GNM AND ANM COURSE

ADMISSION TO GENERAL NURSING AND MIDWIFERY(GNM)/AUXILIARY NURSING AND MIDWIFERY (ANM) - 2025

GNM And ANM Course Kerala

2025-26 ജനറൽ നഴ്‌സിംഗ് ആൻ്റ് മിഡ് വൈഫറി (GNM) ഓക്സിലറി നഴ്സസിംഗ് ആൻ്റ് മിഡ്വൈഫറി (ANM) കോഴ്‌സുകളിലേക്കുള്ള പ്രവേശനം.


2025-26 അധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്‌വൈഫറി കോഴ്‌സുകൾക്കും ഓൺലൈൻ മുഖേന 2025 ഓഗസ്റ്റ് 5 മുതൽ 2025 ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.


GNM or ANM കോഴ്സിന് മാത്രമായോ അതോ GNM, ANM കോഴ്‌സുകൾക്കും കൂടി അപേക്ഷിക്കുന്നതിനോ ഓൺലൈനിൽ കൂടി അപേക്ഷിക്കുന്ന ഒരു അപേക്ഷ മതിയാകും.


2025-26 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപന ങ്ങളിലെ ഓക്സിലറി നഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കോഴ്സിനും സൂചിക സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്പെക്‌ടസ് പ്രകാരം പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. എൽ. ബി.എസ്സ് സെന്റർ ഡയറക്‌ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2025 ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രണ്ടു കോഴ്സിനും അപേക്ഷിക്കുന്നതിന് ഓൺലൈനിൽ കൂടി അപേക്ഷിക്കുന്ന ഒരു അപേക്ഷ മതിയാകും. ഓൺലൈൻ അപേക്ഷ സമർപ്പണവേളയിൽ അപേക്ഷകന് താൽപ്പര്യമുള്ള കോഴ്‌സുകൾ അപേക്ഷകർക്ക് തിരഞ്ഞെടു ക്കാവുന്നതാണ്.


അപേക്ഷാഫീസ് പൊതുവിഭാഗത്തിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ GNM കോഴ്സിന് 400 രൂപയും GNM നും ANM നും കൂടി 600 രൂപയും ANM ന് മാത്രം അപേക്ഷിക്കുന്നതിന് 300 രൂപയും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് അപേക്ഷാഫീസ് ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ വിദ്യാ ഭ്യാസ വകുപ്പിന്റെ്റെയും കീഴിലുള്ള സ്ഥാപനങ്ങളിൽ GNM കോഴ്‌സിന് 200 രൂപയും GNM നും ANM നും കൂടി 300 രൂപയും ANM ന് മാത്രം അപേക്ഷിക്കുന്നതിന് 150 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2025 ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അ‌പ്ലോഡ് ചെയ്യേണ്ടതാണ്.


ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കോഴ്‌സിനായി കേരള ബോർഡ് ഓഫ് ഹയർ സെക്ക ണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കണ്ടറി പരീക്ഷയോ തത്തുല്യ പരീക്ഷയോ 40% മാർക്കോടെ വിജയിച്ചവർക്ക് അർഹതയുണ്ട്. യോഗ്യതാ പരീക്ഷയിൽ ഫിസിക്സ‌്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് വിഷയം നിർബന്ധമായും ഉൾപ്പെട്ടിരിക്കണം

ഇവരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷ പാസ്സായവരെയും പരിഗണിക്കാം.


ഓക്സിലറി നഴ്സസിംഗ് ആൻ്റ് മിഡ്‌വൈഫറി കോഴ്‌സ‌നായി കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ നടത്തുന്ന ഹയർസെക്കണ്ടഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. കൂടാതെ മലയാളം വായിക്കുവാനും എഴുതുവാനും കഴിയണം.

അപേക്ഷ ഫീസ്

ജനറൽ വിഭാഗക്കാർ GNM മാത്രം അപേക്ഷിക്കുന്നതിന്= Rs.400/- GNM & ANM കോഴ്സിന് അപേക്ഷിക്കുന്നതിന് = Rs.600/- ANM മാത്രം അപേക്ഷിക്കുന്നതിന് = Rs.300/- എസ്. സി./എസ്. റ്റി വിഭാഗക്കാർ GNM മാത്രം അപേക്ഷിക്കുന്നതിന്= Rs.200/- GNM & ANM കോഴ്സിന് അപേക്ഷിക്കുന്നതിന് = Rs.300/- ANM മാത്രം അപേക്ഷിക്കുന്നതിന് = Rs.100/-

കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുക ളിലും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്..

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.


Official Website : https://lbscentre.in


കൂടുതൽ വിവരങ്ങൾക്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025 | Contact Us


ഫോൺ : 04712560363, 364


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to General Nursing and Midwifery(GNM)/Auxiliary Nursing and Midwifery (ANM) - 2025


GNM And ANM Course Kerala Poster


Download Detiles


GNM And ANM Course Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal