KERALA MANAGEMENT APTITUDE TEST(KMAT) MBA
കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
എം ബി എ പ്രവേശനത്തിനുള്ള കേരള മാനേജ്മെൻ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് സെഷൻ 2)
2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് (സെക്ഷൻ-II) പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മെയ് 14 വൈകിട്ട് 6 വരെ നീട്ടി. യോഗ്യരായ വിദ്യാർത്ഥികൾ https://cee.kerala.gov.in/ വഴി അപേക്ഷ സമർപ്പിക്കണം. 2026 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്ഷൻ II) വിദ്യാർത്ഥികൾക്ക് 2026 മെയ് 14 വൈകുന്നേരം 4.00 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മെയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് കാണുക.
യോഗ്യത:
1. ദേശീയതയും ജനനത്തീയതിയും: ഇന്ത്യക്കാർക്കും ഇന്ത്യക്കാരല്ലാത്തവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, എല്ലാത്തരം സംവരണങ്ങൾക്കും ഫീസ് ഇളവുകൾക്കും കേരളീയർക്ക് മാത്രമേ അർഹതയുള്ളൂ. 2. പ്രായം- നിയന്ത്രണങ്ങളൊന്നുമില്ല. 3. വിദ്യാഭ്യാസ യോഗ്യത-ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദവും പരീക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തത്തുല്യവുമായ ബിരുദം നേടിയിരിക്കണം. 4. കുറഞ്ഞ മാർക്ക് - എംബിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം. 5. ബിരുദം നേടിയവർ - യോഗ്യതാ പരീക്ഷകളുടെ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്, പ്രവേശന പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ.കെ-മാറ്റ് അപേക്ഷ
1 രജിസ്ട്രേഷൻ
2 അപേക്ഷ പൂരിപ്പിക്കുക
3 അപേക്ഷാ ഫീസ് അടയ്ക്കുക
4 രേഖകൾ അപ്‌ലോഡ് ചെയ്യുക
5 പ്രിന്റ് അക്‌നോളജ്‌മെന്റ് പേജ്
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് - ജനറൽ, എസ്ഇബിസി ഉദ്യോഗാർത്ഥികൾക്ക് 1000 രൂപ (ആയിരം രൂപ മാത്രം), എസ്സി ഉദ്യോഗാർത്ഥികൾക്ക് 500 രൂപ (അഞ്ഞൂറ് രൂപ മാത്രം). എസ്ടി ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. (കെഎംഎടി 2026 ലെ അനുബന്ധം I, II, IV കാണുക എസ്ഇബിസി, എസ്സി, എസ്ടി ലിസ്റ്റുകൾക്കായുള്ള ഇൻഫർമേഷൻ ബുള്ളറ്റിൻ).കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
HOW TO APPLY KMAT EXAMINATION MALAYALAM
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 മെയ് 14
Official Website: https://cee.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : K-MAT Notification
ഹെല്‍പ് ലൈന്‍ നമ്പര്‍ : 04712525300
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply K-MAT
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
Download Detiles
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








