (ഭാഷാവിഷയങ്ങൾ ഒഴികെ)

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിലെവിടെയും പരീക്ഷാ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം പരീക്ഷാ സെക്രട്ടറിയ്ക്ക് ഉണ്ട്. അപേക്ഷകന് പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഓൺലൈൻ marital സമർപ്പിക്കുമ്പോൾ നൽകിയിട്ടുണ്ട്. പരീക്ഷാകേന്ദ്രം ഹാൾടിക്കറ്റിൽ ലഭ്യമാക്കുന്നതാണ്.

പരീക്ഷാ ഫീസ്:

ഓരോ കാറ്റഗറി പരീക്ഷയ്ക്കും അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗത്തിന് 500/- രൂപയും, എസ്.സി./എസ്.ടി/ഭിന്നശേഷി/കാഴ്‌ചപരിമിത വിഭാഗത്തിന് 250/- രൂപയുമാണ് ഫീസ്.

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതോടൊപ്പം പരീക്ഷാഫീസും ഓൺലൈൻ ബാങ്കിംഗ് വഴി (Net Banking, Credit/Debit Card) അടയ്ക്കാവുന്നതാണ്.

ഒരു തവണ അടച്ച ഫീസ് യാതൊരു കാരണവശാലും മറ്റ് പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്നതോ തിരികെ ലഭിക്കുന്നതോ അല്ല. SBI e-Pay മുഖാന്തിരം നടത്തുന്ന ഇടപാടുകളിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടാകുകയാണെങ്കിൽ മാതൃബാങ്കുമായി ബന്ധപ്പെട്ട് തീർപ്പുണ്ടാക്കേണ്ടതാണ്. ഫീസിൻ്റെ ബാങ്ക് ഇടപാടുകളിലുണ്ടാകുന്ന പ്രശ്ന പരിഹാരത്തിന് പരീക്ഷാഭവനോ എസ്.സി.ഇ.ആർ.റ്റി. യോ ഇടപെടുന്നതല്ല. മാതൃബാങ്കിൽ പരാതിനൽകുമ്പോൾ ATRN (Transaction ID/Merchant ID) രേഖപ്പെടുത്തി നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 15. 

Official Website: https://ktet.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: KTET Notification


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:
KTET Website

KTET Exam malayalam Poster

പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്


Ktet exam malayalam poster

Download Detiles 


KTET November 2024 Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal