SCHOLARSHIP FOR TOP CLASS EDUCATION FOR STUDENTS WITH DISABILITIES
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
- തിരഞ്ഞെടുക്കപ്പെട്ട 240 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിലെ വിദ്യാർത്ഥി ആയിരിക്കണം.
- IIT, NIT,IISER, TISS,IIM, IIIT, മറ്റു പ്രമുഖ എഞ്ചിനീയറിംഗ്, മെഡിക്കൽ, ലോ, ഹോട്ടൽ മാനേജ്മെന്റ്,സ്റ്റേറ്റിസ്റ്റിക്കൽ, ഫാഷൻ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ലിസ്റ്റിൽ ഉണ്ട്.
- 40 ശതമാനമോ അധികമോ ഭിന്ന ശേഷി ഉണ്ടായിരിക്കണം.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
- കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
- എല്ലാ മത വിഭാഗങ്ങളിൽ പെട്ടവർക്കും അപേക്ഷിക്കാം.
- ട്യൂഷൻ ഫീ, മറ്റു തിരിച്ചു ലഭിക്കാത്ത ഫീ എന്നിവ റീ ഇമ്പ്ഴ്സ് ചെയ്യും.
- മൈന്റെനൻസ് അലവൻസ് ഇനത്തിൽ ഹോസ്റ്റലേഴ്‌സ് ന് 3000 രൂപയും ഡേ സ്കോളർസ് ന് 1500 രൂപയും പ്രതിമാസം.
- സ്പെഷ്യൽ അലവൻസ്: പ്രതിമാസം 2000 രൂപ.
- ബുക്സ്, സ്റ്റേഷനറി: പ്രതിവർഷം 5000
- ഇവയ്ക്ക് പുറമെ ലാപ്ടോപ് വാങ്ങുന്നതിനായി 45000 രൂപ വരെയും മറ്റു സഹായകരമാകുന്ന എയ്ഡ് കൾ വാങ്ങുന്നതിന് 30000 രൂപ വരെയും ലഭിക്കാം.
4 വിഭാഗങ്ങൾ
- ആദ്യ വിഭാഗത്തിൽ ഹോസ്റ്റലേഴ്‌സിന് 1600 രൂപയും ഡേ സ്കോളർസിന് 750 രൂപയും പ്രതിമാസം ലഭിക്കും
- രണ്ടാം വിഭാഗത്തിൽ ഹോസ്റ്റലേഴ്‌സിന് 1100 രൂപയും ഡേ സ്കോളർസിന് 700 രൂപയും പ്രതിമാസം ലഭിക്കും
- മൂന്നാം വിഭാഗത്തിൽ ഹോസ്റ്റലേഴ്‌സിന് 950 രൂപയും ഡേ സ്കോളർസിന് 600 രൂപയും പ്രതിമാസം ലഭിക്കും
- നാലാം വിഭാഗത്തിൽ ഹോസ്റ്റലേഴ്‌സിന് 900 രൂപയും ഡേ സ്കോളർസിന് 650 രൂപയും പ്രതിമാസം ലഭിക്കും
- കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ആദ്യമായി NSP മുഖേനെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
- OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- തുടർന്ന്, നിങ്ങളുടെ പേർസണൽ, അക്കാദമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
- അതിൽ നിന്ന് പ്രസ്തുത സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- സ്കോളർഷിപ്പ് സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.
- 40% എങ്കിലും ഭിന്ന ശേഷി ഉണ്ടെന്നു തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ആവിശ്യമാണ്.
- UDID (Unique Disability Identity Card) നിർബന്ധമാണ്."
- ഫോട്ടോഗ്രാഫ്.
- വയസ്സ് തെളിയിക്കുന്ന രേഖ.
- വരുമാന സർട്ടിഫിക്കറ്റ്.
- ട്യൂഷൻ ഫീസ് രസീത്.
- അവസാന അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റ്.
- ബാങ്ക് വിശദാംശങ്ങൾ.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബർ 31
Official Website: https://scholarships.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Scholarship For Top Class Education For Students With Disabilities Schemes On National Scholarship Portal (NSP)
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: National Scholarship Portal (NSP)
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."