CH MUHAMMAD KOYA SCHOLARSHIP

CH, MUHAMMAD KOYA SCHOLARSHIP 

CH Muhammad Koya Scholarship

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് 

2025 - 2 6 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ക്കുള്ള വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന  തീയതി 20.01.2026 - വരെ ദീർഘിപ്പിച്ചിരിക്കുന്നു  

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന 2025-26 സാമ്പത്തിക വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് (C.H. Mohammed Koya Scholarship) ഇപ്പോൾ അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്.

കേരളത്തിലെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തികവർഷം സി.എച്ച്.മുഹമ്മദ്കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപൻ്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മെറിറ്റ്സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എഞ്ചിനീയറിഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

ഈ സ്കോളർഷിപ്പിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ താഴെ നൽകുന്നു.

യോഗ്യതകൾ (Eligibility)

  • മതവിഭാഗം: മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് അർഹത.

  • കോഴ്സുകൾ: കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലോ, സ്വാശ്രയ കോളേജുകളിൽ മെറിറ്റ് സീറ്റിലോ ബിരുദം (Degree), ബിരുദാനന്തര ബിരുദം (PG), പ്രൊഫഷണൽ കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

  • മാർക്ക്: യോഗ്യതാ പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്ക് ഉണ്ടായിരിക്കണം.

  • വരുമാന പരിധി: കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയാൻ പാടില്ല (BPL വിഭാഗക്കാർക്ക് മുൻഗണന).

  • താമസം: അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

  • ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സാധാരണ അപേക്ഷിക്കാൻ അവസരം. എന്നാൽ കോഴ്സിന്റെ ആദ്യ വർഷം അപേക്ഷിക്കാൻ കഴിയാത്തവർക്ക് നടപ്പു അദ്ധ്യായന വർഷത്തിലും അപേക്ഷിക്കാവുന്നതാണ്.


സ്കോളർഷിപ്പ് തുക (Scholarship Amount)

കോഴ്സ്എണ്ണംതുക (പ്രതിവർഷം)
ബിരുദം (Degree)3000₹ 5,000/-
ബിരുദാനന്തര ബിരുദം (PG)1000₹ 6,000/-
പ്രൊഫഷണൽ കോഴ്സ്1000₹ 7,000/-
ഹോസ്റ്റൽ സ്റ്റൈപ്പൻ്റ്2000₹ 13,000/-

സർക്കാർ/സർവകലാശാല അംഗീകൃത ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നവർക്ക് ഹോസ്റ്റൽ സ്റ്റൈപ്പൻ്റിനായി അപേക്ഷിക്കാം.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

ഓൺലൈൻ അപേക്ഷയുടെ പ്രിന്റിനൊപ്പം താഴെ പറയുന്ന രേഖകൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം:

  1. രജിസ്ട്രേഷൻ പ്രിന്റൗട്ട്.

  2. എസ്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ, ബിരുദം എന്നിവയുടെ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്.

  3. അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്.

  4. ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (സ്വന്തം പേരിലുള്ള അക്കൗണ്ട് ആയിരിക്കണം)

  5. ആധാർ കാർഡിന്റെ പകർപ്പ്.

  6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.

  7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ്.

  8. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നും).

  9. റേഷൻ കാർഡിന്റെ പകർപ്പ്.

  10. ഹോസ്റ്റൽ വിദ്യാർത്ഥിയാണെങ്കിൽ അത് തെളിയിക്കുന്ന രേഖയും ഫീസ് രേഖകളും

പ്രധാന തീയതികൾ (Important Dates)

  • വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20-01-2026.

  • പ്രിന്റൗട്ടും രേഖകളും കോളേജിൽ സമർപ്പിക്കേണ്ട അവസാന തീയതി: 

അപേക്ഷിക്കേണ്ട വിധം

  1.  https://mwdscholarship.kerala.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  2. One-time registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

  3. ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകി Apply for scholarship വഴി അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2026 ജനുവരി 20


Official Website : https://mwdscholarship.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: C H Muhammedkoya Scholarship Guidelines


ഫോൺ : 0471 2300524, 0471-2302090.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply C H Muhammedkoya Scholarship




ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal