KSHEC HIGHER EDUCATION SCHOLARSHIP SCHEME KERALA - MALAYALAM
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2024-25 അക്കാദമിക വർഷത്തെ പഠനത്തിന് (2023-24– First Renewal, 2022-23 - Second Renewal, 2021-22 - Third Renewal, 2020-21 – Fourth Renewal) പുതുക്കി നൽകുന്നതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.
നിലവിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് 2024-25 അധ്യായന വർഷത്തേയ്ക്കുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിലേയ്ക്കായി 10-04-2025 മുതൽ 30-04-2025 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണ്.
- നിലവിൽ ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നവർക്കാണ് പുതുക്കാൻ സാധിക്കുക.
- 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി 2, 3 വർഷങ്ങളിൽ PG 1,2 വർഷങ്ങളിലോ പഠിച്ചവർക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്.
- ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ ഒന്നാം സെമെസ്റ്ററിലും മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്നാം സെമെസ്റ്ററിലും പിജി ഒന്നാം വർഷ വിദ്യാർത്ഥികൾ ഡിഗ്രി 5,6 സെമെസ്റ്ററുകളിലും പിജി രണ്ടാം വർഷ വിദ്യാർത്ഥികൾ പിജി ഒന്നാം സെമെസ്റ്ററിലും നിശ്ചിത മാർക്ക് നേടിയിരിക്കണം.
- ജനറൽ വിഭാഗം overall B ഗ്രേഡ് ഉം OBC, BPL, SC, ST, PwD വിഭാഗങ്ങളിൽ പെട്ടവർ C ഗ്രേഡ് ഉം എങ്കിലും കരസ്തമാക്കിയിരിക്കണം.
- അപേക്ഷിക്കാനുള്ള അവസാന തിയതി : ഏപ്രിൽ 30
- കോളേജിൽ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി : മെയ് 5
- കോളേജിൽ നിന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കുവാനുള്ള അവസാന തിയതി : മെയ് 15
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രിൽ 30
Official Website: https://www.kshec.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Higher Education Scholarship Renewal Higher Education Scholarship User Manual [Renewal]
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Higher Education Scholarship Website
കൂടുതൽ വിവരങ്ങൾക്ക്: Higher Education Scholarship Renewal Higher Education Scholarship User Manual [Renewal]
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Higher Education Scholarship Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."