IIM CAT REGISTRATION

IIM CAT REGISTRATION

Indian Institutes of Management Common Admission Test 2025 (CAT 2025)
CAT Registration

മാനേജ്‌മെൻറ് പിജി, പിഎച്ച്ഡി പ്രവേശനത്തിന് കാറ്റ് 2025 അപേക്ഷിക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐഐഎം)ലെ, പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽതല മാനേജ്‌മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2025, നവംബർ 30-ന് മൂന്നു സെഷനുകളിലായി നടത്തും. അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്‌ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നീ 21 ഐഐഎമ്മിലെ സൂചിപ്പിച്ച പ്രോഗ്രാമുകളിലെ പ്രവേശനമാണ് കാറ്റിന്റെ പരിധിയിൽ മുഖ്യമായും വരുന്നത്. കോഴിക്കോട് ഐഐഎം ആണ് സംഘാടകസ്ഥാപനം.

പ്രോഗ്രാമുകൾ

പിജി തലത്തിൽ, പോസ്റ്റ് ഗ്രാജ്വേ‌റ്റ് പ്രോഗ്രാം (പിജിപി), വിവിധ സ്പെഷ്യലൈസേഷനുകളിലെ പിജിപി, എക്സിക്യുട്ടീവ് പിജിപി, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), മാസ്റ്റർ ഓഫ് സയൻസ്, എക്സിക്യുട്ടീവ് എംബിഎ, ബ്ലൻഡഡ് എംബിഎ, വിവിധ സ്പെഷ്യലൈസേഷനുകളിലെ എംബിഎ എന്നിവയിലൊന്ന് എല്ലായിടത്തും ഉണ്ട്.

പിജി തലത്തിലുള്ള ചില സ്പെഷ്യലൈസേഷനുകൾ

അഗ്രിബിസിനസ് മാനേജ്മെൻറ്, ഫുഡ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെൻറ്, അനലറ്റിക്സ്, ബിസിനസ് അനലറ്റിക്സ്, അഡ്വാൻസ്ഡ് ബിസിനസ് അനലറ്റിക്സ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെൻറ്്‌, ഡിജിറ്റൽ ബിസിനസ് മാനേജ്മെൻറ്, ഹെൽത്ത് കെയർ, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെൻറ്, ഓപ്പറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, സസ്റ്റൈനബിളിറ്റി മാനേജ്മെൻറ്, ടൂറിസം മാനേജ്മെൻറ്, ട്രാവൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് അനലറ്റിക്സ്, ഡിജിറ്റൽ എൻറർപ്രൈസ് മാനേജ്മെൻറ്, ഗ്ലോബൽ സപ്ലൈ ചെയിൻ മാനേജ്മെൻറ് തുടങ്ങിയവ.കൂടാതെ എംഎസ്‌സി ഡേറ്റാ സയൻസ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെൻറ്്‌ തുടങ്ങിയ പ്രോഗ്രാമുകളുമുണ്ട്.

കോഴിക്കോട് ഐഐഎമ്മിൽ പിജിപിക്കുപുറമേ, ബിസിനസ് ലീഡർഷിപ്പ്, ഫൈനാൻസ്, ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെൻറ് എന്നിവയിൽ പിജി പ്രോഗ്രാമുകൾ, എക്സിക്യുട്ടീവ് പിജിപി (ഇൻററാക്ടീവ് ലേണിങ്), കൊച്ചി കാമ്പസിൽ എക്സിക്യുട്ടീവ് പിജിപി എന്നിവയും ഉണ്ട്.

എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റും (എഫ്പിഎം/പിഎച്ച്ഡി) ലഭ്യമാണ്. കോഴിക്കോട്, പിഎച്ച്ഡി മാനേജ്മെൻറ്്‌, പിഎച്ച്ഡി പ്രാക്ടീസ് ട്രാക്, പിഎച്ച്ഡി ഫോർ മാനേജ്‌മെൻറ് ടീച്ചേഴ്സ് എന്നിവ ലഭ്യമാണ്.

സ്ഥാപനംതിരിച്ചുള്ള പ്രോഗ്രാം ലഭ്യത iimcat.ac.in -ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. പിജിപി ഒഴികെയുള്ള മറ്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സ്ഥാപനങ്ങളുടെ പ്രത്യേക വിജ്ഞാപനം വന്നേക്കാം.

യോഗ്യത

50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ സിജിപിഎയോടെ ഏതെങ്കിലും വിഷയത്തിൽ ബാച്ച‌്‌ലർ ബിരുദം/തത്തുല്യ യോഗ്യത വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ സിഎ/സിഎസ്/ഐസിഡബ്ല്യുഎ (സിഎംഎ)/ഫെലോ ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചുവേറിസ് ഓഫ് ഇന്ത്യ (എഫ്ഐഎഐ) തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.

ടെസ്റ്റ് വിവരങ്ങൾ

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി നവംബർ 30-ന് മൂന്നു ഷിഫ്റ്റിൽ (രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്) നടത്തും. ദൈർഘ്യം രണ്ടുമണിക്കൂർ.

മൂന്നു വിഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകും. സെഷൻI: വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹൻഷൻ, സെഷൻ II: ഡേറ്റാ ഇൻറർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, സെഷൻ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി.

പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (എംസിക്യു), എംസിക്യു ഇതര ചോദ്യങ്ങളും പ്രതീക്ഷിക്കാം. കാൽക്കുലേറ്റർ അനുവദനീയമല്ല. ഓൺ സ്ക്രീൻ കാൽക്കുലേറ്റർ ഉപയോഗിക്കാം.

ക്രിയചെയ്യാൻ സ്ക്രിബിൾ പാഡ്, പേന എന്നിവ സെൻററിൽനിന്ന്‌ നൽകും. പരീക്ഷ കഴിയുമ്പോൾ സ്ക്രിബിൾ പാഡ് തിരികെനൽകണം.

നിശ്ചിത ക്രമത്തിൽ സെഷനുകൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. ഓരോ സെഷനിലും ഉത്തരം നൽകാൻ 40 മിനിറ്റ് ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും തുല്യമാർക്ക് ആയിരിക്കും. ശരിയുത്തരം മൂന്ന് മാർക്ക്. എംസിക്യു ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം കുറയ്ക്കും. എംസിക്യു ഇതര ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് ഇല്ല. വിശദാംശങ്ങൾ സൈറ്റിൽ ലഭിക്കും. മോക്‌ടെസ്റ്റ്, കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് അഞ്ച് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്തുനൽകണം.

അപേക്ഷ

സെപ്‌റ്റംബർ 13-ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in/ വഴി അപേക്ഷിക്കാം. തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാകുംവരെ സാധുവായ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. അപേക്ഷാഫീസ് 2600 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 1300 രൂപ. ഫലം ജനുവരി ആദ്യവാരം പ്രതീക്ഷിക്കാം. സ്കോർ സാധുത 2026 ഡിസംബർ 31 വരെ ഉണ്ടാകും.

ഓരോ ഐഐഎമ്മിനും അവരുടേതായ പ്രവേശനരീതി ഉണ്ടാകും. അതിൽ ഒരു ഘടകം മാത്രമാണ് കാറ്റ് 2025 സ്കോർ. മുൻ അക്കാദമിക് മികവ്, പ്രസക്തമായ പ്രവൃത്തിപരിചയം തുടങ്ങിയവയും ഷോർട്ട് ലിസ്റ്റിങ്ങിനായി ഉപയോഗിച്ചേക്കാം. വിശദാംശങ്ങൾ അറിയാൻ ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് സന്ദർശിക്കണം.

ഐഐഎം ഇതര സ്ഥാപനങ്ങൾ

ചില ഐഐഎം-ഇതര സ്ഥാപനങ്ങളും ‌കാറ്റ് 2025 സ്കോർ ഉപയോഗിച്ച് പ്രവേശനം നടത്താം. സ്ഥാപനങ്ങളുടെ പട്ടിക iimcat.ac.in -ൽ ലഭ്യമാക്കും. മുൻവർഷങ്ങളിൽ കാറ്റ് സ്കോർ (മറ്റ് മാനേജ്മെൻറ്്‌ അഭിരുചിപരീക്ഷാ സ്കോറുകൾക്കൊപ്പം) പരിഗണിച്ച്, ജനറൽ/സ്പെഷ്യലൈസേഷൻ മേഖലകളിലെ എംബിഎ/പിജിഡിഎം പ്രോഗ്രാമിൽ പ്രവേശനം നടത്തിയ ചില സ്ഥാപനങ്ങൾ:

• ഐഐടി -ഡൽഹി, ബോംബെ, ധൻബാദ്, ജോധ്‌പുർ, കാൻപുർ, മദ്രാസ്, റൂർഖി, ഗുവാഹാട്ടി, മാൺഡി, ഖരഗ്പുർ (കാറ്റ് മാത്രം)

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ്്‌ (ഇർമ- ആനന്ദ്) * നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എംബിഎ പവർ മാനേജ്മെൻറ്്‌)

• ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി * ഗതിശക്തി വിശ്വവിദ്യാലയ (വഡോദര)

• എൻഐടി -കോഴിക്കോട്, അലഹാബാദ്

• ഡിവലപ്മെൻറ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് (പട്‌ന) *നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ് (ഹൈദരാബാദ്) * ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഷിബ്പുർ) * എബിവി ഐഐഐടിഎം (ഗ്വാളിയർ)

• ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ബെംഗളൂരു)

• ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിവലപ്‌മെൻറ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി (ഹൈദരാബാദ്)

• കേരള, എംജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകൾ * കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല * ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള * കേരള കാർഷിക സർവകലാശാല (അഗ്രി ബിസിനസ് മാനേജ്മെൻറ്) * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് (തിരുവനന്തപുരം -ഡിസാസ്റ്റർ മാനേജ്മെൻറ്).

പ്രവേശനം നൽകുന്നത് അതത് സ്ഥാപനങ്ങളാണ്. 2026-ൽ കാറ്റ് സ്കോർ ഉപയോഗിക്കുന്നുണ്ടോ എന്ന് അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, വിജ്ഞാപനം എന്നിവയിൽനിന്ന്‌ മനസ്സിലാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 13


Official Website: https://iimcat.ac.in/

കൂടുതൽ വിവരങ്ങൾക്ക് : Indian Institutes of Management Common Admission Test (CAT) 

ഓൺലൈൻ അപേക്ഷ : Indian Institutes of Management Common Admission Test (CAT) 

CAT Registration Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal