CO-OPERATIVE SERVICES EXAMINATION BOARD ONE TIME REGISTRATION MALAYALAM
സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ഒറ്റതവണ രജിസ്ട്രേഷൻ (KSCEB - One Time Registration)
വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങൾക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് അനുസൃതമായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) KSCEB പരീക്ഷാ ബോർഡിന്റെ https://cseb.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ സാധിക്കുന്നതാണ്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) ആരംഭിക്കുന്നത്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഈ ഒറ്റതവണ രജിസ്ട്രേഷൻ (One Time Registration) നടത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.
Join Kerala Online Services Update Community Group
KSCEB One Time Registration ആവശ്യമായ രേഖകൾ :
- ആധാർ നമ്പർ
- ഇമെയിൽ ഐഡി
- മൊബൈൽ നമ്പർ
- ഫോട്ടോ
- ഒപ്പ്
- ജനറൽ സർട്ടിഫിക്കറ്റുകൾ
- എക്സ്പീരിയൻസ് വിവരങ്ങൾ
KSCEB One Time Registration Steps :
- My Profile എന്ന ലിങ്കിൽ ക്ലിക്കു ചെയ്‌ത് താങ്കളുടെ വിവരങ്ങൾ രേഖപ്പെടുത്തുക
- പ്രൊഫൈലിൽ താങ്കളുടെ ഫോട്ടോയും( Maximum Size:30KB , Image Dimension: 150W X 200H pixel, Image Type:JPG ) സിഗ്‌നേച്ചറും (Maximum Size:30KB ,Image Dimension: 150W X 100H pixel , Image Type:JPG) അപ്‌ലോഡ് ചെയ്യുക.
- പ്രൊഫൈലിൽ നിങ്ങളുടെ എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തുക
- പ്രൊഫൈലിൽ നിങ്ങളുടെ എക്സ്പീരിയൻസ് വിവരങ്ങൾ രേഖപ്പെടുത്തുക
- പ്രൊഫൈലിൽ താങ്കളുടെ ജനറൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക.
- താങ്കൾ രേഖപ്പെടുത്തിയ വിവരങ്ങൾ My Profile എന്ന ലിങ്കിലുള്ള Profile Preview മെനുവിൽ കാണാൻ സാധിക്കും.ഏതെങ്കിലും വിവരങ്ങൾ തിരുത്തൽ ആവശ്യമെങ്കിൽ My Profile ഉള്ള Profile entry എന്ന മെനുവിൽ ചെന്ന് തിരുത്തുക.
- പ്രൊഫൈൽ പൂർത്തീകരിച്ച ശേഷം നിങ്ങൾക്ക് നോട്ടിഫിക്കേഷൻസ് കാണാനും നിങ്ങളുടെ യോഗ്യതയ്ക്കു അനുസരിച്ചുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുവാനും കഴിയും.
കൂടുതൽ വിവരങ്ങൾക്ക്: Kerala State Co-Operative Service Examination One Time Registration
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KSCEB One Time Registration
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."