MAHATMA GANDHI (MG) UNIVERSITY UPDATES
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MG) അപ്‌ഡേറ്റുകൾ
എം ജി ബിരുദ ഏകജാലകം: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ബിരുദം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ എത്തേണ്ടതില്ല. സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുത്താല്‍ മതിയാകും. ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ കോളജില്‍ നല്‍കി ജൂണ്‍ 19നു മുന്‍പ്് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് ഈ സ്ലിപ്പ് ആവശ്യമാണ്.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ കഴിയില്ല. ജൂണ്‍ 19ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാകും.
കമ്യൂണിറ്റി മെറിറ്റ് ക്വാട്ട; അന്തിമ റാങ്ക് ലിസ്റ്റ്
എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ കമ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുന്‍പ് പ്രവേശനം ഉറപ്പാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."