CALICUT UNIVERSITY ONLINE COURSES
കാലിക്കറ്റ് സർവ്വകലാശാല ഓൺലൈൻ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷന്റെ കീഴിൽ 2026–27 അക്കാദമിക് വർഷത്തേക്കുള്ള (അക്കാദമിക് സെഷൻ: ഓഗസ്റ്റ് 2026) ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 25.09.2026 വരെ നീട്ടിയിരിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ യു.ജി , പിജി കോഴ്സുകൾക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല 2026 ഓഗസ്റ്റ് സെഷനിലേക്കുള്ള ഓൺലൈൻ യൂജി, പിജി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (CDOE) വഴിയുള്ള ഓൺലൈൻ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് 2026 ജൂലൈ 08 മുതൽ അപേക്ഷിക്കാം. യുജിസി അംഗീകരിച്ച ബിഎ ഹിസ്റ്ററി (ഓണേഴ്‌സ്), ബിഎ സോഷ്യോളജി (ഓണേഴ്‌സ്) എന്നീ രണ്ട് ബിരുദ പ്രോഗ്രാമുകളിലേക്കും എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ ഹിസ്റ്ററി, എംഎ ഇക്കണോമിക്സ്, എംഎ സോഷ്യോളജി, എംഎ അറബിക് & ലിറ്ററേച്ചർ, എം.കോം (ഫിനാൻസ്) എന്നീ ആറ് ബിരുദാനന്തര പ്രോഗ്രാമുകളിലേക്കും പ്രവേശനം ലഭ്യമാണ്. 2026 ഓഗസ്റ്റ് സെഷനിൽ എംഎ അറബിക് & ലിറ്ററേച്ചർ, എം.കോം (ഫിനാൻസ്) എന്നിവയാണ് പുതുതായി അവതരിപ്പിച്ച പ്രോഗ്രാമുകൾ. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും എവിടെനിന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിന് പ്രാപ്തമാക്കുന്ന തരത്തിൽ, സൗകര്യമുള്ളതും പഠിതാക്കളെ കേന്ദ്രീകരിച്ചുള്ളതുമായ ഉന്നത വിദ്യാഭ്യാസം നൽകുന്നതിനാണ് ഓൺലൈൻ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാമുകളിൽ ചേരുന്നതിന് പ്രായപരിധിയില്ല. വിശദമായ പ്രോസ്പെക്ടസ്, പ്രോഗ്രാം ബ്രോഷറുകൾ, ഓൺലൈൻ അപേക്ഷാ സൗകര്യം എന്നിവ CDOE വെബ്സൈറ്റായ cdoe.uoc.ac.in ൽ ഉടൻ ലഭ്യമാകും.
പിഴ കൂടാതെ ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. 25.09.2026
500 രൂപ പിഴയോടെ ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി (വിദേശ വിദ്യാർത്ഥികൾ: USD 20) 10.09.2026
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷന്റെ വെബ്സൈറ്റ് ആയ https://cdoe.uoc.ac.in/ വഴി അപേക്ഷിക്കണം. വിദേശത്തുള്ളവർക്കും ജോലി ഉള്ളവർക്കും പഠിക്കാവുന്ന നിലയിലാണ് ഈ പ്രോഗ്രാമുകൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. യുജിസിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തുന്ന റഗുലർ കോഴ്സുകൾക്ക് തുല്യമായിരിക്കും ഈ പ്രോഗ്രാമുകളും. കോഴ്സിൽ ചേരുന്നവരുടെ സൗകര്യവും താൽപ്പര്യം അനുസരിച്ച് പഠനം ക്രമീകരിക്കാം. ഇതിൽ ചേരുന്നതിന് പ്രായപരിധിയില്ല. ഓരോ പ്രോഗ്രാമും രണ്ട് സ്കീമുകൾ പ്രകാരമാണ് നടത്തുന്നത്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലേണിങ് സപ്പോട്ട് സെന്ററുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതുന്നതാണ് ഒരു സ്കീം. പരീക്ഷയും പഠനവും പൂർണ്ണമായും ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം. വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കീമിൽ ചേർന്ന് പഠിക്കാൻ സാധിക്കും. പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊന്നും വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ എത്തേണ്ട ആവശ്യമില്ല. നിരന്തരമായ സ്ക്രീനിങ്, വിദഗ്ധ അദ്ധ്യാപകരുടെ മേൽനോട്ടവും വിലയിരുത്തലും ഉണ്ടാകും. പാഠങ്ങൾ ലളിതമായി വിശദീകരിക്കുകയും ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകളും ഓൺലൈനായി നടത്തുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തയ്യാറാക്കി സൂക്ഷിക്കേണ്ട രേഖകൾ
1. ആധാർ നമ്പർ/ പാസ്‌പോർട്ട് നമ്പർ
2. jpeg/.jpg/.png ഫോർമാറ്റിലുള്ള സമീപകാല ഫോട്ടോ (ഫയൽ വലുപ്പം: 5 KB – 1024 KB)
3. യോഗ്യതാ സർട്ടിഫിക്കറ്റ്.
4. SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
5. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലെറ്റർ/ശുപാർശ സർട്ടിഫിക്കറ്റ്.
6. ABC ഐഡി
7. DEB ഐഡി
8. രാജ്യ കോഡുള്ള സാധുവായ മൊബൈൽ നമ്പർ.
9. ഇ-മെയിൽ ഐഡി.
10. .jpeg/.jpg/.png ഫോർമാറ്റിലുള്ള ഒപ്പ് (ഫയൽ വലുപ്പം: 5 KB – 512 KB)
*പ്രത്യേകിച്ച് അഭ്യർത്ഥിച്ചിട്ടില്ലെങ്കിൽ, രേഖകളുടെ ഫിസിക്കൽ ഹാർഡ് കോപ്പികൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: പിഴയില്ലാതെ 2026 സെപ്റ്റംബർ 25
Official Website: https://cdoe.uoc.ac.in/
കൂടുതൽ വിവരങ്ങൾക്ക്: Calicut University Online Degree
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University Online Degree
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







