OEC POST MATRIC SCHEME

OEC POST MATRIC SCHEME : E-GRANTS SCHOLARSHIPS

OEC Post Matric Scheme

ഒ.ഇ.സി. പോസ്റ്റ് മെട്രിക് പദ്ധതി: അപേക്ഷിക്കാം.

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി./ ഒ.ബി.സി.(എച്ച്.) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ https://www.egrantz.kerala.gov.in/ മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: കൊല്ലം - 0474 2914417, എറണാകുളം– 0484 2983130, പാലക്കാട് - 0492 2222335, കോഴിക്കോട് - 0495 2377786.

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന OEC/OBC (H) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം!

കേരളത്തിന് പുറത്തുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ (National Importance Institutions) ഉന്നതപഠനം നടത്തുന്ന ഒ.ഇ.സി (OEC) വിഭാ​ഗക്കാർക്കും, ഒ.ഇ.സി-ക്ക് സമാനമായ ഒ.ബി.സി (H) വിഭാഗക്കാർക്കും വിദ്യാഭ്യാസാനുകൂല്യത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റ്/റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതകൾ

  • പഠനസ്ഥലം: സംസ്ഥാനത്തിന് പുറത്തുള്ള മേൽപ്പറഞ്ഞ ദേശീയ സ്ഥാപനങ്ങളിൽ ബിരുദ/ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം. സംസ്ഥാനത്തിനകത്ത് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

  • വരുമാന പരിധി: OEC വിഭാഗക്കാർക്ക് വരുമാന പരിധിയില്ല. എന്നാൽ ഒ.ഇ.സി-ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന 30 സമുദായങ്ങളിൽ ഉൾപ്പെട്ടവർക്ക് കുടുംബ വാർഷിക വരുമാന പരിധി പരമാവധി 6 ലക്ഷം രൂപയായിരിക്കും.

  • മറ്റ് സ്കോളർഷിപ്പുകൾ: കേന്ദ്ര സർക്കാരിന്റെ 'Top Class College Education Scheme for OBC, EBC & DNT' പ്രകാരം ആനുകൂല്യം ലഭിക്കുന്നവർ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ പാടുള്ളതല്ല. മറ്റ് മെറിറ്റ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നവർക്ക് ട്യൂഷൻ ഫീസ് (Tuition Fee) മാത്രമേ ലഭിക്കുകയുള്ളൂ.

  • മെഡിക്കൽ പി.ജി (Medical PG) വിദ്യാർത്ഥികൾക്ക് പ്രാക്ടീസിങ് അലവൻസ് ലഭിക്കുന്നില്ലെങ്കിൽ മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാവുകയുള്ളൂ.

 അപേക്ഷ സമർപ്പിക്കേണ്ട വിധം

വിദ്യാർത്ഥികൾ https://www.egrantz.kerala.gov.in/ എന്ന ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

  • കോഴ്സിന് അഡ്മിഷൻ ലഭിച്ച് 2 മാസത്തിനകം തന്നെ അപേക്ഷ നൽകേണ്ടതാണ്.

  • എന്തെങ്കിലും കാരണവശാൽ വൈകുകയോ അപേക്ഷ റിവേർട്ട് ചെയ്യപ്പെടുകയോ ചെയ്താൽ, കാരണം വ്യക്തമാക്കിക്കൊണ്ട് അഡ്മിഷൻ ലഭിച്ച തീയതി മുതൽ പരമാവധി 6 മാസത്തിനകം അപേക്ഷ സമർപ്പിക്കാം (അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും).

  • അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ടോ രേഖകളോ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല.

അപ്‌ലോഡ് ചെയ്യേണ്ട പ്രധാന രേഖകൾ

ഓൺലൈനായി അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ വ്യക്തമായി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്:

  • എസ്.എസ്.എൽ.സി (SSLC), നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ജാതി തെളിയിക്കുന്ന തത്തുല്യ രേഖ (ഇതിൽ ഏതെങ്കിലും ഒന്ന്).

  • ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് (30 പ്രത്യേക സമുദായങ്ങളിൽപ്പെട്ടവർ മാത്രം അപ്‌ലോഡ് ചെയ്താൽ മതി).

  • അഡ്മിഷൻ സ്ലിപ്പ്, അലോട്ട്മെന്റ് മെമ്മോ.

  • ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സാക്ഷ്യപ്പെടുത്തിയ വിശദമായ ഫീസ് ഘടന (Fee Structure). ഇതിൽ Non-Refundable ഫീസുകളും മെയിൻ്റനൻസ് ഫീസുകളും പ്രത്യേകം കാണിച്ചിരിക്കണം.

  • മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നില്ലായെന്ന് വ്യക്തമാക്കുന്ന സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ ബോണഫൈഡ് സർട്ടിഫിക്കറ്റ് (Bonafide Certificate).

  • അസ്സൽ ഫീസ് രസീത്, ഹോസ്റ്റൽ സർട്ടിഫിക്കറ്റ് എന്നിവ.

റിന്യൂവൽ അപേക്ഷകർ ശ്രദ്ധിക്കുക: നിലവിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ്സ് ലോഗിൻ വഴി പുതിയ അക്കാദമിക വർഷം തിരഞ്ഞെടുത്ത് റിന്യൂവൽ നൽകാം. ഇവർ നിലവിലെ ഫീസ് സ്ട്രക്‌ചറും, കോഴ്സ് തുടരുന്നുവെന്ന് വ്യക്തമാക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും മാത്രം അപ്‌ലോഡ് ചെയ്താൽ മതിയാകും

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 നവംബർ 30

E-GRANTS SCHOLARSHIP STUDENT REGISTRATION 


Egrantz  One Time Registration : E-Grants Scholarship Student Registration

Egrantz  Portal Login : Egrantz  Website

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal