SUPERVISORY DEVELOPMENT CENTRE KERALA APPRENTICESHIP REGISTRATION

SUPERVISORY DEVELOPMENT CENTRE KERALA APPRENTICESHIP REGISTRATION MALAYALAM

Apprenticeship Job Registration Kerala

2000-ലേറെ അപ്രന്റീസ് ഒഴിവുകൾ: തൊഴിലവസരവുമായി പ്രമുഖ സ്ഥാപനങ്ങൾ

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ അപ്രന്റീസ് അവസരങ്ങൾ ലഭ്യമാണെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിലാണ് രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകൾ ഒരുക്കിയിട്ടുള്ളത്.


അവസരം നേടേണ്ടതിനുള്ള മുൻവ്യവസ്ഥകൾ

അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കും പാസ്സായി അഞ്ച് വർഷം പൂർത്തിയാകാത്തവർക്കും ആണ് ഈ അവസരം ലഭ്യമാകുക. ഇതുകൂടാതെ, B.Tech, B.A, B.Sc, B.Com, BBA, BCA എന്നിവയിൽ യോഗ്യത നേടിയവർക്കും ഡിപ്ലോമാ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

പ്രതിഫലം (സ്റ്റൈപ്പന്റ്)

അപ്രന്റീസ്ഷിപ് ചെയ്യുന്നവർക്ക് പ്രതിമാസം 9000 രൂപ (ഡിഗ്രി യോഗ്യത) മുതൽ 8000 രൂപ (ഡിപ്ലോമാ യോഗ്യത) വരെ സ്റ്റൈപ്പന്റ് ലഭിക്കും. വിവിധ കമ്പനികൾ നിശ്ചിത തുകയ്ക്ക് മുകളിൽ കൂടുതൽ പ്രതിഫലവും നൽകുന്നുണ്ട്.

പ്രയോജനങ്ങൾ

പ്രായോഗിക പരിചയം: ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നതിലൂടെ തൊഴിലവസരങ്ങൾ നേടാൻ കൂടുതൽ സാധ്യത.
സർട്ടിഫിക്കറ്റ്: വിജയകരമായി അപ്രന്റീസ്ഷിപ് പൂർത്തിയാക്കിയവർക്ക് കേന്ദ്ര സർക്കാരിന്റെ തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (Proficiency Certificate) ലഭിക്കും.
വലിയ സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള അവസരം: പ്രമുഖ കമ്പനികളിൽ പ്രാവീണ്യം നേടുന്നതിലൂടെ സ്ഥിരപ്പെട്ട ജോലി നേടാനുള്ള സാധ്യത വർധിക്കും.

എങ്ങനെ അപേക്ഷിക്കാം?

അപ്രന്റീസ് ഒഴിവുകളിലേക്ക് പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനായി https://sdcentre.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

Official Website: https://sdcentre.org/

കൂടുതൽ വിവരങ്ങൾക്ക്: Apprenticeship Registration process


ഫോൺ: 0484 2556530


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Supervisory Development Centre Kerala Apprenticeship Registration


Apprenticeship Registration Kerala Malayalam Poster


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal