SABARIMALA RECRUITMENT
ശബരിമലയിൽ ജോലി
ITI മതി! ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് ആകാം; 30 ഒഴിവുകൾ
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30
ശബരിമലയിലെ മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ചു ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ നിയമനം നടത്തുന്നു. ഐടിഐ മുതൽ പിജി യോഗ്യത വരെയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും
അംഗീകൃത ഐ.ടി.ഐ (ITI) ഡിപ്ലോമ, ബിരുദം, അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്നിവയിലൊന്ന് പാസായിരിക്കണം
. മുൻപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും (Freshers) അപേക്ഷിക്കാം
. ഡിസാസ്റ്റർ മാനേജ്മെന്റ്, സോഷ്യൽ വർക്ക് എന്നീ മേഖലകളിൽ മുൻപരിചയമുള്ളവർക്കും; അതുപോലെ സന്നദ്ധസേന, ആപദ മിത്ര, സിവിൽ ഡിഫൻസ്, എമർജൻസി റെസ്പോൺസ് ടീം എന്നിവയിലെ വളണ്ടിയർമാർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും . അപേക്ഷകർക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
. (ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ കൂടി അറിയുന്നവർക്ക് മുൻഗണനയുണ്ട്) . പ്രായപരിധി: 01.10.2026 അടിസ്ഥാനമാക്കി 18-നും 40-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
തസ്തികയുടെ പേര്: ടെക്നിക്കൽ എക്സ്പെർട്ട് ഇ.ഒ.സി (Technical Expert EOC).
ആകെ ഒഴിവുകൾ: 30 ഒഴിവുകൾ .
പ്രായപരിധി: 01.10.2026-ൽ 18 മുതൽ 40 വയസ്സ് വരെ.
പ്രതിഫലം: പ്രതിദിനം 1,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ITI / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം.
ഭാഷാ പരിജ്ഞാനം: മലയാളവും ഇംഗ്ലീഷും നിർബന്ധം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ അറിയാവുന്നവർക്ക് മുൻഗണന നൽകും.
നിയമന രീതി: പൂർണ്ണമായും താത്കാലിക കരാർ അടിസ്ഥാനത്തിൽ. 2026-27 ശബരിമല തീർത്ഥാടന കാലയളവിലേക്ക് മാത്രമായിരിക്കും നിയമനം.
പ്രവൃത്തിപരിചയം: ദുരന്തനിവാരണം, സോഷ്യൽ വർക്ക്, സാമൂഹിക സന്നദ്ധ സേന രജിസ്റ്റേർഡ് വോളന്റിയർമാർ, ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവർക്ക് മുൻഗണന ലഭിക്കും. എന്നാൽ ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
ജോലി ചെയ്യേണ്ട സ്ഥലങ്ങൾ: നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (EOC), പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ കേന്ദ്രം (DEOC). ഇതിൽ ഏത് സ്ഥലത്തേക്കും എപ്പോൾ വേണമെങ്കിലും മാറ്റം പ്രതീക്ഷിക്കാം.
ജോലിയുടെ സ്വഭാവം: അടിയന്തര ഘട്ടങ്ങളിലെ ഏകോപനം, തത്സമയ നിരീക്ഷണം (Real-time monitoring), ആശയവിനിമയം, വിവരങ്ങൾ രേഖപ്പെടുത്തൽ (Documentation) തുടങ്ങിയ ഫീൽഡ് തല ജോലികൾ.
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ : ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും പരീക്ഷ. ജനറൽ നോളജ്, ദുരന്തനിവാരണം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഡിജിറ്റൽ ലിറ്ററസി, പ്രാദേശിക ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും സിലബസ്.
അഭിമുഖം : എഴുത്തുപരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും.
അപേക്ഷ അയക്കേണ്ട രീതി: നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം തപാൽ മാർഗ്ഗം മാത്രമേ അയക്കാവൂ. നേരിട്ടോ ഇമെയിൽ വഴിയോ നൽകുന്ന അപേക്ഷകൾ നിരസിക്കും. കവറിന് മുകളിൽ "APPLICATION FOR THE POST OF EOC TECHNICAL EXPERT" എന്ന് എഴുതണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), ഈ വിജ്ഞാപനത്തിന് ശേഷം ലഭിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഒപ്പം പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയ ഒരു അധിക പാസ്‌പോർട്ട് സൈസ് ഫോട്ടോ. എന്നിവ സമർപ്പിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:
The Chairperson, District Disaster Management Authority & District Collector,District Collectorate, Pathanamthitta,Pathanamthitta P.O, PIN 689645.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
പൂരിപ്പിച്ച അപേക്ഷകൾ 'The Chairperson, District Disaster Management Authority & District Collector,District Collectorate, Pathanamthitta,Pathanamthitta P.O, PIN 689645.' എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി : 2026 സെപ്തംബർ 30
Official Website : https://travancoredevaswomboard.org/
കൂടുതൽ വിവരങ്ങൾക്ക്: Travancore Devaswom Board Recruitment Application form
ഫോണ്‍: 0471 2315873
അപേക്ഷാഫോം ലിങ്ക്: Travancore Devaswom Board Recruitment Application form
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







