KSRTC RECRUITMENT
KSRTC റിക്രൂട്ട്മെൻ്റ്
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ നിയമനം
പത്താം ക്ലാസ് മതി, സ്വിഫ്റ്റിൽ വൻ അവസരം
8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ ദിവസവേതനം. അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130/- രൂപ അധിക സമയ അലവൻസ്.
കേരള സർക്കാർ സ്ഥാപനമായ KSRTC-SWIFT-ൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ആണ് അവസരം. 8 മണിക്കൂർ ജോലിക്ക് 715 രൂപയാണ് ശമ്പളം. മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 3.
യോഗ്യതകൾ
വിദ്യാഭ്യാസം:
പത്താം ക്ലാസ് (SSLC) പാസ്സായിരിക്കണം.
ലൈസൻസ്:
ഹെവി ഡ്രൈവിംഗ് ലൈസൻസ് (MV Act 1988 പ്രകാരം) ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് സ്വന്തമാക്കണം.
പ്രവൃത്തി പരിചയം:
30-ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ ഡ്രൈവിംഗ് പരിചയം. കെ.എസ്.ആർ.ടി.സിയിൽ 5 വർഷമോ അതിൽ കൂടുതലോ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം:
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 25 നും 55 വയസ്സിനും മധ്യേ.
മറ്റ് കഴിവുകൾ:
മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിയണം. കണ്ടക്ടർക്ക് ആവശ്യമായ അടിസ്ഥാന കണക്കുകൾ കൂട്ടാനും കുറയ്ക്കാനും അറിഞ്ഞിരിക്കണം
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
- 8 മണിക്കൂർ ഡ്യൂട്ടിക്ക് 715/- രൂപ ദിവസവേതനം.
- അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130/- രൂപ അധിക സമയ അലവൻസ്.
- നിലവിലുള്ള ഇൻസെന്റീവ്, കിലോമീറ്റർ അലവൻസ്, നൈറ്റ് അലവൻസ്, പി.എഫ് (PF) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
- നിലവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡെപ്യൂട്ടേഷൻ/വർക്കിംഗ് അറേഞ്ച്മെന്റ് വഴി അപേക്ഷിക്കാം (ഇവർക്ക് കെ.എസ്.ആർ.ടി.സി ശമ്പളവും സ്വിഫ്റ്റ് അലവൻസുകളും ലഭിക്കും)
മറ്റ് പ്രധാന വ്യവസ്ഥകൾ
സെക്യൂരിറ്റി ഡെപ്പോസിറ്റ്: തിരഞ്ഞെടുക്കപ്പെടുന്നവർ കരാറിൽ ഏർപ്പെടുമ്പോൾ പലിശയില്ലാത്ത റീഫണ്ടബിൾ തുകയായി 30,000/- രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) വഴി കരുതൽ നിക്ഷേപം നൽകണം.
നിർബന്ധിത സേവനം: ട്രെയിനിംഗ് പൂർത്തിയാക്കുന്നവർ നിർബന്ധമായും രണ്ട് വർഷം (ഒരു വർഷത്തിൽ 240 ഡ്യൂട്ടിയിൽ കുറയാതെ) സ്വിഫ്റ്റിൽ ജോലി ചെയ്യണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല.
ആരോഗ്യ യോഗ്യത: സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ദ്ധനിൽ നിന്നും ലഭിച്ച മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം
തെരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകരുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. അല്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഈ റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം സി.എം.ഡി (CMD) വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. നേരിട്ടോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഉദ്യോഗാർത്ഥികൾ https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
How To Apply For KSRTC SWIFT Recruitment
അപേക്ഷിക്കേണ്ടതെങ്ങനെ?
- റിക്രൂട്ട്മെൻ്റ് വെബ്സൈറ്റായ Recruitment for Selection to the Post of Women Driver cum Conductor in KSRTC-SWIFT സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് Apply Online ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഓഗസ്റ്റ് 3
Official Website: https://www.keralartc.com https://cmd.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: KSRTC Recruitment Notification | Recruitment for Selection to the Post of Women Driver cum Conductor in KSRTC-SWIFT
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Recruitment for Selection to the Post of Women Driver cum Conductor in KSRTC-SWIFT
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








