VHSE ALLOTMENT UPDATES

VHSE (VOCATIONAL HIGHER SECONDARY EDUCATION) PLUS ONE SUPPLEMENTARY ALLOTMENT UPDATESVocational Secondary Supplementary Allotment

പ്ലസ് വൺ VHSE സപ്ലിമെന്ററി പ്രവേശനം

2025-26 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെൻ്ററി രണ്ടാം അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in/ അഡ്‌മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.


അഡ്‌മിഷൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ് വേർഡും നൽകി Allotment Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെൻ്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. സപ്ലിമെന്ററി അലോട്ട്‌മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 8, വൈകുന്നേരം 4.00 മണി വരെ അലോട്ട്മെന്റ്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടാവുന്നതാണ്. ഈ അലോട്ട്മെൻ്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥി ജൂലൈ 8, വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്മെൻ്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്‌ത്‌ സ്ഥിരമായ പ്രവേശനം നേടാതിരുന്നാൽ, അഡ്‌മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിച്ചിട്ടുള്ള അലോട്ട്മെൻ്റുകൾ റദ്ദാക്കപ്പെടും.

വിദ്യാർത്ഥികൾക്ക് ഓൺലൈനായും ഫീസ് അടയ്ക്കാം. ഇതിനുള്ള സൗകര്യം Candidate Login ൽ ലഭ്യമാണ്. ഇത്തരത്തിൽ ഫീസ് അടയ്ക്കുന്ന കുട്ടികൾ ഓൺലൈൻ ഫീസ് റസിപ്റ്റ് സ്‌കൂളുകളിൽ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.

Official Website: https://vhscap.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Higher Secondary (Vocational) Allotment Instructions


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : VHSE Admission Portal

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Higher Secondary Allotment Kerala

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal