NATA REGISTRATION

NATA REGISTRATION (NATIONAL APTITUDE TEST IN ARCHITECTURE)

NATA Registration

NATA രജിസ്ട്രേഷൻ

നാറ്റ: ആദ്യഘട്ട പരീക്ഷ ഏപ്രിൽ 4 മുതൽ; ഇപ്പോൾ അപേക്ഷിക്കാം

ആദ്യഘട്ട പരീക്ഷ ഏപ്രിൽ 4 മുതൽ ജൂൺ 13 വരെ; രണ്ടാംഘട്ടം ഓഗസ്റ്റ് 7നും 8നും

ബിആർക് പ്രവേശനത്തിനായുള്ള നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയുടെ മാർക്കിനു പുറമേ അതിന്റെ അടിസ്ഥാനത്തിലുള്ള പെർസെന്റൈൽ സ്കോറും റിസൽറ്റ് കാർഡിൽ ഉണ്ടാകുമെന്നതും സ്കോറിന്റെ കാലാവധി ഈ അധ്യയനവർഷത്തേക്കു മാത്രം പരിമിതപ്പെടുത്തി എന്നതുമാണ് ഇത്തവണത്തെ പ്രധാന പ്രത്യേകതകൾ.

പരീക്ഷാഘടനയിൽ മാറ്റമില്ല. പാർട്ട് എ ഡ്രോയിങ് ഉൾപ്പെടെ ഓഫ്‌ലൈനായും പാർട്ട് ബി കംപ്യൂട്ടർ അധിഷ്ഠിത അഡാപ്റ്റീവ് രീതിയിലുമാണു നടത്തുന്നത്.

രണ്ടു ഘട്ടങ്ങളിലായാണു പരീക്ഷ. ആദ്യഘട്ടത്തിൽ വേണമെങ്കിൽ 2 തവണ പരീക്ഷ എഴുതാം. ഇതിലെ മികച്ച സ്കോറാകും പരിഗണിക്കുക. മുൻപ് 3 തവണ വരെ എഴുതാമായിരുന്നു. ആദ്യഘട്ടം പൂർത്തിയായ ശേഷമാകും മികച്ച സ്കോർ പരിഗണിച്ച് പെർസെന്റൈൽ സ്കോർ തയാറാക്കുക.

ആദ്യഘട്ടം എഴുതാൻ സാധിക്കാത്തവർക്കായാണു രണ്ടാംഘട്ടം. കൗൺസലിങ് നടപടികൾക്കു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കു മാത്രമേ ഇവരെ പരിഗണിക്കൂ. രണ്ടാംഘട്ടത്തിൽ പെർസെന്റൈൽ സ്കോർ തയാറാക്കില്ല.

https://www.nata.in/ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 1750 രൂപയാണ് അപേക്ഷാഫീസ്. പട്ടിക ജാതി, വർഗ, ഭിന്നശേഷി, ഇഡബ്ല്യുഎസ് വിഭാഗത്തിന് 1250 രൂപ; ട്രാൻസ്ജെൻഡർ വിഭാഗത്തിന് 1000; ഇന്ത്യയ്ക്കു പുറത്തുള്ളവർക്ക് 15,000. കേരളത്തിൽ 9 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഫിസിക്സ്, കണക്ക് എന്നിവ പഠിച്ച് 45% മാർക്കോടെ 12 വിജയിച്ചവർക്കും ഇത്തവണ എഴുതുന്നവർക്കും അപേക്ഷിക്കാം. പന്ത്രണ്ടിൽ കെമിസ്ട്രി നിർബന്ധമല്ല. പകരം ബയോളജി, കംപ്യൂട്ടർ സയൻസ് ഉൾപ്പെടെ മറ്റേതെങ്കിലും വിഷയം മതി. കണക്ക് പഠിച്ച് 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇവർക്കും 45% മാർക്ക് ഉണ്ടാകണം.

ഇത്തവണത്തെ മറ്റു മാറ്റങ്ങൾ ഇവ: പതിനൊന്നാം ക്ലാസുകാർക്ക് അപേക്ഷിക്കാനാകില്ല. പരീക്ഷ എഴുതാൻ നാറ്റ യോഗ്യത നേടാൻ പരീക്ഷയുടെ ഒരു പാർട്ടിലും മിനിമം മാർക്ക് വേണ്ട.

കേരളത്തിലെ ഗവ. കോളജുകളിലുൾപ്പെടെ ബിആർക് പ്രവേശനത്തിന് പന്ത്രണ്ടിലെ മാർക്കിനൊപ്പം നാറ്റ സ്കോറാണു പരിഗണിക്കുന്നത്. രാജ്യത്തെ പ്രമുഖ ആർക്കിടെക്ചർ കോളജുകളിലും സ്വകാര്യ കോളജുകളിലും നാറ്റ സ്കോർ പരിഗണിക്കും. എൻഐടികളിൽ ജെഇഇ മെയിൻസ് പേപ്പർ 2 സ്കോറാണു പരിഗണിക്കുന്നത്; ഐഐടികളിൽ ജെഇഇ അഡ്വാൻസ്ഡിനു ശേഷം നടത്തുന്ന ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സ്കോറും.

പരീക്ഷ വെള്ളി, ശനി ദിവസങ്ങളിൽ

ഏപ്രിൽ 4 മുതൽ ജൂൺ 13 വരെ വെള്ളി, ശനി ദിവസങ്ങളിലാകും നാറ്റ ആദ്യഘട്ടം നടക്കുക. പൊതു അവധിദിനങ്ങളിൽ പരീക്ഷയില്ല. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു ശേഷം ഒരു സെഷനും ശനിയാഴ്ചകളിൽ 2 സെഷനുകളും നടത്തും. പരീക്ഷത്തീയതികൾ വെബ്സൈറ്റിലുണ്ട്. ഓഗസ്റ്റ് 7, 8 തീയതികളിലാണ് രണ്ടാംഘട്ടം.

വെള്ളിയാഴ്ചകളിൽ നടത്തുന്ന പരീക്ഷകൾക്ക് അതിനു മുൻപുള്ള തിങ്കൾ രാത്രി 11.59 വരെ അപേക്ഷിക്കാം. അടുത്ത ദിവസം അഡ്മിറ്റ് കാർഡ് ലഭിക്കും. ശനിയാഴ്ചകളിൽ നടത്തുന്ന പരീക്ഷയ്ക്ക് അതിനു മുൻപുള്ള ബുധൻ രാത്രി 11.59 വരെ അപേക്ഷിക്കാം. പരീക്ഷ കഴിഞ്ഞ് 7 ദിവസത്തിനകം സ്കോർ അറിയാം. ആദ്യഘട്ടത്തിലെ എല്ലാ പരീക്ഷകളും കഴിഞ്ഞ ശേഷം മാത്രമേ പെർസന്റൈൽ സ്കോർ അറിയാനാകൂ.

2025ലെ സ്കോർ ഇത്തവണയും

2025ൽ നാറ്റ യോഗ്യത നേടിയിട്ടും പ്രവേശനം നേടാത്തവർക്ക് ഇത്തവണത്തെ പ്രവേശന നടപടികളിൽ പങ്കെടുക്കാം. ഇവർക്ക് 2025ലെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പെർസെന്റൈൽ സ്കോർ കാർഡ് ലഭിക്കും. ഇത്തവണ പരീക്ഷ എഴുതുന്നില്ലെങ്കിൽ 2025ലെ സ്കോർ തന്നെ പരിഗണിക്കും. ആദ്യഘട്ടത്തിൽ ഒരുതവണ മാത്രം പരീക്ഷ എഴുതിയാൽ ഇത്തവണത്തെയോ കഴിഞ്ഞ തവണത്തെയോ മികച്ച സ്കോർ പരിഗണിക്കും. 2 തവണ പരീക്ഷ എഴുതുകയാണെങ്കിൽ കഴിഞ്ഞ വർഷത്തെ സ്കോർ അസാധുവാകും.

NATA -ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ:

  •  ഘട്ടം 1: നാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക 
  • ഘട്ടം 2: 'ഹോംപേജിൽ', 'NATA-2025 രജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക. 
  • ഘട്ടം 3: നിങ്ങളുടെ 'പൂർണ്ണമായ പേര്', 'ദേശീയത', 'ഇമെയിൽ', 'മൊബൈൽ നമ്പർ', 'പാസ്‌വേഡ്', കാപ്‌ച' തുടങ്ങിയ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി, നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നതിന് 'രജിസ്റ്റർ' ക്ലിക്ക് ചെയ്യുക.
  • ഘട്ടം 4:   നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ജനറേറ്റ് ചെയ്ത ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുക.
  • ഘട്ടം 6: ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക .
  • ഘട്ടം 7: ഭാവി റഫറൻസിനായി അപേക്ഷാ ഫോമിന്റെ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 

Official Website : https://www.nata.in/


കൂടുതൽ വിവരങ്ങൾക്ക്: NATA Website


ഫോൺ : 9834225196


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NATA Registration



Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal