NATIONAL COMMON ENTRANCE TEST [NCET] FOR ADMISSION TO 4-YEAR INTEGRATED TEACHER EDUCATION PROGRAMME (ITEP) MALAYALAM
നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ്
അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 31 വരെ നീട്ടി.
NCET 2025: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അടുത്തിടെ പുറപ്പെടുവിച്ച ഒരു പൊതു അറിയിപ്പിൽ, നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) 2025-നുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു.
4 വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്ക് (ITEP) പ്രവേശനത്തിനുള്ള ദേശീയ പൊതു പ്രവേശന പരീക്ഷ [NCET]
കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET)
രാജ്യത്തെ ഐഐടികളിൽ ഉൾപ്പെടെയുള്ള 4 വർഷത്തെ സംയോജിത ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) അപേക്ഷ ക്ഷണിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിനു (എൻസിഇടി) മാർച്ച് 16നു രാത്രി 11.30 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. 18, 19 തീയതികളിൽ തിരുത്തലിന് അവസരം ലഭിക്കും. ഏപ്രിൽ 29നാണ് പരീക്ഷ. മലയാളം, ഇംഗ്ലിഷ് ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം. എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും കേന്ദ്രങ്ങളുണ്ട്.
കാസർകോട് കേന്ദ്രസർവകലാശാല, കോഴിക്കോട് എൻഐടി, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാംപസ് എന്നിവയുൾപ്പെടെ രാജ്യത്തെ 64 സ്‌ഥാപനങ്ങളിലാണ് ഐടിഇപി നടത്തുന്നത്. ബിഎ ബിഎഡ്, ബിഎസ്‌സി ബിഎഡ്, ബികോം ബിഎഡ് എന്നീ കോഴ്‌സുകളാണ്.
നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും. മൂന്നുവർഷം നിശ്ചിതവിഷയത്തിലുള്ള പഠനവും നാലാംവർഷം ‘അധ്യാപകവിദ്യാഭ്യാസ’വും ഉൾപ്പെടുത്തിയാണ് ഈ കോഴ്‌സുകൾ. കലാ, കായിക വിദ്യാഭ്യാസ കോഴ്‌സുകൾക്കുപുറമേ, യോഗയ്ക്കും വേറെയും കോഴ്‌സ് വരും.
മൂന്നുവർഷബിരുദം നേടിയവർക്ക് രണ്ടുവർഷ ബി.എഡിന് ചേരാം. ഇതിനായി ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് വിദ്യാഭ്യാസഘട്ടങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകളുണ്ടാവും. പി.ജി. പാസായവർക്ക് ചേരാവുന്നതാണ് ഒരുവർഷത്തെ ബി.എഡ്. കോഴ്‌സ്. മറ്റേതെങ്കിലും വിഷയങ്ങളിൽ നാലുവർഷബിരുദം നേടിയവർക്കും ഈ കോഴ്‌സ് പഠിക്കാം.
Fee Payable by candidates [NCET 2025] in INR
General (UR) ₹ 1200/-
OBC- NCL/ EWS ₹ 1000/-
SC/ST/PwBD/ Third Gender ₹ 650/-
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 31
Official Website : https://exams.nta.ac.in/
കൂടുതൽ വിവരങ്ങൾക്ക്: NCET Extension of the Last Date for Submission of Online Applications for NCET 2025
ഫോൺ : +91 484 2577100, +91 484 2577159
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NCET Registration Window
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."