JIPMAT JOINT INTEGRATED PROGRAMME IN MANAGEMENT ADMISSION TEST

JIPMAT JOINT INTEGRATED PROGRAMME IN MANAGEMENT ADMISSION TEST MALAYALAM

JIPMAT malayalam

ജിപ്മാറ്റ് രജിസ്ട്രേഷൻ

12 പാസായവർക്ക് 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്; കേരളത്തിൽ മൂന്നിടങ്ങളിൽ ‘ജിപ്മാറ്റ്’ 

പ്ലസ്ടൂവിനുശേഷം ബിരുദ പ്രോഗ്രാമും ബിരുദാനന്തര പ്രോഗ്രാമും അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമായി പഠിക്കാൻ ജമ്മു, ബോധ്​ഗയ എന്നിവടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) അവസരം.

ഇരു സ്ഥാപനങ്ങളും സംയുക്തമായി നാഷണൽ ടെസറ്റിങ് ഏജൻസി (എൻടിഎ) വഴി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (JIPMAT 2025) വഴിയാണ് പ്രവേശനം. ജമ്മുവിലും ബോധ്‌ഗയയിലും അഞ്ച് വർഷം പഠിച്ചാൽ ബിബിഎ എംബിഎ യാണ് ലഭിക്കുക. പ്രോഗ്രാമിനിടയിൽ എക്സി റ്റ് ഓപ്ഷനുകളുമുണ്ട്.

2023/2024 വർഷങ്ങളിൽ പ്ലസ് ടു ജയിച്ചവർക്കും ഇത്തവണ പ്ലസ്‌ ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പൂർത്തിയാക്കി യത് 2021 ലോ ശേഷമോ ആയിരിക്കണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ബംഗളൂരു അടക്കം 70 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ദുബായ്, മലേഷ്യ അടക്കം ഏഴ് കേന്ദ്രങ്ങൾ വിദേശത്തുമുണ്ട്. അപേക്ഷയിൽ നാല് കേന്ദ്രങ്ങൾ മുൻഗണനയനുസരിച്ച് തെരഞ്ഞെടുക്കണം. മാർച്ച് 10 രാത്രി 11.50 വരെ അപേക്ഷിക്കാം. രണ്ട് സ്ഥാപനത്തിലേക്കും ഒരു അപേക്ഷ മതി.

2000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യു ഡി / ട്രാൻസ്‌ജെൻഡർ വിഭാഗ ങ്ങൾക്ക് 1000 രൂപ മതി.

ഇന്ത്യക്ക് പുറത്ത് പരീക്ഷ എഴുതാൻ 10,000 രൂപ അടയ്ക്കണ. മാർച്ച് 11 രാത്രി 11.50 വരെ ഫീസടക്കാം. മാർച്ച് 13 മുതൽ 15 വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ ഏപ്രിൽ 26 നാണ് കംപ്യൂട്ടറധിഷ്ഠിത പരീക്ഷ. ഇരു സ്ഥാപനത്തിലേക്കുമുള്ള പൊതുവായ പരീക്ഷയാണ്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസ ണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിൻഷൻ എന്നിവയിൽനിന്ന് യഥാക്രമം 13, 33, 34 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. 150 മിനിറ്റ് പരീക്ഷ. പരമാവധി 400 മാർക്ക്. വിവരങ്ങൾക്ക്: exams.nta.ac/JIPMAT, ഫോൺ :01140759000. മെയിൽ: jipmat@nta.ac.in

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്‌മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് 12 ജയിച്ചവർക്ക് 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരമൊരുക്കുന്നു.  2025-30 പ്രവേശനത്തിനുള്ള ‘ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്’ (JIPMAT– 2025), നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 26ന് ഉച്ചതിരിഞ്ഞ് 3 മുതൽ 5.30 വരെ നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ദുബായ് ഉൾപ്പെടെ 77 കേന്ദ്രങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ 4 കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 10

Official Website : https://exams.nta.ac.in/


കൂടുതൽ വിവരങ്ങൾക്ക്: JIPMAT Information Bulletin


ഫോൺ : +91 484 2577100, +91 484 2577159


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: JIPMAT Registration Window


JIPMAT Malayalam Poster



Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal