C M RESEARCH FELLOWSHIP FOR MINORITIES

C M RESEARCH FELLOWSHIP FOR MINORITIES : KERALA

C M Research Fellowship For Minorities

ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച്‌ ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് : അപേക്ഷ ക്ഷണിച്ചു 

2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികളെ  പ്രോത്സാഹിപ്പിക്കുന്നതിനായി ”ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള  എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും 5 ശതമാനം ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും. അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കവിയാൻ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്‌ കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം https://minoritywelfare.kerala.gov.in/ ൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക്:  0471  2300523, 0471 2300524, 0471-2302090.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

Official Website : https://minoritywelfare.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Guidelines for Chief Minister’s Research Fellowship for Minorities


അപേക്ഷാഫോം ലിങ്ക്: Apply Chief Minister’s Connect To Work Scheme


C M Research Fellowship Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal