DIPLOMA IN AYURVEDA ALLIED HEALTH SCIENCES (DAAHS)
DAAHS കോഴ്സുകളിലേക്കുള്ള പ്രവേശനം
ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്കുള്ള പ്രവേശനം 2026-27.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2026-27 വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക്, സർക്കാർ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം, സൂചന സർക്കാർ ഉത്തരവ് മുഖേന അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എൽ.ബി.എസ് സെന്റർ ഡയറക്ട്‌ടറുടെ https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2026 ജൂലൈ 20 മുതൽ ആഗസ്റ്റ് 5 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കേണ്ടതാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
- ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളുടെ ദൈർഘ്യം യഥാക്രമം ഒരു വർഷം, ഒരു വർഷം 8 മാസം, രണ്ടു വർഷം എന്നിങ്ങനെ ആണ്.
- അപേക്ഷകരെ തിരഞ്ഞെടുക്കൽ:-അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് എൽ.ബി.എസ്സ് സെന്റർ ഡയറക്‌ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ അലോട്ട്മെന്റ് മുഖേനയാണ്. അടിസ്ഥാനത്തിൽ നടത്തുന്ന
- സീറ്റുകളുടെ വിന്യാസം: ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ചിപ്ലോമ ഇൻ ആയുർവേദ തെറാപ്പി എന്നീ കോഴ്‌സുകളിൽ വിവിധ കോളേജുകളിൽ ഉള്ള സീറ്റ് വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്. ഇതോടൊപ്പം ഉള്ള പ്രോസ്പെക്ടസ് ഭേദഗതി കൂടി ശ്രദ്ധിക്കുക.
പ്രവേശന യോഗ്യതയുടെ മാനദണ്ഡങ്ങൾ
1 ജനനം:
- മറിച്ചൊരു നിർദ്ദേശമില്ലെങ്കിൽ ഭാരതീയർക്കു മാത്രമേ പ്രൊഫഷണൽ കോഴ്‌സിലെ പ്രവേശനത്തിനു അർഹതയുള്ളൂ. Persons of Indian Origin (PIO) / Overseas Citizenship of India (OCI) കാർഡ് ഉള്ളവരെയും, പ്രവേശനത്തിന്റെ അർഹതയ്ക്കായി ഭാരതിയന് ഒപ്പം പരിഗണിക്കും.
- പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിനു അപേക്ഷിക്കുന്നവരെ, കേരളീയൻ, കേരളീയേതരൻ എന്നിങ്ങനെ തരംതിരിക്കും.
- (1) കേരളീയൻ: കേരളത്തിൽ ജനിച്ച അപേക്ഷാർത്ഥിയെ കേരളീയനായി തരംതിരിക്കും. 29.05.2008 ലെ G.O. (Rt No. 822/08/H.Edn ( കേഡറിലേക്ക് അലോട്ട് ചെയ്‌തിട്ടുള്ള കേരളീയേതരരായ അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ കേരളീയരായി പരിഗണിച്ചിട്ടുണ്ട്. എന്നാൽ അവർ മറ്റ് സംവരണാനുകൂല്യങ്ങൾക്ക് അർഹരല്ല.
- (2) കേരളീയേതരൻ : കേരളീയൻ വിഭാഗത്തിൽപ്പെടാത്ത അപേക്ഷാർത്ഥികളെ കേരളീയേതരരായി പരിഗണിക്കും. കേരളീയേതരൻ അപേക്ഷാർത്ഥികളെ 'സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേയ്ക്കു മാത്രമേ പരിഗണിക്കുകയുള്ളു. സാമുദായിക/പ്രത്യേക/ശാരീരിക അവശത വിഭാഗ സംവരണത്തിനു ഇവർക്കു അർഹതയില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഓഗസ്റ്റ് 5
Official Website : https://lbscentre.in | https://lbscentre.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Diploma In Ayurveda Allied Health Sciences (DAAHS)
ഫോൺ: 04712560361.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Diploma In Ayurveda Allied Health Sciences (DAAHS)
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







