DElEd COURSE (OLD TTC) APPLICATIONS KERALA
ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സ് (DElEd 2025-2027).
എൽ.പി, യു.പി അധ്യാപക യോഗ്യതയായി നിശ്ചയിക്കപ്പെട്ട ഡി.എൽ.എഡ് (പഴയ ടി.ടി.സി) 2 വർഷത്തെ കോഴ്‌സ്.
2025-27 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) ഗവൺമെൻ്റ്/എയ്‌ഡഡ്/ സ്വാശ്രയം പ്രവേശനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അതാത് വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11/08/2025 വൈകുന്നേരം 5.00 മണി. (അവസാന തീയതി: 11/08/2025 തിങ്കൾ, വൈകുന്നേരം 5.00 മണിക്ക് DDE ഓഫീസിൽ.) ജില്ലാതലത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്
2025-27 അദ്ധ്യയന വർഷത്തെ "ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂക്കേഷൻ" (ഡി.എൽ.എഡ് - D.El.Ed) കോഴ്സിന് ഗവൺമെൻ്റ്/എയ്‌ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന 'ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (ഡി.എഡ്) കോഴ്സിൻ്റെ പേര് "ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ" (ഡി.എൽ.എഡ്) എന്നു മാറ്റി പുനർനാമകരണം ചെയ്യുകയും എൽ.പി./യു.പി. അദ്ധ്യാപക വിദ്യാഭ്യാസത്തിൻ്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും 2018-2019 അദ്ധ്യയന വർഷം മുതൽ സ.ഉ. (സാധാ) നം. 1700/2018/പൊ.വി.വ. തീയതി 05.05.2018 പ്രകാരം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയുമുണ്ടായി നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി.
യോഗ്യതകൾ
അപേക്ഷകർ താഴെ പറയുന്ന ഏതെങ്കിലും ശതമാനം മാർക്ക് നേടിയിരിക്കണം. പരീക്ഷയിൽ ചുരുങ്ങിയത് 50
- 1. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
- 2. കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് ഹയർസെക്കണ്ടറി നടത്തുന്ന പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
- 3. ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കോമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
നേരത്തെ ടി.ടി.സി. ( ടീച്ചർ ട്രയിനിംഗ് കോഴ്സ് ) എന്ന പേരിലും പിന്നീട് ഡി.എഡ്. (ഡിപ്ലോമ ഇൻ എജുക്കേഷൻ) എന്ന പേരിലും അറിയെപെട്ടിരുന്ന പ്രൈമറി സ്കൂൾ അധ്യാപകയോഗ്യത കോഴ്സ്, ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്തിട്ട് അധികകാലമായില്ല. നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്, ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ - ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. സർക്കാർ - എയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്
അപേക്ഷിക്കേണ്ട വിധം:
1. ഫോറം അപേക്ഷ നിശ്ചിത ഫോറത്തിൽ തന്നെ സമർപ്പിക്കണം. മാതൃകാ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. അപേക്ഷകളിൽ 5 (അഞ്ച്) രൂപയ്ക്കുള്ള കോർട്ട്ഫീസ് സ്റ്റാമ്പ് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചിരിക്കണം. അല്ലെങ്കിൽ “0202-01-102-97-03 other receipt' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർ അപേക്ഷാഫീസ് അടയ്യേണ്ടതില്ല.
സർക്കാർ സീറ്റിലേക്കും, സെൽഫ് ഫിനാൻസ് , Dept. Quota (നിലവിൽ സർവീസിൽ ഉള്ള ജീവനക്കാർക്ക് മാത്രം.) തുടങ്ങിയ സീറ്റിലേക്ക് അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ആഗസ്റ്റ് 11
Official Website: https://education.kerala.gov.in/
അപേക്ഷാ ഫോമുകൾ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കാവുന്നതാണ് :
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."