GURUVAYUR VIRTUAL QUEUE BOOKING
ഗുരുവായൂർ ഓൺലൈൻ വെർച്വൽ ക്യു ടിക്കറ്റ് ബുക്കിംഗ്
ഗുരുവായൂരിൽ ആഴ്‌ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ ബുക്കിങ്; ദിവസം 2400 പേർക്ക് ദർശനം
ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇനി ഓൺലൈൻ ബുക്കിങ് . സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ സേവനം വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും.,
ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കിയത്. ഓഗസ്‌റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.
ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയില്ലാത്ത ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് വിര്‍ച്വല്‍ ക്യൂ. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയും ഓരോ മണിക്കൂര്‍ വീതമായിരിക്കും വിര്‍ച്വല്‍ ക്യൂ. ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും.
ബുക്കിങ് സമയം:
- രാവിലെ: 7,8,9,10
- ഉച്ചയ്ക്ക്: 12,1
- വൈകീട്ട്: 4,5
ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ഓരോ മണിക്കൂറിലും 300 പേര്‍ക്കാണ് പ്രവേശനം.
ഗുരുവായൂർ വെർച്വൽ ക്യു ടിക്കറ്റ് ബുക്കിംഗ്
വിര്‍ച്വല്‍ ദര്‍ശനത്തിന് https://guruvayurdevaswom.in/ എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത്. അതില്‍ വിര്‍ച്വല്‍ ദര്‍ശന്‍ എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ നമ്പറും ഒടിപിയും ചോദിക്കും. പേജ് തുറന്നാല്‍ പേര്, ദര്‍ശനം ഉദ്ദേശിക്കുന്ന സ്ലോട്ട്, മൊത്തം എത്രപേര്‍, അവരുടെ നക്ഷത്രം, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കണ്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അതിന്റെ പ്രിന്റ് കോപ്പി ദര്‍ശന സമയത്ത് കാണിക്കണം. മണിക്കൂറുകള്‍ വരി നില്‍ക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിര്‍ച്വല്‍ ക്യൂ.
കൂടുതൽ വിവരങ്ങൾക്ക് : Guruvayur Devaswom Website
ഓൺലൈനായി ടിക്കറ്റ് ബുക്ക് ലിങ്ക് : Guruvayur Devaswom Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







