HAJ : 2026 APPLICATION
ഹജ്ജ് : 2026 അപേക്ഷ
2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള തിയതി ആഗസ്റ്റ് 7 വരെ നീട്ടി. ജൂലൈ 7 മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. ജൂലൈ 31നായിരുന്നു അവസാന തിയതി. സംസ്ഥാനത്ത് ഇന്നലെ വരേ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4112 ലേഡീസ് വിതൗട് മെഹറം വിഭാഗത്തില്‍ 2817,ജനറല്‍ കാറ്റഗറിയില്‍ 13,255 അപേക്ഷകളുമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേര്‍ക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2186 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഹജ്ജ് അപേക്ഷക്ക് പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസ് നോഡല്‍ ഓഫീസറോട് വേഗത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായവരുടെ അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായി കവര്‍ നമ്പര്‍ നല്‍കി വരികയാണ്.
ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രി കിരണ്‍ റിഡ്ജു കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസിലെ നോഡല്‍ ഓഫീസറായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് നല്‍കാന്‍ ഉത്തരവുണ്ട്. ഹജ്ജിന് തെരഞ്ഞെടുക്കുന്നവര്‍ 1,52,300 രൂപ ആദ്യ ഗഡുവായി ഈമാസം 20 നുള്ളില്‍ അടക്കണം.
ഹജ്ജ് 2026 അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർകർക്കുള്ള നിർദ്ദേശങ്ങൾ:-
അടുത്ത വർഷത്തെ ഹജ്ജ് 2026-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "HajSuvidha"മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണ്.
- അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കായി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനെ പ്രസിദ്ധീകരിക്കും. ഹജ്ജ്-2026നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
- മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
- അപേക്ഷകർക്ക് 31-12-2026 വരെയെങ്കിലും കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്.
- പുതിയ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവർ പാസ്പോർട്ടിൽ 'Surname' കൂടി ഉൾപ്പെടുത്തേണ്ടതാണ്.
- കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറിൽ അപേക്ഷിക്കേണ്ടത്.
- പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്)
- അപേക്ഷകരുടെ പാസ്പോർട്ടിൻ്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, അഡ്രസ്സ് പ്രൂഫ്, മറ്റു അനുബന്ധ രേഖകൾ തുടങ്ങിയവ ഓൺലൈൻ അപേക്ഷയിൽ അപലോഡ് ചെയ്യേണ്ടതാണ്.
- ഹജ്ജിന് കുറഞ്ഞ ദിവസത്തെ പാക്കേജിന് താൽപര്യമുള്ളവർ അപേക്ഷയിൽ ആയത് രേഖപ്പെടുത്തണം.
- അപ്ലോഡ് ചെയ്യുന്ന രേഖകൾ വളരെ വ്യക്തവും പൂർണ്ണമായും വായിക്കാൻ കഴിയുന്നതുമായിരിക്കണം. രേഖകൾ കൃത്യമായി അപ്ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കുകയുള്ളൂ.
- സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകാര്യമായ അപേക്ഷകൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവർ നമ്പർ അലോട്ട് ചെയ്യുന്നതാണ്.
- തെരഞ്ഞെടുക്കപ്പെടുന്നവർ ഡൗൺലോഡ് ചെയ്ത ഹജ്ജ് അപേക്ഷാ ഫോറവും മറ്റു അനുബന്ധ രേഖകളും, നറുക്കെടുപ്പിന് ശേഷമാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യ ഗഡുവായി 1,50,000രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രശീതി കൂടി സമർപ്പിക്കണം.
- ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കില്ല.
- അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ആവശ്യമാണെങ്കിൽ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാവുതാണ്.
അത്യാവശ്യ സംശയങ്ങൾക്ക് കേരള ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെടാവുന്നതാണ് :
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ആഗസ്റ്റ് 7
ഫോൺ - 0483-2710717
Official Website: https://hajcommittee.gov.in
കൂടുതൽ വിവരങ്ങൾക്ക്: Pre-Announcement for Haj -2026 Kerala Haj Committee
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Pilgrim Login Haj-2026
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."