SSC NOTIFICATION CENTRAL GOVT JOB VACANCIES
SSC വിജ്ഞാപനം : ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
SSC CGL 2026 വിജ്ഞാപനം പുറത്തിറങ്ങി: ബിരുദധാരികൾക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണ്ണാവസരം
പ്രധാന തീയതികൾ (Important Dates):
- ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി: 21 മെയ് 2026.
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 22 ജൂൺ 2026 (രാത്രി 11:00 വരെ).
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള അവസാന തീയതി: 23 ജൂൺ 2026 (രാത്രി 11:00 വരെ).
- അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം (Correction Window): 29 ജൂൺ 2026 മുതൽ 1 ജൂലൈ 2026 വരെ (രാത്രി 11:00 വരെ). ഈ സമയത്ത് അപേക്ഷകളിലെ തെറ്റുകൾ തിരുത്താനും ഓൺലൈനായി ഫീസ് അടയ്ക്കാനും സാധിക്കും.
- ടയർ-I (Tier-I) കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതി (സാധ്യത): 2026 ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ നടക്കും.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഡിഗ്രി (Bachelor's Degree) ആണ് അടിസ്ഥാന യോഗ്യത.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും നിശ്ചിത തീയതിക്കകം ഫലം ലഭിക്കുമെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി:
പോസ്റ്റുകൾക്ക് അനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. സാധാരണയായി 18-27 വയസ്സ്, 18-30 വയസ്സ്, 18-32 വയസ്സ് എന്നിങ്ങനെയാണ് വിവിധ പോസ്റ്റുകൾക്കുള്ള പ്രായപരിധി.
വയസ്സിളവ്: ഒ.ബി.സി (OBC) വിഭാഗക്കാർക്ക് 3 വർഷത്തെയും, എസ്.സി/എസ്.ടി (SC/ST) വിഭാഗക്കാർക്ക് 5 വർഷത്തെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ്:
ജനറൽ, ഒ.ബി.സി (OBC), ഇ.ഡബ്ല്യു.എസ് (EWS) വിഭാഗങ്ങളിലെ പുരുഷന്മാർക്ക്: 100 രൂപ.
വനിതാ ഉദ്യോഗാർത്ഥികൾ, SC/ST വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല (സൗജന്യമായി അപേക്ഷിക്കാം).
പ്രധാന തസ്തികകൾ (Posts):
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ASO - കേന്ദ്ര സെക്രട്ടേറിയറ്റ്, വിദേശകാര്യ മന്ത്രാലയം, റെയിൽവേ).
ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് (Income Tax Inspector).
സബ് ഇൻസ്പെക്ടർ ഇൻ സി.ബി.ഐ (Sub-Inspector in CBI).
ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്, പ്രിവന്റീവ് ഓഫീസർ, എക്സാമിനർ).
ഓഡിറ്റർ, അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ് തുടങ്ങിയവ.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ജൂൺ 22
Official Website : https://ssc.gov.in/
കൂടുതൽ വിവരങ്ങൾക്ക്: SSC Website
SSC രജിസ്‌ട്രേഷൻ : SSC Website
HOW TO REGISTER SSC
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."










