STUDY ROOM (PADANAMURI) SCHEME (SCDD) KERALA
പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
സംസ്ഥാനത്തെ 1,00,000/- രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ ഗവ/ എയ്‌ഡഡ്/ ടെക്നിക്കൽ/ സ്പെഷ്യൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം അനുവദിക്കുന്നുണ്ട്.
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയൂഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30 ആണ് അവസാന തീയതി. 5000 പഠനമുറികൾ ഈ വർഷം നിർമിക്കും. അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാം.
ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്രയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാവുന്നത്. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.
അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ഓഗസ്റ്റ് 30 നകം നൽകണം
PADANAMURI APPLICATION FORM PDF
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 30
Official Website: https://scdd.kerala.gov.in/
അപേക്ഷാഫോം ലിങ്ക് : SCDD : Study Room Scheme (SC) Application Form
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."