ASHASAM SCHEME FOR DIFFERENTLY-ABLED PEOPLE KERALA
ആശ്വാസം പദ്ധതി
ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷ്മ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 'ആശ്വാസം' പദ്ധതി പ്രകാരം 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി സെപ്റ്റംബർ 15 വൈകുന്നേരം 5 മണി. ഫോൺ: 0471 2347768, 0471 2322065, 9497281896
സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് “ആശ്വാസം ” പദ്ധതിപ്രകാരം 25000/- രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
മാനദണ്ഡങ്ങൾ
- 40 ശതമാനത്തിനു മുകളിൽ സ്ഥിരം ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് തികഞ്ഞവരും ആയിരിക്കണം അപേക്ഷകർ (ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് 14 വയസ്സ്).
- സ്വന്തം പേരിലോ കുടുംബത്തിന്‍റെ (ഭാര്യ/ ഭര്‍ത്താവ്/ അച്ഛന്‍/ അമ്മ ) പേരിലോ വസ്തു വകകള്‍ ഉള്ളവര്‍ അപേക്ഷിക്കാൻ പാടില്ല. (അത്തരം വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി ഉള്ള സ്വയംതൊഴില്‍ ലോണ്‍ അനുവദിക്കുന്ന പദ്ധതി ഉണ്ട്)
- 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരായിരിക്കണം.
- സർക്കാർ ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
- ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു. (ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്ത അപക്ഷകൾ, കത്തിടപാടുകൾ കൂടാതെ നിരസിക്കുന്നതാണ്)
- തീവ്ര ഭിന്നശേഷിത്വം ബാധിച്ചവർ, വിധവകൾ, ഗുരുതര രോഗബാധിതർ, 14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർ, 60 വയസിനുമുകളിൽ പ്രായമുള്ളവർ, അഗതികൾ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
- മുൻപ് ഇതേ പദ്ധതിയിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല.
- അപേക്ഷകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായി മുൻഗണന മാനദണ്ഡങ്ങൾ പ്രകാരം നൽകുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുക.
- പട്ടിക സമുദായമാണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്ന് 3 വർഷത്തിനകം ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ്ചെയ്യേണ്ടതാണ്.
- തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 200/- രൂപ മുദ്ര പത്രത്തിൽ നോട്ടറിയുടെ മുൻപാകെ ഒപ്പിട്ട നിശ്ചിത സത്യവാങ്‌മൂലം ഹാജരാക്കേണ്ടതാണ്.
അവസാന തീയതി സെപ്റ്റംബർ 15 വൈകുന്നേരം 5 മണി വരെ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 സെപ്റ്റംബർ 15
Official Website: https://hpwc.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് : Aaswasam Scheme- Kerala
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Aaswasam Scheme- Kerala
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







