ADMISSION TO KGTE FASHION DESIGNING AND GARMENT TECHNOLOGY

ADMISSION TO KGTE FASHION DESIGNING AND GARMENT TECHNOLOGY

FDGT Admission

FDGT ADMISSION : 2025-26 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം


2025 - 26 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനം


കേരള സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.


കേരളത്തിലെ 130 ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളിലെ രണ്ടുവർഷ എഫ്‌ഡിജിടി പ്രോഗ്രാമിലേക്കു ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.


സാങ്കേതികവിദ്യാഭ്യാസവകുപ്പിനു കീഴിൽ 42 സ്‌ഥാപനങ്ങളും പട്ടികവർഗവികസനവകുപ്പിനു കീഴിൽ 2 സ്‌ഥാപനങ്ങളുമുണ്ട്. 86 സർക്കാർ അംഗീകൃത സ്വകാര്യസ്‌ഥാപനങ്ങളുമുണ്ട്. മൊത്തം 3624 സീറ്റ്. വെബ്സൈറ്റിലെ CONTACT US ലിങ്കിൽ സ്‌ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ കിട്ടും. അപേക്ഷാസമർപ്പണത്തിനു സ്ഥാപനങ്ങൾ സൗജന്യസഹായം നൽകും. 10-ാം ക്ലാസ് ജയിച്ചവർക്കാണു പ്രവേശനം. ആൺകുട്ടികൾക്കും അപേക്ഷിക്കാം.


ഉയർന്ന പ്രായപരിധിയില്ല. അർഹതയുള്ള സമുദായങ്ങളിൽപെട്ടവർക്ക് സർക്കാരിന്റെ വിദ്യാഭ്യാസാനുകൂല്യങ്ങളുണ്ട്. തയ്യൽജോലിക്കപ്പുറം വസ്ത്രരൂപകൽപന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യം നേടിത്തരുന്ന പാഠ്യക്രമമാണ്. ഇൻ്റേൺഷിപ്പുമുണ്ട്. ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും. സ്വയംതൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികൾക്കും അവസരം ലഭിക്കും. അപേക്ഷിക്കുംമുൻപ് 100 രൂപയടച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തണം; പട്ടികവിഭാഗത്തിൽ 50 രൂപ. ഒന്നിലേറെ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നവർക്ക് അപേക്ഷയിൽ അതനുസരിച്ച് ഓപ്ഷനുകൾ കാണിക്കാം.


10-ാം ക്ലാസ് പരീക്ഷയിലെ ഗ്രേഡ് പോയിൻ്റ് നോക്കി, സംവരണക്രമം പാലിച്ചാണ് സിലക്‌ഷൻ. റാങ്ക്‌ലിസ്‌റ്റ് ജൂലൈ 22ന്. ജൂലൈ 28നു ക്ലാസ് തുടങ്ങും. സർക്കാർ സ്‌ഥാപനങ്ങളിൽ ട്യൂഷൻ ഫീയില്ല. 145 രൂപ പ്രവേശനഫീ, 220 രൂപ സ്പെഷൽ ഫീസ്, 300രൂപ ഡിപ്പോസിറ്റ് എന്നിവ മാത്രം. സ്വകാര്യസ്‌ഥാപനങ്ങളിൽ 125 രൂപ പ്രവേശനഫീ, 15,000 രൂപ വാർഷിക ട്യൂഷൻ ഫീ. 275 രൂപ പെർമനന്റ് പരീക്ഷാ റജിസ്ട്രേഷൻ ഫീ എന്നിത്രയും അടയ്ക്കണം.

സ്വകാര്യസ്‌ഥാപനങ്ങളിലും പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു സർക്കാർ മാനദണ്ഡപ്രകാരം വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കും. ഓരോ സ്വകാര്യസ്‌ഥാപനത്തിലേക്കും തനത് അപേക്ഷ വേണം. പ്രവേശന സൈറ്റിൽനിന്നു റാങ്ക്‌ലിസ്‌റ്റെടുത്ത് 86 സ്വകാര്യസ്‌ഥാപനങ്ങളും സ്വന്തമായി സിലക്‌ഷൻ നടത്തും. പട്ടികവർഗവികസനവകുപ്പും ഇതേപോലെ റാങ്ക്‌ലിസ്‌റ്റെടുത്ത് സ്വന്തം മാനദണ്ഡപ്രകാരം തങ്ങളുടെ സ്‌ഥാപനങ്ങളിൽ സിലക്ഷൻ നടത്തും.


വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീമേഖലകളിലാണ് പഠനം.


ഈ മേഖലകളിലുണ്ടാകുന്ന പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും തനതുരീതിയിൽ വികസിപ്പിക്കാനും പുനരാവിഷ്കരിക്കാനും പ്രോഗ്രാം സഹായിക്കും. ആറുമാസത്തെ പ്രായോഗികപരിശീലനം, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണിയും വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് പരിശീലനം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.


കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 ജൂലൈ 10


Official Website: https://polyadmission.org


കൂടുതൽ വിവരങ്ങൾക്ക്: KGTE Fashion Designing and Garment Technology Prospectus - Malayalam Contact Number


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply KGTE Fashion Designing and Garment Technology


FDGT Admission Malayalam Poster


Download Detiles

Fashion Designing admission kerala poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal