KERALA PSC NOTIFICATION

KERALA PSC NOTIFICATION MALAYALAM

kerala psc notification

കേരള PSC വിജ്ഞാപനം

കേരള PSC പുതിയ വിജ്ഞാപനം (CAT.NO : 505/2024 TO CAT.NO : 812/2024)

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം. 

84 തസ്തികയിൽനേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30-12-2024, 31-12-2024.കാറ്റഗറി നമ്പർ 505/2024 മുതൽ 812/2024 വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ.

നേരിട്ടുള്ള നിയമനം

സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്ങിൽ പൊലീസ് കോൺസ്‌റ്റബിൾ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്‌ടി കമ്യൂ ണിക്കേറ്റീവ് ഇംഗ്ലിഷ്, കേരള ജനറൽ സർവീ സിൽ ഡിവിഷനൽ അക്കൗണ്ടന്റ്‌, നിയമ വകു പ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ്, ഇക്കണോമിക്സ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്സിൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ് ഗ്രേഡ്-2/സ്റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർ ഗ്രേഡ്-2, വിദ്യാ ഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി ഗണിതശാസ്ത്രം, എച്ച്എസ്‌ടി മലയാളം, എച്ച്എസ്‌ടി നാച്വറൽ സയൻസ്, എച്ച്എസ്‌ടി ഇംഗ്ലിഷ്, എച്ച്എസ്‌ടി ഹി ന്ദി, എച്ച്എസ്‌ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, പ്രീപ്രൈമറി ടീച്ചർ (കന്നഡ), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട് ടൈം എച്ച്എസ്‌ടി ഹിന്ദി, ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, ആയുർ വേദ തെറപ്പിസ്‌റ്റ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കൃഷി ഓഫിസർ, പൊതുമരാ മത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)/ഓവർസിയർ ഗ്രേഡ്-1 (ഇലക്ട്രോണിക്സ്), പൊതുമരാമത്ത്/ജലസേ ചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ/ ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), വ്യവസാ യ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ട‌ർ (കംപ്യൂട്ടർ എയ്‌ഡഡ് എംബ്രോയ്‌ഡറി ആൻഡ് ഡിസൈനിങ്), ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റൻ്റ് ഗ്രേഡ് -2.

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ‌സ് ഗ്രേഡ്-2, വനം വന്യജീവി വകു പ്പിൽ ഫോറസ്‌റ്റ് ഡ്രൈവർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (നേത്ര), പുരാ വസ്‌തു വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ (പോളിമർ ടെക്നോളജി), കയർഫെഡിൽ സിവിൽ സബ് എൻജിനീയർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റ‌ന്റ് പ്രഫസർ ഇൻ സർജിക്കൽ ഓങ്കോ ളജി, അസിസ്‌റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ്-2, മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രേറിയൻ ഗ്രേ ഡ്-2, ആർട്ടിസ്റ്റ് ഫൊട്ടോഗ്രഫർ, ഹോമിയോപ്പ തിക് മെഡിക്കൽ കോളജുകളിൽ പ്രഫസർ (വിവി ധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, അസിസ്‌റ്റന്റ് പ്രഫസർ ഇൻ ഹോട്ടൽ മാനേജ്‌മെൻ്റ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീ യർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ, ഫസ്‌റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ/ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ, സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾചറൽ അസിസ്‌റ്റൻ്റ്, അഗ്രോ ഇൻ ഡസ്ട്രീസ് കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനീയർ, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ലബോറട്ടറി ടെക്‌നിഷ്യൻ, കരകൗ ശല വികസന കോർപറേഷനിൽ കാഷ്യർ കം അക്കൗണ്ടന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റൻ്റ് ഗ്രേഡ് -2, അച്ചടി വകുപ്പിൽ റീഡർ ഗ്രേഡ്-2, മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2/ലബോറട്ടറി അസിസ്‌റ്റൻ്റ് ഗ്രേഡ്-2, ലൈവ്സ്‌റ്റോക് ഇൻസ്പെക്ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എൽഡിവി), ഡ്രൈവർ ഗ്രേഡ്-2 (എച്ച്‌ഡിവി), എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്ഡിവി), പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസിൽ അസിസ്‌റ്റൻ്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ), പുരാവസ്തു വകുപ്പിൽ ഫൊട്ടോഗ്രഫർ, വനിതാ ശിശുവികസ ന വകുപ്പിൽ കെയർടേക്കർ, മത്സ്യഫെഡിൽ ടെ ക്നോളജിസ്‌റ്റ്, ഓപ്പറേറ്റർ ഗ്രേഡ്-3, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇസിജി ടെക്നിഷ്യൻ ഗ്രേ ഡ്-2, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), പൗൾട്രി വികസന കോർപറേഷനിൽ ഇലക്ട്രി ഷ്യൻ കം മെക്കാനിക്, ഇന്ത്യൻ സിസ്‌റ്റംസ് ഓഫ് മെഡിസിനിൽ സ്പെഷലിസ്‌റ്റ് (മാനസിക), ജലഗതാഗത വകുപ്പിൽ വെൽഡർ, പട്ടികജാതി/ പട്ടികവർഗ വികസന കോർപറേഷനിൽ ട്രേസർ തുടങ്ങി 84 തസ്‌തിക.

തസ്‌തികമാറ്റം വഴി

എച്ച്എസ്‌ടി ഹിന്ദി, ഗണി തശാസ്ത്രം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, കേരള ജനറൽ സർവീസിൽ ഡിവി ഷനൽ അക്കൗണ്ടൻ്റ, നിയമ വകുപ്പിൽ ലീഗൽ അസിസ്‌റ്റന്റ്, തദ്ദേശ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി എസ്ടി മലയാളം മീഡിയം, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റ്‌ ഗ്രേഡ്-2, മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്‌റ്റന്റ്‌ തുടങ്ങി 29 തസ്‌തിക.

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്‌മെന്റ്‌

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്‌ചറർ ഇൻ മലയാളം, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്‌ടി മാത്തമാറ്റിക്സ് ജൂനിയർ, പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ട്രെയിനി, വിവിധ വകുപ്പുകളിൽ ക്ലാർക്ക് തുടങ്ങി 9 തസ്‌തിക.

സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റ‌ന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടൻ്റ്, വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, വനം വികസന കോർപറേഷനിൽ ഫീൽഡ് ഓഫിസർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി ഗണിതശാസ്ത്രം, എച്ച്എസ്ടി അറബിക്, എച്ച്എസ്‌ടി ഹിന്ദി, ഫുൾ ടൈം ജൂ നിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റ‌ബിൾ ഡ്രൈവർ/ വനിതാ പൊലീസ് കോൺസ്‌റ്റബിൾ ഡ്രൈവർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്‌ഡിവി) തുടങ്ങി 186 തസ്‌തിക.
കേരള PSC സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം.

SSLC, PLUS TWO ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന KERALA PSC EXAMS 
  • 527/2024-ASSISTANT SALESMAN Kerala State Civil Supplies Corporation Ltd. Selection for: KOZHIKODE
  • 510/2024-SUB INSPECTOR OF POLICE(TRAINEE) (KСР)- OPEN MARKET Police (Kerala Civil Police)
  • 508/2024-ARMED POLICE SUB INSPECTOR(TRAINEE) OPEN MARKET POLICE (ARMED POLICE BATTALION)
  • 583/2024- POLICE CONSTABLE(INDIA RESERVE BATTALIAN) REGULAR WING POLICE
  • 471/2024-FIRE AND RESCUE OFFICER (TRAINEE) Fire and Rescue Services
  • 743/2024-CIVIL EXCISE OFFICER (TRAINEE) KERALA EXCISE AND PROHIBITION Selection for: KOZHIKODE
  • 740/2024- POLICE CONSTABLE (TRAINEE) ARMED POLICE BATTALION KERALA POLICE Selection for MALAPPURAM
കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബ്യൂണലിൻ്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസിലേക്ക് ഇപ്പോള്‍ Assistant / Auditor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ , ഓഡിറ്റര്‍ പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 29 വരെ അപേക്ഷിക്കാം.

കേരള PSC റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള റിക്രൂട്ട്മെന്റ് വിജ്ഞാപനം  ഡൌണ്‍ലോഡ്‌ ചെയ്തു വായിച്ചു മനസ്സിലാക്കുക. ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജനുവരി 29

CATEGORY NUMBER: CAT.NO : 505/2024 TO CAT.NO : 812/2024


Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PSC Notifications


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


KERALA PSC ONE TIME REGISTRATION


PSC Job Poster


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


kerala psc notification Malayalam poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal