NORKA RETURNEE ID CARD

NORKA RETURNEE ID CARD

NORKA Returnee ID Card

നോർക്ക റിട്ടേണി ഐ ഡി കാർഡ്

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ ഡി കാർഡ്
രജിസ്ട്രേഷന്‍ പോര്‍ട്ടല്‍

തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാല ആവശ്യമായ നോർക്ക ഐ ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയർക്കായി 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ കേരളീയർക്കാണ് കാർഡിന് അര്‍ഹത. ഇതിനായുളള വെബ്ബ് പോർട്ടൽ നാളെ (ഒക്ടോബര് 8) രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ വെബ് വെബ്ബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായും, സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാർഡിന് അപേക്ഷ നല്‍കാം. മൂന്നുവർഷത്തെ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. എൻറോൾമെന്റിനായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രത്യേകം സഹായ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭിക്കുന്നതാണ്. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ നൽകണം. വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ താമസിച്ചതിന് തെളിവായി കാലാവധി കഴിഞ്ഞ നേർക്ക പ്രവാസി ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ -ആദ്യ വിസയുടെയും അവസാന വിസയുടെയും -സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻ ആർ കെ ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ച് വന്ന് ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി / പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ / നിയമസഭാംഗം / പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ചിട്ടുള്ള സാക്ഷ്യപത്രം എന്നിവയാണ് തിരിച്ചെത്തിയ പ്രവാസികളുടെ കാർഡ് ലഭിക്കുന്നതിന് തെളിവായി സ്വീകരിക്കുന്ന രേഖകൾ. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, എന്നിവയ്‌ക്കൊപ്പം ഇതിൽ ഏതെങ്കിലും ഒരു രേഖ കൂടി സമർപ്പിക്കണം.


കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Official Website: https://norkaroots.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് : NORKA Website 


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : NORKA Website


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal