APPLICATION INVITE FOR KERALA STATE HIGHER EDUCATION SCHOLARSHIP MALAYALAM
ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്പ് മാർച്ച് 10 വരെ
കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് ആർട്സ് & സയൻസ് / ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഈ വർഷം എയ്ഡഡ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടി. സയൻസ് സോഷ്യൽ സയൻസ് / ഹ്യൂമാനിറ്റീസ് / ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾ പഠിക്കുന്ന സമർഥരായ ഒന്നാം വർഷ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ 2022- 23 വർഷത്തെ സ്കോളർഷിപ്പിനു മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ട. പഠനത്തിൽ തൃപ്തികരമായ പുരോഗതി നിലനിർത്തുന്നവർക്ക് 3 വർഷത്തെ ബാച്‌ലർ ബിരുദപഠനത്തിനും, തുടർന്ന് 2 വർഷത്തെ പിജി ബിരുദ പഠനത്തിനും സഹായം ലഭിക്കും. വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ് തുക നേരിട്ടു അടയ്ക്കും. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പി, നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ കോപ്പി തുടങ്ങിയവ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.
ബിരുദപഠനത്തിന് 1-ാം വർഷം 12,000 രൂപയും 2-ാം വർഷം 18,000 രൂപയും 3-ാം വർഷം 24,000 രൂപയും സ്കോളർഷിപ് ലഭിക്കും. തുടർപഠനത്തിന് ബിരുദാനന്തര ബിരുദ തലത്തിൽ 1-ാം വർഷം 40,000 രൂപയും 2-ാം വർഷം 60,000 രൂപയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 10%-വും ബിപിഎൽ വിഭാഗങ്ങൾക്ക് 10%-വും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27%-വും ഫിസിക്കലി ചലഞ്ചഡ് ആയവർക്ക് 3%, പൊതുവിഭാഗത്തിന് 50% എന്നിങ്ങനെയാണ് സ്കോളർഷിപ്. ഈ വർഷം സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ് നൽകുന്നത് അവരുടെ അക്കാദമിക് മികവ് വിലയിരുത്തിയാണ്.
Official Website: Link
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."