SABARIMALA ONLINE BOOKING VIRTUAL Q TICKET BOOKING
ശബരിമല ഓൺലൈൻ വെർച്വൽ ക്യു ടിക്കറ്റ് ബുക്കിംഗ്
ശബരിമല മണ്ഡലകാല തീര്‍ഥാടനം; ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് അടുത്തമാസം ഒന്നു മുതല്‍
ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് അടുത്തമാസം ഒന്നിന് ആരംഭിക്കും. ഒരുദിവസം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുക. 20,000 പേര്‍ക്ക് സ്പോട് ബുക്കിങിലൂടെ ദര്‍ശനം അനുവദിക്കും. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കാനും ശബരിമല അവലോകന യോഗത്തില്‍ തീരുമാനിച്ചു.
അരവണ ബഫര്‍ സ്റ്റോക്കായി അന്‍പതലക്ഷം ടിന്‍ തയാറാക്കും. മന്ത്രി വി.എന്‍.വാസവന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പത്തനംതിട്ട, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.
ശബരിമല ഓൺലൈൻ ബുക്കിംഗ്
ശബരിമല ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ
ഘട്ടം 1: ആദ്യം ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റ് https://sabarimalaonline.org സന്ദർശിക്കുക.
ഘട്ടം 2: ഇപ്പോൾ ഹോം പേജിലെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇതിനുശേഷം, നിങ്ങൾ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിക്കേണ്ടതുണ്ട്, കൂടാതെ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം.
ഘട്ടം 4: ആധാർ കാർഡ്,ഫോട്ടോ, തുടങ്ങിയ ഐഡി പ്രൂഫുകൾക്കൊപ്പം പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ പൂരിപ്പിക്കുക.
ഘട്ടം 5: ശബരിമല ടിക്കറ്റ് ബുക്കിംഗ് സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഇപ്പോൾ നിങ്ങൾക്ക് ഭാവി റഫറൻസിനായി ദർശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ പ്രിന്റ് ചെയ്യാനോ കഴിയും.
ആവശ്യമുള്ള രേഖകൾ :
- ഫോട്ടോ
- ആധാർ കാർഡ്
- മൊബൈൽ നമ്പർ
കൂടുതൽ വിവരങ്ങൾക്ക് : Sabarimala Festival Calendar Sabarimala Online Services Video Guides Malayalam
ഓൺലൈനായി ടിക്കറ്റ് ബുക്ക് ലിങ്ക്: Sabarimala Online Services
Download Detiles
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."










