KEAM COLLECTING CERTIFICATES
NEETപരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക
കീം പ്രവേശനം വിവിധ സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങി വയ്ക്കുന്നത് സംബന്ധിച്ച്
2026 - 2027 അദ്ധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. റവന്യ അധികാരികളിൽ നിന്ന് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്യേണ്ടതാണ്.
1. വില്ലേജ് ഓഫീസറിൽ നിന്നുള്ള കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി (State Educational Purpose) നൽകുന്ന നോൺ - ക്രീമിലെയർ സർട്ടിഫിക്കറ്റ് (സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, O E C വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സമർപ്പിക്കേണ്ടതാണ്. ജോലി ആവശ്യത്തിനോ, കേന്ദ്ര ആവശ്യത്തിനുള്ളതോ, മറ്റ് ഏതെങ്കിലും ആവശ്യത്തിനായോ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല.
2. തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗക്കാർക്ക്).
3.വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് (നോൺ ക്രീമിലെയറിൽപ്പെടാത്ത OEC വിഭാഗക്കാർ)
4. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി),
5. G.O.(Ms) No. 10/2014/BCDD, dated 23.05.2014 വിദ്യാർത്ഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങേണ്ടതാണ്.
6. മിശ്ര വിവാഹിതരുടെ മക്കൾക്ക് (SEBC/OEC) സംവരണം/ഫീസാനുകൂല്യം ലഭിക്കുന്നതിന് അവർ വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. എന്നാൽ മിശ്ര വിവാഹിതരിൽ ഒരാൾ SC/ST വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് SC/ST വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്ര വിവാഹ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
7. വിദ്യാർത്ഥികളുടെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് നേറ്റിവിറ്റി തെളിയിക്കുന്നതിനായി പരിഗണിക്കുന്നതാണ്. സ്കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
8.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽ (EWS) സംവരണാനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
9.സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കായി (മുസ്ലീം/ക്രിസ്ത്യൻ) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് പരിഗണിക്കുന്നതിനായി നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ വില്ലേജ് ഓഫീസറിൽ നിന്നും സമുദായ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
10.എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന്:
- a. എംബസി സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, വിസ/ഗ്രീൻകാർഡ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI)/ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. പ്രസ്തുത രേഖയിൽ സ്പോൺസറുടെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കണം. വിസയുടെ കാലാവധി അപേക്ഷ സമർപ്പണത്തിന്റെ അവസാന തീയതി വരെ നിർബന്ധമായും ഉണ്ടായിരിക്കണം.
- b. പാസ്പോർട്ടിന്റെ കോപ്പി, വിസ/ഗ്രീൻകാർഡ്/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI)/എന്നിവയിൽ തൊഴിൽ രേഖപ്പെടുത്താത്ത പക്ഷം എംബസി സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ എംപ്ലോയ്മെൻ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.
- c സ്പോൺസറും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (ബന്ധം വിശദമാക്കിയിരിക്കണം). സ്പോൺസർ അച്ഛൻ/അമ്മ ആണെങ്കിൽ അപേക്ഷകന്റെയും സ്പോൺസറുടെയും പേരുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ രേഖകൾ മതിയാകും. (06.08.2019 ലെ ജി.ഒ (എം.എസ്) നം 243/14/ആ.ക.വ)
- d വിദ്യാർത്ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് ഉൾപ്പെടെ) വഹിക്കാമെന്നുള്ള സ്പോൺസറുടെ സമ്മതപത്രം 200/- രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒരു നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം.
- e.സ്പോൺസർ ഒരു ഇന്ത്യൻ പൗര്യൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ/പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന് തെളിയിക്കുന്ന രേഖ.
- വിസ validity സൂചിപ്പിക്കുന്ന Civil ID, Resident Permit, Resident ID, IQAMA, Electronic Visa, Employment pass or Entry Visa രേഖകള് പരിഗണിക്കുന്നതാണ്.
- എംബസി /കോണ്‌സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ വിസ validity സൂചിപ്പിക്കുന്ന രേഖകളും പരിഗണിക്കുന്നതാണ്.
- സ്പോൺസറുടെ വിസയിലെ തൊഴിൽ പദവി (Employment Status) വീട്ടമ്മ എന്നോ വിദ്യാർത്ഥി എന്നോ ആണെങ്കിൽ, കൃത്യമായി സാക്ഷ്യപ്പെടുത്തിയ (Attested) തൊഴിൽ സർട്ടിഫിക്കറ്റാണെങ്കിൽ മാത്രം അത് സാധുവായി പരിഗണിക്കുന്നതാണ്
1. Income Certificate (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും. NEET, CUET എന്നിവയിൽ വരുമാനം അറിയിക്കേണ്ടതുണ്ട്.
2. Community Certificate - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - തഹസിൽദാർ - KEAM, NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
3. Caste Certificate - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
4. Non-Creamy Layer Certificate - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
5. Non-Creamy Layer Certificate - Central Educational / Employment Purpose - (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
6. EWS Certificate State Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
7. EWS Certificate Central Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
8. Nativity Certificate - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
NB : അപേക്ഷകരുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, SSLC, റേഷൻ കാർഡ്, ഭൂനികുതി രസീത് , പിതാവിന്റെ SSLC / സ്‌കൂൾ സർട്ടിഫിക്കറ്റ്, വരുമാനം സംബന്ധിച്ചുള്ള സത്യപ്രസ്താവന എന്നിവ ആവശ്യമാണ്
Official Website: https://www.cee.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: KEEM - Collecting Certificates
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








