തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് എ.ഷാജഹാന് അറിയിച്ചു.
2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കേണ്ടതാണ്. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ https://www.sec.kerala.gov.in/public/voters/list എന്ന വെബ്സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക ലഭ്യമാണ്ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025-ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ കരട് വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനും പുതുക്കുന്നതിനും ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കരട് വോട്ടർപട്ടിക ജൂലായ് 23-ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് ഏഴുവരെ സ്വീകരിക്കും. ഓഗസ്റ്റ് 29 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് അപ്ഡേഷൻ പൂർത്തീകരിക്കും. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ കരട് പട്ടികയിൽ 2.67 കോടി വോട്ടർമാർ. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിലുള്ളത്. കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കും. 2024 ജൂലൈ ഒന്നിന് പുതുക്കിയ വോട്ടർപട്ടികയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിക്കുക. തുടർന്ന് പേര് ചേർക്കുന്നതിനും ഒഴിവാക്കലിനും അവസരം ലഭിക്കും. ഇതോടെ ആഗസ്ത് 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയിൽ നിലവിലെ കണക്കിൽ മാറ്റം വരും.
2025ലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ ആകെ 30,759 പോളിങ് ബൂത്തുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി 5450 ബൂത്തുകളും പഞ്ചായത്തുകളിൽ 25,309 ബൂത്തുകളുമാണ് സജ്ജമാക്കുക. പഞ്ചായത്തുകളിൽ ഒരു വാർഡിൽ 1300 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 1600 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലുമാണ് ക്രമീകരണം. ഇതിൽ 1272 ബൂത്തുകളിൽ വോട്ടർമാരിൽ 500 താഴെയാണ്. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും എണ്ണം 1600 ആക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 34 ബൂത്തുകളിൽ 1600ന് മുകളിൽ വോട്ടർമാരുണ്ട്. 2020ലെ പൊതുതെരഞ്ഞെടുപ്പിൽ ആകെ 34,710 പോളിങ് ബൂത്തുകളാണ് -ഉണ്ടായിരുന്നത്.
കരട് വോട്ടർ പട്ടിക കമീഷന്റെ വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും ലഭ്യമാക്കും. കമീഷന്റെ നിർദേശാനുസരണം തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് പട്ടിക തയ്യാറാക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതത് സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ.
തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ജൂൺ 21 വരെ പേരു ചേർക്കാം. കരടുപട്ടിക എല്ലാ തദ്ദേശസ്ഥാ പനങ്ങളിലും വില്ലേജ്, താലൂക്ക് ഓ
ഫിസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും : പരിശോധനയ്ക്കു ലഭിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടർ പട്ടികയിൽ പേര് ചേർക്കാം
വാർഡ് വിഭജനത്തിനു ശേഷമുള്ള പുതിയ വാർഡ് തിരിച്ചുള്ള വോട്ടിങ്ങ് ലിസ്റ്റ് വന്നിട്ടുണ്ട് 2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ
▪️പേര് :
▪️വീട്ടുപേര്:
▪️പിതാവിൻ്റെ പേര് :
▪️പോസ്റ്റ് ഓഫീസ് :
▪️വീട്ട്നമ്പർ :
▪️ജനന തിയതി :
▪️മൊബൈൽ നമ്പർ :
▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ:
▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)
ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം
പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
▪️SSLC ബുക്കിൻ്റെ കോപ്പി
▪️ ആധാർ കാർഡ് കോപ്പി
▪️റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)
വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം. (സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)
വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം (റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)
ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.
അന്തിമപട്ടിക ജൂലൈ ഒന്നിനു പ്രസിദ്ധീകരിക്കും.
2025 ജനുവരി ഒന്നിനോ അതി നു മുൻപോ 18 വയസ്സ് പൂർത്തി യായവർക്കു പേരു ചേർക്കാം. ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്‌ഥാപനങ്ങളിലെയും പട്ടികയാണു പുതുക്കുന്നത്. ഉപതിരഞ്ഞെ ടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടിക യിൽ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്
കരട് വോട്ടർ പട്ടിക : 2025 ജൂലൈ 23 ന്
വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അവസരം 2025 ഓഗസ്റ്റ് 12 (2025 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)
അന്തിമ വോട്ടർ പട്ടിക : 2025 ഓഗസ്റ്റ് 30
തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ പേരുചേർക്കാൽ : 2025 ഓഗസ്റ്റ് 12 വരെ പേര് ചേർക്കാം (2025 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)
തദ്ദേശ തെരഞ്ഞെടുപ്പ് സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : Voter's List
അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര് തെളിയിക്കുന്ന രേഖ എന്നിവയും,വീട്ടിലെ അംഗത്തിന്റെ വോട്ടർ ഐഡി നമ്പറും ആവശ്യമാണ്. കൂടാതെ ഉപയോഗത്തിലുള്ള ഒരു ഫോൺ നമ്പറും ആവശ്യമാണ്.
Voter Helpline App ഡൗൺലോഡ് ചെയ്യാൻ,
അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app : https://play.google.com/store/apps/details?id=com.eci.citizen
ആവശ്യമായ രേഖകൾ
1- പാസ്പോർട്ട് സൈസ് ഫോട്ടോ
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ജനന സർട്ടിഫിക്കറ്റ്
▪️അപ്ഡേറ്റ് ചെയ്ത ആധാർ
▪️പാൻ കാർഡ്
▪️ഡ്രൈവിങ് ലൈസൻസ്
▪️SSLC സർട്ടിഫിക്കറ്റ്
▪️പാസ്പോർട്ട്
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ആധാർ കാർഡ്
▪️പാസ്പോർട്ട്
▪️വാട്ടർ ബില്ല്
▪️ഇലക്ട്രിസിറ്റി ബില്ല്
▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്
പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : https://electoralsearch.eci.gov.in/
WEBSITES - VOTER ID WEBSITE NVSP VOTER ID WEBSITE KERALA
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."