TECHNICAL HIGH SCHOOL ADMISSION 2025-26 MALAYALAM
ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള 8-ാം ക്ലാസിലെ ഓൺലൈൻ പ്രവേശന നടപടികൾ മാർച്ച് 14 മുതൽ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് Single Window Admission to Technical High Schools വെബ്സൈറ്റിലൂടെ ഏപ്രിൽ 8 വരെ അപേക്ഷ സമർപ്പിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 7-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ 10 രാവിലെ 10 മുതൽ 11.30 വരെ അതാത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വച്ച് നടത്തും. അന്തിമ പട്ടിക ഏപ്രിൽ 15 ന് പ്രസിദ്ധീകരിക്കും. പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്ക് Single Window Admission to Technical High Schools വെബ്സൈറ്റ് സന്ദർശിക്കുക.
പ്രോഗ്രാം കാലാവധി : 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഈ പാഠ്യപദ്ധതിയുടെ കാലാവധി 3 വർഷമാണ്.
പ്രവേശന യോഗ്യത : അപേക്ഷകൻ ഏഴാം ക്ലാസ്സ് പൂർത്തീകരിച്ച് എട്ടാം ക്ലാസ്സ് പ്രവേശന യോഗ്യത നേടിയവരായിരിക്കണം.
പ്രായ പരിധി : 2025 ജൂൺ ഒന്നാം തീയതി 16 വയസ്സ് പൂർത്തിയാകാത്തവർ ആയിരിക്കണം.
ശാരിരിക യോഗ്യത : അപേക്ഷകർ തുടർച്ചയായുള്ള വർക്ക്ഷോപ്പ് പരിശീലനത്തിന് മതിയായ ശാരീരിക ക്ഷമതയുള്ളവരും സാങ്കേതിക തൊഴിലിനോട് അഭിരുചിയുള്ളവരും ആയിരിക്കണം.
സ്ഥാപനങ്ങൾ, ട്രേഡുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഏപ്രിൽ 8
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Single Window Admission to Technical High Schools
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."