KSWCFC - BHAVANA SAMUNNATHI SCHEME KERALA
മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ഭവന സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലു ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് സെപ്റ്റംബർ 1 മുതൽ അപേക്ഷിക്കാം. വാസയോഗ്യമല്ലാത്ത ഭവനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കാൻ പദ്ധതിയിലൂടെ ധനസഹായം നൽകും. അവസാന തീയതി സെപ്റ്റംബർ 30.
നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും
- അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്നവരായി രിക്കണം. (വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/ SSLC സർട്ടിഫിക്ക റ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് എന്നിവ രേഖകളായി സ്വീകരിക്കുന്നതാണ്.)
- പുനരുദ്ധാരണത്തിനുള്ള വീടും വീട് ഉൾപ്പെടുന്ന വസ്‌തുവും അപേക്ഷകന്റെ പേരിലു ള്ളതായിരിക്കണം.
- പുനരുദ്ധരിക്കപ്പെടേണ്ട വീടിൻ്റ ഉടമസ്ഥരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിലേക്കായി 2025-2026 സാമ്പത്തിക വർഷത്തിലെ വീട്ടുകരം അടച്ച രസീതോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
- പുനരുദ്ധാരണത്തിന് അപേക്ഷ നൽകുന്ന വീട്ടുടമസ്ഥർ, നിലവിൽ അതാത് വീടുക ളിലെ സ്ഥിര താമസക്കാരായിരിക്കണം. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
- അപേക്ഷകന്റെ പേരിലുള്ള വീട്ട്കരം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വസ്തു ക്കരം എന്നിവ ഒടുക്കിയ രസീത് കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. [വീട്ട്കരം ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖ (അപേക്ഷകൻ്റെ പേരിലുള്ളത്) ഹാജരാക്കണം].
- വീടും, വീട് ഉൾപ്പെടുന്ന വസ്‌തുവും ഒന്നിലധികം വ്യക്തികളുടെ പേരിലാണെങ്കിൽ ഉടമസ്ഥാവകാശമുള്ള മുഴുവൻ വ്യക്തികളുടേയും സമ്മതപത്രം മുദ്രപത്രത്തിൽ (നോട്ടറിയിൽ നിന്നും) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
- അറ്റകുറ്റപ്പണികൾ ചെയ്യേണ്ട വീടിൻ്റെയും അപേക്ഷകൻ ഉൾപ്പെടുന്ന റേഷൻ കാർഡിന്റേയും മേൽവിലാസം ഒന്നുതന്നെയായിരിക്കണം.
- സംസ്ഥാന സർക്കാരിൻ്റെയോ കേന്ദ്ര സർക്കാരിന്റെയോ ഭവന പദ്ധതികളുടെ ഗുണഭോക്താവായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.
- അപേക്ഷകന്റെ/ അപേക്ഷകയുടെ പേരിലുള്ള കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും നാല് ലക്ഷം രൂപ കവിയാൻ പാടുള്ളതല്ല. (വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതല്ല)
- പുതിയ റേഷൻ കാർഡ് (സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും ഏറ്റവും ഒടുവിൽ ലഭ്യമായിട്ടുള്ളത്) നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
- സർക്കാരിൽ നിന്നുള്ള ഫണ്ടിൻ്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസ ഹായം ലഭ്യമാക്കുന്നത്. 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന AAY, മുൻഗണന വിഭാഗം (മഞ്ഞ / പിങ്ക് റേഷൻ കാർഡ്) കാർഡ് ഉടമകൾക്ക് അപേക്ഷിക്കാം. നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷക ളിൽ നിന്നും ഏറ്റവും കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തി ലാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്.
- ഒരേ വരുമാനമുള്ളവരെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന ക്രമത്തിലായിരിക്കും കുടുംബങ്ങൾക്ക് പരിഗണന നൽകുക. ഇത് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
- ഒറ്റപ്പട്ട സ്ത്രീ (വിധവ/ അവിവാഹിത/ വിവാഹബന്ധം വേർപിരിഞ്ഞ/ ആശ്രിത രില്ലാത്ത) ഗൃഹനാഥയായ അല്ലെങ്കിൽ ആശ്രയമായ കുടുംബം..
- ഭിന്നശേഷിക്കാർ ഗൃഹനാഥരായ കുടുംബം.
- സംരക്ഷിക്കാൻ ആരുമില്ലാത്ത കുട്ടികൾ മാത്രമടങ്ങിയ കുടുംബം.
- ട്രാൻസ്ജെന്റേഴ്‌സ് ഗൃഹനാഥരായ കുടുംബം.
- പുനരുദ്ധാരണം ചെയ്യേണ്ട വീട്/ വീട് ഉൾപ്പെടുന്ന വസ്‌തു എന്നിവയിന്മേൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസ്സമുണ്ടാക്കുന്ന തരത്തിൽ കേസു കളോ തർക്കങ്ങളോ ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അത്തരക്കാർ അപേക്ഷി ക്കേണ്ടതില്ല.
- അപേക്ഷകൻ്റെ പേരും മേൽവിലാസവും അപേക്ഷയിലും ബന്ധപ്പെട്ട രേഖകളിലും ഒന്ന് തന്നെയായിരിക്കണം. ഇതിൽ വ്യത്യാസമുള്ള പക്ഷം രണ്ടും ഒരാൾ തന്നെയാ ണെന്ന് വ്യക്തമാക്കുന്ന "One and the same" സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരം വ്യത്യാസങ്ങളടങ്ങുന്ന രേഖകൾ/സർട്ടിഫിക്കറ്റുകൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
- പുതിയതായി വീട് വയ്ക്കുന്നതിനോ, നിർമ്മാണ പ്രവർത്തനം നടന്ന് വരുന്ന പുതിയ ഭവനത്തിന്റെ പൂർത്തീകരണത്തിനോ ധനസഹായം അനുവദിക്കുന്നതല്ല.
- മെയിന്റനൻസ് പ്രവൃത്തികൾ നടത്തുവാൻ ആവശ്യമായ കെട്ടുറപ്പുള്ള വീടുകൾ മാത്രമേ ഈ പദ്ധതിയിൽ പരിഗണിക്കപ്പെടുകയുള്ളൂ. പുനരുദ്ധാരണത്തിനായി തെരെഞ്ഞെടുക്കപ്പെടുന്ന വീടിന് ബലക്ഷയം ഉണ്ട് എന്ന കാരണത്താൽ പൂർണ്ണ മായി പൊളിച്ച് പുതിയ വീട് വയ്ക്കുന്നത് അനുവദനീയമല്ല.
- അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് അപേക്ഷകൻ്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടു ത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
- തെരെഞ്ഞെടുക്കപ്പെടുന്ന വീടുകൾ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, കോർപ്പറേഷൻ നിയോഗിക്കുന്ന എഞ്ചിനീയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതും പുനരുദ്ധാ രണം സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമാണ്. അംഗീകരിക്കപ്പെട്ട എസ്റ്റിമേറ്റുക ളുടെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കുന്നതാണ്. പുനരുദ്ധാരണത്തിൻ്റെ ആവശ്യകത വിലയിരുത്തിയ ശേഷം എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ തുക മാത്രമേ കോർപ്പറേഷൻ അനുവദിക്കുകയുള്ളൂ.
- അറ്റകുറ്റപ്പണികൾക്കായി നൽകുന്ന പരമാവധി ധനസഹായം വീടൊന്നിന് 2 ലക്ഷം രൂപയാണ്. ധനസഹായം രണ്ട് ഘട്ടങ്ങളിലായി താഴെപ്പറയും പ്രകാരം വിതരണം ചെയ്യുന്നതാണ്.
- തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുകയോ കൈപ്പറ്റിയ ശേഷം അംഗീകൃത എസ്റ്റിമേറ്റ് പ്രകാരം അറ്റകുറ്റപ്പണികൾ നടത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം അനുവദിച്ച തുക 12% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടർന്ന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നതുമാണ്.
- ധനസഹായം നൽകുന്നത് സംബന്ധിച്ച് കോർപ്പറേഷൻ്റെ തീരുമാനം അന്തിമമാണ്.
- അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്.അപേക്ഷകൾ കോർപ്പറേഷനിൽ ലഭിക്കേണ്ട അവസാന തീയതി 30/09/2025, 5PM. അവസാന തീയതിക്ക് ശേഷം കോർപ്പറേഷനിൽ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അപേക്ഷാഫോമിനും വിവരങ്ങൾക്കും : https://www.kswcfc.org/
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 30
Official Website: https://www.kswcfc.org/
കൂടുതൽ വിവരങ്ങൾക്ക് : Bhavana Samunnathi Scheme (2025-26)
ഫോൺ: 0471- 2311215 +91 6238170312
അപേക്ഷാഫോം ലിങ്ക് : Bhavana Samunnathi Scheme (2025-26)
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
SCHEME