INCOME TAX RETURN FILING MALAYALAM

INCOME TAX RETURN FILING MALAYALAM

Income Tax Return Filing Malayalam

ഐടിആർ ഫയലിംഗ് (ആദായ നികുതി റിട്ടേൺ)


2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും, തെറ്റുകൾ വരാതിരിക്കാനും നിശ്ചിത തീയതിക്ക് മുമ്പ് ഐടിആർ ഫയൽ ചെയ്യുന്നതാണ് ഉചിതം. ഇന്ന് വേഗത്തിലും എളുപ്പത്തിലും ഐടിആർ ഫയലിംഗ് പ്രക്രിയ തീർക്കുന്നതിന് ഇ-ഫയൽ രീതിയിലേക്ക് നികുതിദായകർ മാറിയിട്ടുണ്ട്.

ചിലർക്ക് ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് ആദ്യമായി നികുതി ഫയൽ ചെയ്യുന്നവർക്ക്. ആദ്യമായി ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് നികുതിദായകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. തൊഴിലുടമയിൽ നിന്ന് ഫോം 16 ശേഖരിക്കുക : ഒരു തൊഴിലുടമ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് നൽകുന്ന ടിഡിഎസ് സർട്ടിഫിക്കറ്റാണ് ഫോം 16. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ രേഖപ്പെടുത്തേണ്ട ശമ്പളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കുന്നു. നികുതിദയകർ പ്രയോജനപ്പെടുത്തിയ ഇളവുകൾ, ജീവനക്കാരുടെ ശമ്പളം, ‌ക്ലെയിം ചെയ്ത കിഴിവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ടിഡിഎസ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കും. മൊത്തം നികുതി വിധേയമായ വരുമാനം മനസ്സിലാക്കുക : നികുതിയുടെ ലാഭം കിഴിവുകൾ എന്നിവ ഒഴിവാക്കിയതിനു ശേഷമുള്ള ജീവനക്കാരുടെ മൊത്ത വരുമാനമാണ് (ശമ്പളത്തിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്) നികുതി വിധേയമായ വരുമാനം. ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്ന് വിലയിരുത്തുക : പുതിയ നികുതി വ്യവസ്ഥയോ പഴയ നികുതി വ്യവസ്ഥയോ ഏത് തിരഞ്ഞെടുക്കണമെന്നത് പുതിയ നികുതിദായകർക്ക് ഏറ്റവും നിർണായകമായ തീരുമാനമായിരിക്കും. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി നിരക്കുകൾ കുറവാണ്. എന്നാൽ, നികുതിദായകരുടെ പണം ലാഭിക്കാൻ അവസരമൊരുക്കുന്ന നിരവധി നികുതി കിഴിവുകളും ആനുകൂല്യങ്ങളും പഴയ വ്യവസ്ഥയ്ക്ക് കീഴിൽ ഉണ്ട്. ഐടിആർ ഫയൽ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ : പാൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ശമ്പളമുള്ള വ്യക്തികൾക്കുള്ള ഫോം 16, നിക്ഷേപത്തിന്റെ രേഖകൾ, ഭവന വായ്പ പലിശ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് രസീതുകൾ എന്നിങ്ങനെ നികുതിക്ക് വിധേയമായതും അല്ലാത്തതുമായ വരുമാനം കണക്കാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും നികുതിദായകർ സമർപ്പിക്കേണ്ടതുണ്ട്. ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കാം : ആദായനികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് ഐടിആർ ഫോമിലാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതെന്ന് കൃത്യമായി നികുതിദായകർ മനസ്സിലാക്കണം.


ഐടിആർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം : ആദ്യമായി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ, ആദായ നികുതി പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. incometax.gov.in/iec/foportal എന്ന പോർട്ടൽ വഴി പുതിയ നികുതിദായകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. നികുതി വിദഗ്ധരുടെ ഉപദേശം തേടുക : ആദ്യമായി ആദായ നികുതി ഫയൽ ചെയ്യുന്നവർക്ക് തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്. നികുതി വിദ്ഗധരുടെ ഉപദേശം തേടാൻ മടിക്കരുത്.

ആവശ്യമായ രേഖകൾ

  • പാൻ കാർഡ് 
  • ആധാർ കാർഡ് 
  • ഉപഭോക്താവിന്റെ മൊബൈൽ നമ്പർ 
  • ഇ മെയിൽ ഐഡി 
  • ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് (ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ലിങ്ക് ആയിരിക്കണം)

* ITR ഫയൽ ചെയ്യുന്നതിന് അവസാന തിയതി ജൂലൈ 31 വരെയാണ്. *


ITR ഫയൽ ചെയ്യുന്നതിന് TAX Consultant ന്റെ ആവശ്യത്തിനായി 

ഇവിടെ ക്ലിക്ക് ചെയ്യുക.

*ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്. 

Official Website: https://www.incometax.gov.in/iec/foportal/

Income Tax Return Filing Malayalam poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal