HOW TO CLOSE VEHICLE FINANCE MALAYALAM
എങ്ങനെ വാഹനത്തിന്റെ Finance Close ചെയ്യാം
വാഹനം വാങ്ങുന്നവർ എല്ലാം തന്നെ മുഴുവൻ തുകയും അടച്ചു ആയിരിക്കില്ല പുതിയ വാഹനം വാങ്ങുന്നത്. ഏതെങ്കിലും ഒക്കെ ഫിനാൻസ് കമ്പനിയിൽ നിന്നും ലോൺ ആയിട്ടാവാം പൈസ നൽകി വാഹനം ഇറക്കുന്നത്. ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുടെ വാഹനത്തിന്റെ RC ൽ രേഖപ്പെടുത്തുന്നതാണ്. നമ്മൾ ഫിനാൻസ് സ്ഥാപനത്തിൽ അടക്കാൻ ഉള്ള തുക മുഴുവൻ അടച്ചതിനു ശേഷം RC ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് നമ്മുക്ക് ഒഴിവാക്കേണ്ടതുണ്ട്.( എങ്കിൽ മാത്രമേ ഈ വാഹനം വിൽക്കുവാനോ മറ്റോ സാധിക്കുള്ളൂ. )
ആവശ്യമുള്ള രേഖകൾ
- NOC (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ല)
- ഫോം 35
- യഥാർത്ഥ RC
- ഇൻഷുറൻസ് (യഥാർത്ഥം)
- മലിനീകരണ സർട്ടിഫിക്കറ്റ്
- രജിസ്റ്റർ ചെയ്ത ഉടമയുടെ ആധാർ കാർഡ്
എങ്ങനെ ഓൺലൈൻ വഴി Finance Close ചെയ്യാം
- ഏതെങ്കിലും വെബ് ബ്രൌസർ വഴി PARI VAHAN എന്ന വെബ്സൈറ്റിൽ കയറുക .
- Online Service ൽ നിന്നും Vehicle Related Services സെലക്ട് ചെയ്യുക.
- തുടർന്ന് Other States ൽ ക്ലിക്ക് ചെയ്യുക.( നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡെൽഹിയിലോ സിക്കിമിലോ ആണെങ്കിൽ അതിലൊന്ന് സെലക്ട് ചെയ്യേണ്ടതാണ്.)
- തുടർന്ന് വരുന്ന പേജിൽ ഇടതു വശത്തു മുകളിലായി കാണുന്ന Log on to Avail Services എന്നതിന് ചുവട്ടിലായി നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്തു PROCEED ബട്ടൺ ക്ലിക്ക് ചെയ്യുക. ( Example: KL10BG0011 OR KL71B6668)
- തുടർന്ന് വരുന്ന welcome Popup സ്‌ക്രീനിൽ നിങ്ങളുടെ പേരും RT ഓഫീസ് ഡീറ്റൈൽസും ഒക്കെ കാണാവുന്നതാണ്. അതെല്ലാം ശരി ആണെങ്കിൽ Proceed ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന ONLINE SERVICES എന്ന സ്‌ക്രീനിൽ Basic Services എന്നതിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Submit Online Application എന്ന ഫോമിൽ Chassis Number എന്നിടത്ത് നിങ്ങളുടെ വാഹനത്തിന്റെ ചെസ്സിസ് നമ്പറിന്റെ അവസാന 5 അക്കം ടൈപ്പ് ചെയ്തു കൊടുക്കുക.( Chassis Number RCയിൽ നോക്കിയാൽ ലഭിക്കുന്നതാണ്.) തുടർന്ന് VALIDATE REGN_NO/CHASI_NO എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് കാണുന്ന മൊബൈൽ നമ്പർ നിങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തുക, അല്ല എങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക. ശേഷം Generate OTP എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. OTP എന്റർ ചെയ്തതിനു ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക .
- Step for Submitting Online Application എന്ന POPUP ബോക്സിൽ ok ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന APPLICATION ENTRY FORM ൽ Termination of Hypothecation എന്നത് ടിക്ക് ചെയ്യുക.
- ശേഷം താഴെയായി കാണുന്ന Hypothecation Details എന്നിടത്തെ Terminate! എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് തീയതി സെലക്ട് ചെയ്ത് save എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന ബോക്സിൽ YES ക്ലിക്ക് ചെയ്യുക.
- ഏറ്റവും താഴെയായി കാണുന്ന Proceed എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന ഡീറ്റെയിൽസ് വായിച്ചു നോക്കിയതിനു ശേഷം മാറ്റം ഒന്നും വരുത്തേണ്ടതില്ലെങ്കിൽ Confirm Details ക്ലിക്ക് ചെയ്യുക.
- PAYMENT GATEWAY ൽ Select Payment Gateway എന്നിടത് E-Treasury എന്നത് സെലക്ട് ചെയ്യുക ശേഷം I Accept terms and conditions എന്നുള്ളത് ടിക്ക് ചെയ്ത് Continue ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ payment option തിരഞ്ഞെടുത്ത് Proceed for Payment എന്നതിൽ ക്ലിക്ക് ചെയ്യുക.
- GRN നമ്പർ കോപ്പി ചെയ്തതിനു ശേഷം Ok ബട്ടൺ അമർത്തുക.
- തുടർന്ന് പണം അടച്ചതിനു ശേഷം ലഭിക്കുന്ന E-FEE RECEIPT ൽ Print Owner Details എന്നുള്ളത് Print ചെയ്യുകയോ പിന്നീട് print എടുക്കുന്നതിനായി സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയുക ( ഈ റെസിപ്റ്റ്ന്റെ പ്രിൻറ് RT ഓഫീസിൽ മറ്റു രേഖകൾക്കു ഒപ്പം കൊടുക്കേണ്ടതാണ് )
- ശേഷം ഏറ്റവും താഴെയായുള്ള Upload Document എന്നുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
- Financer നൽകിയ Form 35, NOC കൂടാതെ RC ഓണറുടെ Address Proof (ആധാർ കാർഡ് ) എന്നിവ യഥാസ്ഥാനങ്ങളിൽ upload (Maximum document file size 199kb ) ചെയ്തതിന് ശേഷം Sub Category സെലക്ട് ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് മുകളിൽ കാണുന്ന Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
Official Website: https://edistrict.kerala.gov.in
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL | CLICK HERE |
---|---|
JOIN OUR FACE BOOK COMMUNITY GROUP | CLICK HERE |
JOIN OUR WHATS APP BROADCAST | CLICK HERE |
JOIN OUR WHATS APP DOUBT CLEARANCE GROUP | CLICK HERE |
JOIN OUR TELEGRAM DOUBT CLEARANCE GROUP | CLICK HERE |
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."