SCOLE KERALA ADMISSION REGISTRATION: KERALA
സ്‌കോള്‍-കേരള പ്ലസ് വണ്‍ പ്രവേശനം
സ്കോൾ കേരള - 2025-27 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ആരംഭിച്ചു
സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ 2025-27 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങ ളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂലൈ 25 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും ഫീസടച്ച് https://www.scolekerala.org/ വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 2342950, 2342271, 2342369.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി :
കൂടുതൽ വിവരങ്ങൾക്ക് : SCOLE- Kerala Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : SCOLE- Kerala Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."