ISRO RECRUITMENT

ISRO RECRUITMENT

ISRO Job Kerala Poster

ISRO യില്‍ ജോലി നേടാം 

ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ.

ഐഎസ്ആർഒയിൽ (ISRO) ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റെനോഗ്രാഫർ തസ്തികകളിലായി ആകെ 242 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ 27 ഒഴിവുകളാണ് ഉള്ളത്.

ആകെ 242 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ 27 ഒഴിവുകളാണ് ഉള്ളത്.

തിരുവനന്തപുരം (VSSC), ബെംഗളൂരു, ശ്രീഹരിക്കോട്ട, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്കായാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകൾക്കും കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16.

തസ്തികകളും ഒഴിവുകളും

  • അസിസ്റ്റന്റ് & UDC: 150 ഒഴിവുകൾ
  • ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) & സ്റ്റെനോഗ്രാഫർ: 92 ഒഴിവുകൾ
കേന്ദ്രം തിരിച്ചുള്ള ഒഴിവുകൾ
  • അഹമ്മദാബാദ് – 60
  • ബെംഗളൂരു – 75ഹാസൻ – 3
  • ഹൈദരാബാദ് – 15
  • മഹേന്ദ്രഗിരി – 9
  • ന്യൂഡൽഹി – 1
  • ശ്രീഹരിക്കോട്ട – 49
  • തിരുവനന്തപുരം – 30

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് / UDC:
  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം (അല്ലെങ്കിൽ 6.32/10 CGPA
  • കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്
ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) / സ്റ്റെനോഗ്രാഫർ:
  • അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം
  • ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്ക് (60 wpm) വേഗത
  • കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്
  • അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ കമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ
  • സ്റ്റെനോ-ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രാഫറായി 1 വർഷത്തെ പ്രവൃത്തിപരിചയം
  • ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്ക് (60 wpm) വേഗത
  • കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്

പ്രായപരിധി

ജനറൽ വിഭാഗത്തിന് 18 മുതൽ 28 വയസ്സ് വരെ. OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായളവ് ലഭിക്കും കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കും.

ശമ്പളം

പേ മാട്രിക്സിലെ Level 4 പ്രകാരം അടിസ്ഥാന ശമ്പളം പ്രതിമാസം. 25,500 രൂപ ആയിരിക്കും. ഇതുകൂടാതെ DA, HRA, ട്രാൻസ്പോർട്ട് അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ,സ്കിൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷ

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.isro.gov.in/Careers.html സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026  ഓഗസ്റ്റ് 16

Official Website : https://www.vssc.gov.in/


കൂടുതൽ വിവരങ്ങൾക്ക്: ISRO Recruitment Notification


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply ISRO Recruitment

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal