SUPPLYCO PADDY FARMER REGISTRATION KERALA
നെല്ല് സംഭരണം : കർഷക രജിസ്‌ട്രേഷൻ
സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ കർഷക ഓൺലൈൻ രജിസ്‌ട്രേഷൻ https://supplycopaddy.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്തണം.
Join Kerala Online Services Update Community Group
കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സംസ്ഥാനത്തെ കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഏജൻസിയാണ്.അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് 3 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂർണമായും അനുസരിച്ച് പ്രവർത്തിക്കേണ്ടതുമാണ് . താൽപ്പര്യമുള്ള മില്ലുടമകൾ തങ്ങളുടെ സപ്ലൈകോ ഹെഡ് ഓഫീസില്‍ നൽകേണ്ടതാണ് . വിശദവിവരങ്ങള്‍ സപ്ലൈകോയുടെ https://supplycopaddy.in/ എന്ന വെബ് സൈറ്റില്‍ പൊതുവിവരങ്ങളിൽ useful link ൽ ലഭ്യമാണ്.
കേരളത്തിലെ നെൽകർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ നിർദ്ദേശിക്കുന്ന നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകരിൽ നിന്ന് ഏറ്റെടുത്ത്, കേരളത്തിലെ ആധുനിക അരി മില്ലുകളിൽ സംസ്ക്കരിച്ച്, പൊതു വിതരണ സംവിധാനത്തിലൂടെ (റേഷൻകടകളിലൂടെ) വിതരണം ചെയ്യുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.
രാജ്യത്തെ മുഖ്യധാന്യ സംഭരണ ഏജൻസിയായി പ്രവർത്തിച്ചുവരുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അനുവർത്തിക്കുന്ന ധാന്യ സംഭരണ പ്രക്രിയ പരിഷ്ക്കരിച്ച് ഒരു വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി, കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം 1997-98 മുതൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. 04.06.2005 ലെ കേരള സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ.22/2005/ഭ.സി.സ.ഉ.ക.വ ആസ്പദമാക്കി കേരളത്തിൽ പ്രസ്ത വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കി വരുന്നു. കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷൻ- സപ്ലൈകോ പ്രസ്തുത പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുന്നു. സപ്ലൈകോ, സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ല് കർഷകരിൽ നിന്ന് നേരിട്ട് ഏറ്റെടുത്ത്. (സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന സ്വകാര്യ. സഹകരണ മേഖലയിലെ മില്ലുകൾ മുഖേന) ആയതിന് കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ നെല്ലിൻ്റെ സംഭരണ വില നൽകുകയും, കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ല് നവീന സംസ്ക്കരണശാലകളിൽ ഇരുപ്പുഴുക്കൻ രീതിയിൽ കുത്തി അരിയാക്കി റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പിന് നൽകി വരുന്നു.
ഇ-ഗവേർണൻസ് : നെല്ല് സംഭരണ പദ്ധതിയുടെ വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി പ്രസ്തുത പദ്ധതിയുടെ കീഴിലുള്ള മുഴുവൻ ക്രയവിക്രയ ങ്ങളും കമ്പ്യൂട്ടർവൽകൃത സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്നതിന് https://supplycopaddy.in/ എന്ന വെബ്സൈറ്റ് പ്രവർത്തന സജ്ജമാണ്. പ്രസ്തുത വെബ്സൈറ്റിൽനിന്നും കർഷകർക്കും, മില്ലുകാർക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ടി പദ്ധതി സംബന്ധമായ എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ യഥാസമയം അറിയുവാൻകഴിയും.
Join Kerala Online Services Update Community Group
കർഷക രജിസ്ട്രേഷൻ- ഓൺലൈൻഅപേക്ഷ നടപടിക്രമം
1. കർഷകർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്. വിതച്ച് 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
2. രജിസ്ട്രേഷൻസൈറ്റായ https://supplycopaddy.in/ മുഖേനയാണ് രജിസ്ട്രേഷൻ, നടത്തേണ്ടത്.
3. നെല്ല് സംഭരണത്തിലെ പൊതു നിബന്ധനകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കർഷകർ രജിസ്ട്രേഷൻ നടത്തേണ്ടത്.
4. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും, പാട്ട കൃഷിക്കാർക്കും, സംഘ കൃഷിക്കാർക്കും പ്രത്യേകം പ്രത്യേകം അപേക്ഷാ ഫോമുകൾ ഉണ്ട്.
5. കർഷക രജിസ്ട്രേഷൻ ബന്ധപ്പെട്ട കൃഷി അസിസ്റ്റൻ്റ് ശുപാർശ ചെയ്ത് കൃഷി ഓഫീസർ ഓൺലൈനായി അംഗീകരിക്കുകയും തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അത് ഓൺലൈനായി തന്നെ അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ കർഷക രജിസ്ട്രേഷൻ പൂർത്തിയായി കർഷകർക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയുള്ളു. ഇതിനായി കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം പ്രസ്തുത രജിസ്ട്രേഷൻ ഫോമിൻ്റെ പ്രിൻ്റ് എടുത്ത് ബന്ധപ്പെട്ട കൃഷിഭവനിൽ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കേണ്ടതാണ്.
6.വിളവെടുപ്പിന് രണ്ടാഴ്ച്ച മുമ്പ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചുവെന്ന് കർഷകർ ഉറപ്പ് വരുത്തേണ്ടതാണ്.
7. ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ തുടർന്ന് അറിയുന്നതിന് വെബ്സൈറ്റിലുള്ള പൊതു വിവരങ്ങൾ/കൃഷിഭവൻ തിരിച്ച് കർഷകരുടെ പട്ടിക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൃഷിയിറക്കുന്ന ഓരോ സീസണിലും കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ പ്രകാരം മാത്രമെ അതത് സീസണിൽ നെല്ല് സംഭരണത്തിന് പരിഗണിക്കുകയുള്ളു.
Official Website: https://supplycopaddy.in/
കൂടുതൽ വിവരങ്ങൾക്ക് : How Register For Paddy Procurement Scheme
കർഷക രജിസ്‌ട്രേഷൻ നടപടിക്രമം വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Video Link)ഇവിടെ ക്ലിക്ക് ചെയ്യുക.
ഫോൺ : 0484 2206780
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."