CLAT REGISTRATION
(Common Law Admission Test) 2026
നിയമപഠനത്തിന് ക്ലാറ്റ് : കോമൺ ലോ അഡ്മിഷൻ ടെസ്‌റ്റ് അപേക്ഷിക്കാം
കൊച്ചിയിലെ നുവാൽസ് ഉൾപ്പെടെ രാജ്യത്തെ 25 ദേശീയ നിയമ സർവകലാശാലകളിലെ 5 വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CLAT (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) ന് ഒക്ടോബർ 31 രാത്രി 11.59 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 4000 രൂപയാണ്; പട്ടികജാതി, ഭിന്നശേഷി, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ. ബാങ്ക് ചാർജ് അധികമായി വരും.
5-വർഷ അണ്ടർ ഗ്രാജേറ്റ് പ്രോഗ്രാം
5-വർഷ ഇന്റഗ്രേറ്റഡ് ബിഎ / ബിഎസ്‌സി / ബികോം / ബിബിഎ /ബിഎസ്‌ഡബ്ല്യു എൽഎൽബി (ഓണേഴ്‌സ്) പ്രോഗ്രാമുകൾ വിവിധ സർവകലാശാലകളിലുണ്ട്. ഗാന്ധിനഗറിൽ ഇവയെല്ലാമുണ്ട്. ഓരോ ക്യാംപസിലെയും പ്രോഗ്രാമുകൾ അതതു വെബ്സൈറ്റുകളിലോ ബ്രോഷറുകളിലോ നോക്കി മനസ്സിലാക്കാം. ബ്രോഷറുകൾ Participating Universities ലിങ്കിലുണ്ട്.
യോഗ്യത:
45% മാർക്കോടെ 12-ാം ക്ലാസ് ജയം; ഇപ്പോൾ 12 ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. ഐച്‌ഛികവിഷയങ്ങൾ ഏതുമാകാം. ഉയർന്ന പ്രായപരിധിയില്ല.
പ്രവേശനപരീക്ഷ: ഡിസംബർ 7ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ ഓഫ്ലൈനായി നടത്തും. കേരളത്തിലും പരീക്ഷയെഴുതാം. ടെസ്‌റ്റിൽ 5 വിഭാഗങ്ങൾ. ആകെ 120 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, 120 മാർക്ക്. തെറ്റൊന്നിന് 0.25 മാർക്ക് കുറയ്ക്കും. സിലബസിന്റെ സൂചന സൈറ്റിലുണ്ട്. ചോദ്യമാതൃക പിന്നീടു സൈറ്റിൽ വരും.
ഒരുവർഷ എൽഎൽഎം
യോഗ്യത: 50% മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ
ജയിച്ചവർക്കും 2026 ഏപ്രിൽ / മേയ് സമയം യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. പ്രായപരിധിയില്ല. തീയതിക്രമം അണ്ടർ ഗ്രാഡ്വേറ്റിൻ്റേതു പോലെത്തന്നെ.
പ്രവേശനപരീക്ഷ: 2 മണിക്കൂർ പരീക്ഷയിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യം. 120 മാർക്ക്. തെറ്റൊന്നിന് 0.25 മാർക്ക് കുറയ്ക്കും.
കൊച്ചി നുവാൽസ്
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ദ് നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്‌റ്റഡീസിലെ (നുവാൽസ്) പ്രോഗ്രാമുകൾ ഇവ
1 ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (ഓണേഴ്‌സ്): 60 സീറ്റ്. ഇതിൽ ഓൾ ഇന്ത്യ കാറ്റഗറി 31, സംസ്‌ഥാന കാറ്റഗറി 29.
സംസ്ഥാന കാറ്റഗറിയിൽ പിന്നാക്ക, പട്ടിക വിഭാഗസംവരണമുണ്ട്. കേരളത്തിൽ സംവരാണവകാശമുള്ള പിന്നാക്കവിഭാഗക്കാർക്കു പ്രവേശനത്തിനു 42% മാർക്കു മതി. 60 സീറ്റിനു പുറമേ കേരളത്തിലെ സാമ്പത്തികപിന്നാക്ക വിഭാഗം (6 സീറ്റ്) ട്രാൻസ്ജെൻഡർ (2), ജമ്മു-കശ്‌മീർ സ്വദേശികൾ (2) സീറ്റ് എന്നിങ്ങനെ അധികക്വോട്ടയുണ്ട്. ഇവയിലേക്കു ക്ലാറ്റ് വഴി തന്നെയാണു പ്രവേശനം. വാർഷിക ട്യൂഷൻഫീ 1,65,000 രൂപ. മറ്റു ഫീസ് പുറമേ. സർവകലാശാല നേരിട്ടു തിരഞ്ഞെടുക്കുന്ന 6 എൻആർഐ -സ്പോൺസേഡ് വിദ്യാർഥികൾക്കും 2 വിദേശികൾക്കും അധികസീറ്റുകൾ വകയിരുത്തിയിട്ടുണ്ട്. ഇവയിലെ പ്രവേശനത്തിന് ക്ലാറ്റ് എഴുതേണ്ട; സർവകലാശാലയിലേക്കു നേരിട്ട് അപേക്ഷിച്ചാൽ മതി.
2ഒരു വർഷ എൽഎൽഎം (കോൺസ്‌റ്റിറ്റ്യൂഷനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോ / ഇൻ്റർനാഷനൽ ട്രേഡ് ലോ / പബ്ലിക് ഹെൽത്ത് ലോ). ആകെ 60 സീറ്റ്. സൂപ്പർന്യൂമററി സീറ്റുകൾ വേറെ. വാർഷികട്യൂഷൻ ഫീ 1,29,000 രൂപ. മറ്റു ഫീസ് പുറമേ.
അപേക്ഷിക്കേണ്ട വിധം:
- ഔദ്യോഗിക CLAT വെബ്സൈറ്റ് സന്ദർശിക്കുക.
- "പുതിയ രജിസ്ട്രേഷൻ" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച OTP ഉപയോഗിച്ച് നിങ്ങളുടെ രജിസ്ട്രേഷൻ പരിശോധിക്കുക.
- നിങ്ങളുടെ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- നിങ്ങളുടെ വ്യക്തിപരവും അക്കാദമിക്വുമായ വിശദാംശങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവയുൾപ്പെടെ സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഒക്ടോബർ 31
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."