NORKA CARE INSURANCE
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ / പ്ലസ് കെയർ എൻറോൾമെൻറ്
നോര്‍ക്ക കെയര്‍ പ്ലസ് പ്രവാസികേരളീയരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന
സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി..
ആരോഗ്യ ഇന്‍ഷുറന്‍സും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് പരിരക്ഷയും.
₹5 ലക്ഷം, ₹10 ലക്ഷം, ₹15 ലക്ഷം, ₹20 ലക്ഷം, ₹25 ലക്ഷം, ₹50 ലക്ഷം, ₹1 കോടി എന്നിങ്ങനെ ഏഴു സ്ലാബുകള്‍. 10 ലക്ഷം മുതല്‍ ഒരു കോടി വരെയുളള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയേടേയും മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താം…നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചോ എന്‍റോള്‍ ചെയ്യാവുന്നതാണ്. സാധുവായ നോര്‍ക്ക പ്രവാസി ഐഡി/സ്റ്റുഡന്റ് ഐ.ഡി/ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളളവര്‍ക്ക് (18-70) എന്‍റോള്‍ ചെയ്യാം. എന്‍റോള്‍മന്റ് 2026 ഏപ്രില്‍ 12 വരെ..
നോർക്കാ കെയർ ഇൻഷുറൻസ് – അറിയേണ്ടത്
നോർക്ക കെയർ ഇൻഷുറൻസ് രണ്ടാം ഘട്ടത്തിന്റെ പ്രത്യേകതകൾ സംക്ഷിപ്തമായി വിവരിക്കുന്നു.
ഈ പദ്ധതിയിൽ രണ്ട് പ്ലാനുകൾ ഉൾപ്പെടുന്നു
━━━━━━━━━━━━━━
👉 പ്ലാൻ 1 (നേരത്തെ ഉണ്ടായിരുന്ന അതേ പോളിസി)
💰 5 ലക്ഷം രൂപ വരെ കവർ ചെയ്യുന്ന പോളിസി
ഈ പോളിസി പ്രകാരം നേരത്തെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1️⃣ ഇതേ പോളിസി പ്രകാരം പോളിസി ഉടമയുടെ മാതാപിതാക്കളെയോ parents-in-laws നെയോ ഉൾപ്പെടുത്താൻ സാധിക്കില്ല.
2️⃣ പോളിസിയിൽ 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസി മെമ്പർ, spouse, രണ്ട് മക്കൾ എന്നിവരെ പരിഗണിക്കുന്നു.
3️⃣ കൂടുതൽ മക്കളെ ആഡ് ചെയ്യാൻ അധിക തുക നൽകേണ്ടിവരും.
4️⃣ പോളിസി ഉടമക്ക് അപകടമരണം സംഭവിക്കുകയാണെങ്കിൽ, കുടുംബത്തിന് ₹5 ലക്ഷം നഷ്ടപരിഹാരം ലഭിക്കും.
━━━━━━━━━━━━━━
👉 പ്ലാൻ 2 (പുതിയതായി ഉൾപ്പെടുത്തിയ പോളിസി)
✨ നോര്‍ക്ക കെയര്‍ പ്ലസ് പോളിസിയാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്.
1️⃣ ₹10 ലക്ഷം മുതൽ ₹1 കോടി വരെ ആനുകൂല്യങ്ങൾ കവർ ചെയ്യുന്നു.
2️⃣ ഈ പദ്ധതിയിൽ 18 മുതൽ 80 വയസ്സ് വരെയുള്ള പ്രവാസികൾക്ക് പോളിസി എടുക്കാം.
അതോടൊപ്പം പ്രവാസിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, രണ്ട് കുട്ടികൾ, 80 വയസ്സിൽ താഴെയുള്ള മാതാപിതാക്കൾ അല്ലെങ്കിൽ parents-in-laws എന്നിവരെയും ഉൾപ്പെടുത്താം.
3️⃣ 🏥 ആശുപത്രി റൂം വാടക:
* നഴ്സിംഗ് ചാർജുകൾ ഉൾപ്പെടെ പ്രതിദിനം ₹10,000
* ICU വാടക: നഴ്സിംഗ് ചാർജുകൾ ഉൾപ്പെടെ പ്രതിദിനം ₹20,000
👉 ആദ്യ പോളിസിയിൽ ഇത് യഥാക്രമം ₹5,000യും ₹10,000യും ആണ്.
4️⃣ ഇൻഷുറൻസ് എടുത്ത പ്രവാസി അപകടം മൂലം മരണപ്പെടുകയാണെങ്കിൽ, എടുത്ത ഇൻഷുറൻസ് കവർ എത്രയാണോ അത്രയും തുക മരണാനന്തര നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കും.
പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും (2026 മാര്‍ച്ച് 11 ന്) തുടക്കമാകും. മലപ്പുറം നോര്‍ക്ക സെല്ലില്‍ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്) വൈകിട്ട് 4.00 ന് നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും ചടങ്ങില്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും നോര്‍ക്ക കെയര്‍ പ്ലസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2026 മാര്‍ച്ച് 11 മുതല്‍ 2026 ഏപ്രില്‍ 12 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. ഈ കാലയളവില്‍ എന്‍റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.
നോര്‍ക്ക കെയര്‍ പ്ലസ്സില്‍ 18 മുതല്‍ 80 വയസ്സുവരെയുളളവര്‍ക്ക് എന്‍റോള്‍ ചെയ്യാനാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നോര്‍ക്ക കെയര്‍ പദ്ധതി വിപുലീകരിക്കണമെന്നും എന്‍റോള്‍മെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുള്‍പ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു മാസം കൂടി എന്‍റോള്‍മെന്റിന് അവസരമൊരുങ്ങുന്നത്. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം-റീഇംബര്‍സ്മെന്റും ലഭ്യമാണ്. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും . പ
ആർക്കൊക്കെ ചേരാം
നോർക്ക അംഗത്വ കാർഡോ സ്‌റ്റുഡൻസ് ഐഡി കാർഡോ ഉള്ള 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. ഭാര്യയും ഭർത്താവും 2 കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് (563 ദിർഹം) വാർഷിക പ്രീമിയം. അധിക മക്കളെ ചേർക്കുന്നതിന് ഒരാൾക്ക് 4130 രൂപ (173 ദിർഹം) വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് 8101 രൂപ (340 ദിർഹം).
നേട്ടങ്ങൾ
ഇന്ത്യയിൽ 14,200 ആശുപത്രികളിൽ 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ. ഇതോടൊപ്പം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജും ലഭിക്കും. പ്രീമിയം തുക അടച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിന് അർഹരായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 22നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പരിരക്ഷ ലഭിക്കും.പ്രവാസി മലയാളികൾക്കുള്ള സമഗ്ര ആരോഗ്യ & ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി
(₹5 ലക്ഷം ആരോഗ്യ ഇൻഷുറൻസ് + ₹10 ലക്ഷം ഗ്രൂപ്പ് വ്യക്തിഗത അപകട പരിരക്ഷ)
നയം പ്രാബല്യത്തിൽ വന്ന തീയതി: 1 നവംബർ 2025
വളരെക്കാലമായി, സമഗ്ര ആരോഗ്യ & അപകട ഇൻഷുറൻസ് പരിരക്ഷ പ്രവാസി മലയാളികളുടെ ഒരു പ്രധാന ആവശ്യമായിരുന്നു. ലോക കേരള സഭ ഉൾപ്പെടെയുള്ള വേദികളിൽ ഉന്നയിച്ച ഈ ദർശനത്തിന്റെ സാക്ഷാത്കാരമാണ് നോർക്ക റൂട്ട്സ് വഴി കേരള സർക്കാർ അവതരിപ്പിച്ച നോർക്ക കെയർ. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
പണരഹിത ചികിത്സ
ഇന്ത്യയിലുടനീളമുള്ള 12,000-ത്തിലധികം എംപാനൽ ചെയ്ത ആശുപത്രികൾ
കേരളത്തിലെ 500-ലധികം ആശുപത്രികൾ
പദ്ധതിയെക്കുറിച്ച്
വിദേശത്തും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും താമസിക്കുന്ന പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നോർക്ക കെയർ സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
യോഗ്യത
സാധുവായ നോർക്ക പ്രവാസി ഐഡി കാർഡുള്ള NRKകൾ
നോർക്ക സ്റ്റുഡന്റ് ഐഡി കാർഡുള്ള വിദേശത്ത് പഠിക്കുന്ന കേരള വിദ്യാർത്ഥികൾ
NRK ഐഡി കാർഡുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന NRKകൾ
ആരോഗ്യ ഇൻഷുറൻസ് - ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് മെഡിക്ലെയിം പോളിസി കവറേജ്: ₹5,00,000 (അസുഖ-നിർദ്ദിഷ്ട ഉപപരിധികളോടെ)
₹10 ലക്ഷം ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് കവറേജ്
പ്രീമിയം (ജിഎസ്ടി ഉൾപ്പെടെ):
- ഫാമിലി ഫ്ലോട്ടർ: പങ്കാളി + 2 കുട്ടികൾ (25 വയസ്സ് വരെ) – ₹13,411
- വ്യക്തി (18–70 വയസ്സ്): ₹8,101
- അധിക കുട്ടി (25 വയസ്സിന് താഴെ): ₹4,130
പോളിസി കാലാവധി: 1 വർഷം (പുതുക്കാവുന്നതാണ്)
ആനുകൂല്യങ്ങൾ :
- റൂം വാടക: ഇൻഷ്വർ ചെയ്ത തുകയുടെ 1%
- ICU ചാർജുകൾ: 2%
- ആശുപത്രി പ്രവേശനത്തിന് മുമ്പുള്ള ചെലവുകൾ: 30 ദിവസം
- പോസ്റ്റ്-ആശുപത്രി ചെലവുകൾ: 60 ദിവസം
- മെഡിക്കൽ മാനേജ്മെന്റ്: വരെ കേസിന് ₹25,000
- ഡേ-കെയർ ചികിത്സകൾ ഉൾപ്പെടുന്നു
- ഉപപരിധികളില്ല, കോ-പേ ഇല്ല, രോഗ ഒഴിവാക്കലുകളില്ല
- അപകട ഇൻഷുറൻസ് - ഗ്രൂപ്പ് വ്യക്തിഗത അപകട പോളിസി (₹10 ലക്ഷം)
കവറേജ്:
- മരണം: ഇൻഷ്വർ ചെയ്ത തുകയുടെ 100% + റീപാട്രിയേഷൻ
- ഇന്ത്യയ്ക്കുള്ളിൽ: ₹25,000
- ഇന്ത്യയ്ക്ക് പുറത്ത്: ₹50,000
- സ്ഥിര/മൊത്തം വൈകല്യം: 100% കവറേജ്
- സ്ഥിര/ഭാഗിക വൈകല്യം: പോളിസി ഷെഡ്യൂൾ പ്രകാരം
- നോർക്ക കെയർ ഹൈലൈറ്റുകൾ
- മുൻപ് നിലവിലുള്ള രോഗങ്ങൾക്കുള്ള കവറേജ്
- കാത്തിരിപ്പ് കാലയളവ് ഇല്ല (30 ദിവസം ഇളവ്)
- 60 ദിവസത്തെ ക്ലെയിം സമർപ്പിക്കൽ വിൻഡോ
- ഇന്ത്യയിലുടനീളമുള്ള 14,000+ ആശുപത്രികളിൽ പണരഹിത സേവനം
എങ്ങനെ രജിസ്റ്റർ ചെയ്യാം
വ്യക്തിഗത രജിസ്ട്രേഷൻ:
https://www.norkaroots.kerala.gov.in/ സന്ദർശിക്കുക അല്ലെങ്കിൽ NORKA മൊബൈൽ ആപ്പ് ഉപയോഗിക്കുക (Android & iOS).
ഗ്രൂപ്പ് രജിസ്ട്രേഷൻ:
നോർക്ക അംഗീകൃത പ്രവാസി സംഘടനകൾ വഴി.
അംഗീകൃതമല്ലാത്ത അസോസിയേഷനുകൾക്ക് കൂട്ട എൻറോൾമെന്റിനായി താൽക്കാലിക ഐഡി നമ്പർ നൽകും.
കോർപ്പറേറ്റ് ക്ലയന്റുകൾ:
വിദേശത്ത് മലയാളി ജനസംഖ്യ കൂടുതലുള്ള കമ്പനികൾക്കുള്ള പ്രത്യേക രജിസ്ട്രേഷൻ സൗകര്യം.
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക (ടോൾഫ്രീ): 1800 2022 501 , 1800 2022 502
വാട്ട്‌സ്ആപ്പ്, നേരിട്ടുള്ള കോളുകൾ : +91 93640 84960 , +91 93640 84961
(രാവിലെ 9 മുതൽ വൈകുന്നേരം 6.30 വരെ)
Official Website: https://norkaroots.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : NORKA Care Insurance
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : NORKA Care Insurance | Norka Care Plus
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."